കാസര്‍ഗോഡ്: മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്നറിയപ്പെടുന്ന എസ്.ആര്‍.ധന്യ ആണ് പിടിയിലായത്.ബുധനാഴ്ച അണങ്കൂരില്‍ വച്ചാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.
എന്‍ എച്ച് 66ല്‍ റോഡിന് നടുവില്‍ ധന്യ ഓടിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്നു.ഇത് കണ്ട് പൊലീസ് സംഘം എത്തിയപ്പോഴേക്കും കാര്‍ അമിത വേഗത്തില്‍ ഓടിച്ചുപോയി.പോലീസ് സംഘം പിന്നാലെ പാഞ്ഞ് ബന്തിയോട് ഭഗവതി നഗറില്‍ വെച്ച് പിടികൂടുകയുമായിരുന്നു.
തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് എസ്.ആര്‍.ധന്യ മദ്യപിച്ചിരുന്നതായി വ്യക്തമായത്.ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്നറിയപ്പെടുന്ന എസ് ആര്‍ ധന്യക്ക് സോഷ്യല്‍ മീഡിയായില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട്.
















