തൃശൂര്‍: നെടുപുഴയില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി രണ്ട് പേരെ കാണാതായി.മല്ലിത്തറ കടവില്‍ പാടത്ത് വളര്‍ത്തിയിരുന്ന മീനുകള്‍ക്ക് തീറ്റ നല്‍കാന്‍ മിനിബോട്ടില്‍ കോള്‍പാടത്ത് പോയവരാണ് അപകടത്തിനിരയായത്.
വെളളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം.ബോട്ടില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്.പാടത്തിന് നടുവില്‍ വച്ച് ബോട്ട് മുങ്ങിയപ്പോള്‍ മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു.കാണാതായവര്‍ക്കായി അഗ്നിരക്ഷാ സേന തെരച്ചില്‍ തുടരുന്നു.കനത്ത മഴയും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്.
















