തിരുവനന്തപുരം:മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ രണ്ട് അംഗങ്ങള്‍ രാജിവച്ചു. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ശ്രീലാല്‍, അസി.പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് രാജിവച്ചത്.
സ്റ്റാഫ് അംഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് കാരണം എന്നാണ് സൂചന. എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ എന്നാണ് പുറത്തുപോയവര്‍ പറയുന്നത്. രാജിവെച്ച രണ്ട് പേര്‍ക്ക് പകരം ആളെ നിയമിച്ചിട്ടുണ്ട്.
നേരത്തേ വൈദ്യുതി മന്ത്രി സണ്ണിജോസഫിന്റെ ബന്ധുവിനെ അദ്ദേഹം പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് കൂടിയായ ബന്ധു ബെന്നി തോമസ് രാജിവയ്‌ക്കുകയുണ്ടായി.
















