Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

അവസാന സിനിമയിലൂടെ തന്നെ എഴുതിത്തള്ളാനാകില്ലെന്ന സന്ദേശം നല‍്കിയിരിക്കുകയാണ് സാമന്ത റൂത്ത് പ്രഭു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2026, 07:37 pm IST
in Entertainment
മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

ഹൈദരാബാദ്: ഒരു കാലത്ത് തെലുഗു സിനിമയില്‍ നായികയായി നിറഞ്ഞാടിയ സാമന്ത റൂത്ത് പ്രഭുവിനെ കഴിഞ്ഞ കൂറെ നാളുകള്‍ തിരിച്ചടികളുടേതായിരുന്നു. തെലുഗുസൂപ്പര്‍ സ്റ്റാറായ ആദ്യ ഭര്‍ത്താവ് നാഗചൈതന്യ വിവാഹമോചനം നേടിയപ്പോള്‍ സാമന്ത തകര്‍ന്നിരുന്നു. അന്ന് നാഗചൈതന്യ മറ്റൊരു നടിയെ വിവാഹം ചെയ്തു. ഏറെക്കാലം ദുഖിതയായ സാമന്ത പിന്നീട് ഒരു ജീവിതപങ്കാളിയെ കണ്ടെത്തി. രാജ് നിഡിമോരു. തിരക്കഥാകൃത്തും സംവിധായകനുമാണ് രാജ് നിഡിമോരു. ഇപ്പോഴിതാ അവസാന സിനിമയിലൂടെ തന്നെ എഴുതിത്തള്ളാനാകില്ലെന്ന സന്ദേശം നല‍്കിയിരിക്കുകയാണ് സാമന്ത റൂത്ത് പ്രഭു. ഈ ചിത്രം അപൂര്‍വ്വ സാമ്പത്തിക വിജയം നേടിയെന്ന് മാത്രമല്ല, ഗര്‍ഭിണിയായ താന്‍ ഇനി പ്രസവാവധിക്ക് പോവുകയാണെന്നും സാമന്ത പ്രഖ്യാപിച്ചു. ഇതോടെ എല്ലാ അര്‍ത്ഥത്തിലും വിജയവും ജീവിതവും തിരിച്ചുപിടിച്ചിരിക്കുകയാണ് സാമന്ത റൂത്ത് പ്രഭു.

ഒടുവിലത്തെ സിനിമയായ മാ ഇന്‍ടി ബംഗാരം എന്ന സിനിമയില്‍ സമാന്ത റൂത്ത് പ്രഭു നായികയാണെന്ന് മാത്രമല്ല, സിനിമയിലെ മുഖ്യകഥാപാത്രവുമാണ്. മറ്റൊരു സന്തോഷപ്രദമായ കാര്യം ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ഭര്‍ത്താവ് രാജ് നിഡിമോരു ആണ്.

ജൂൺ 19ന് റിലീസ് ആയ ചിത്രത്തിന് ആദ്യ ദിനം മുതൽ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, ഒരു നായികാകേന്ദ്രീകൃത തെലുങ്ക് ചിത്രം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ ചിത്രം. സാരിയുടുത്ത് സാധാരണവീട്ടമ്മയായ യുവതിയുടെ മറ്റൊരു മുഖമാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. സാരിയുടുത്ത സാമന്ത ഒരു കൂട്ടം ഗുണ്ടകളെ ഇടിച്ചിടുന്നതും തോക്കുപയോഗിച്ച് വെടിവെയ്‌ക്കുന്നതും എല്ലാം വലിയ കയ്യടിയാണ് നേരിടുന്നത്.

അനുഷ്ക ഷെട്ടി കേന്ദ്രകഥാപാത്രമായി എത്തി 2009ൽ പുറത്തിറങ്ങിയ ‘അരുന്ധതി’ എന്ന ഹൊറർ ചിത്രമാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നായികാപ്രാധാന്യമുള്ള ചിത്രം. എന്നാല്‍ ഈ റെക്കോർഡ് 17 വർഷങ്ങൾക്ക് ശേഷം സമാന്തയുടെ സിനിമ മറികടന്നിരിക്കുന്നു. ‘അരുന്ധതി’യുടെ ലൈഫ് ടൈം തിയേറ്ററിക്കൽ കളക്ഷൻ 70 കോടി രൂപയായിരുന്നു. എന്നാൽ, റിലീസ് ചെയ്ത് പത്താം നാൾ തന്നെ 78.71 കോടി രൂപ ‘മാ ഇൻടി ബംഗാരം’ നേടിക്കഴിഞ്ഞു. ആഗോളതലത്തിൽ 83.12 കോടി രൂപയിലധികമാണ് സിനിമ ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത്.

അതേസമയം, നായികാ പ്രാധാന്യമുള്ള ദക്ഷിണേന്ത്യന്‍ സിനിമ എന്ന നിലയില്‍ കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായ ‘ലോക: ചാപ്റ്റർ വൺ – ചന്ദ്ര’ ആണ് ദക്ഷിണേന്ത്യയിലെ ഏറ്റവും അധികം കളക്ഷൻ നേടിയ നായികാപ്രാധാന്യമുള്ള സിനിമ. 300 കോടി രൂപ ആഗോള കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി മാറിയ ‘ലോക’, കേരളത്തിൽ നിന്ന് 121 കോടി ഗ്രോസ് കളക്ഷൻ നേടിയിരുന്നു.

ബി.വി. നന്ദിനി റെഡ്ഡിയാണ് ‘മാ ഇൻടി ബംഗാരം’ സംവിധാനം ചെയ്തിരിക്കുന്നത്. ട്രലാല മൂവിങ് പിക്ചേഴ്സിന്റെ ബാനറിൽ സമാന്ത, രാജ് നിദിമോരു, ഹിമാങ്ക് ദുവ്വുരു എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം. ഗുൽഷൻ ദേവയ്യ, ദിഗന്ദ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. ഓം പ്രകാശ് ആണ് സിനിമയുടെ ഛായാഗ്രഹണം. സന്തോഷ് നാരായണൻ ആണ് സംഗീതം.

20 കോടി രൂപ മാത്രമാണ് നിര്‍മ്മാണച്ചെലവ്. ആന്ധ്രപ്രദേശിലും തെലങ്കാനയിലുമുള്ള കുടുംബപ്രേക്ഷകര്‍ ആവേശത്തോടെയാണ് സാമന്തയുടെ ഈ സിനിമയെ സ്വീകരിച്ചിരിക്കുന്നത്. ഈ സിനിമയ്‌ക്ക് ഒരു രണ്ടാം ഭാഗം എടുക്കുമെന്നും ടീം പ്രഖ്യാപിച്ചുകഴിഞ്ഞു. എന്തായാലും ഇനി ഒരു കുഞ്ഞിനെ പ്രസവിച്ച ശേഷമേ സാമന്ത അഭിനയരംഗത്തേക്ക് മടങ്ങുകയുള്ളൂ.

Tags: Latest infoLatest newsSamantha Ruth PrabhuRaj NidimoruTelugu cinemaArundhatiMa Inti BangaaramLokah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

India

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

India

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)
Kerala

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

India

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

പുതിയ വാര്‍ത്തകള്‍

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.