Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

സതീഷ് കരുംകുളംbyസതീഷ് കരുംകുളം
Jul 2, 2026, 10:59 am IST
inThiruvananthapuram

പൂവാര്‍: പൂവാറില്‍ ബോട്ടുക്ലബുകളുടെ മറവില്‍ സ്വകാര്യ വ്യക്തികള്‍ നെയ്യാറിന്റെ ഇരുകരകള്‍ കയ്യേറിയിട്ടും അധികൃതര്‍ക്ക് അനക്കമില്ല. പൂവാര്‍ ബണ്ട് റോഡിലും പൂവാര്‍ പാലം ജങ്ഷനില്‍ വരുന്ന നെയ്യാറിന്റെ ഇരുകരകളും ബോട്ടുക്ലബ് ഉടമകള്‍ സ്വന്തമാക്കി. പൂവാര്‍ കുളത്തൂര്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബോട്ടുക്ലബുകളില്‍ ഭൂരിഭാഗവും പൂവാര്‍ പഞ്ചായത്തിന് കീഴില്‍ വരുന്നവയാണ്. ഇവിടെ ബോട്ടുക്ലബുകള്‍ നടത്തുന്നവരില്‍ സ്വന്തമായി ഭൂമിയുള്ളവരാണ് ഭൂമി കയ്യേറിയതില്‍ മുന്നിലുള്ളത്. എന്നാല്‍ പാട്ടത്തിനെടുത്ത് നടത്തുന്നവരും ഭൂമി കയ്യേറിയതില്‍ ഒട്ടും പിന്നിലല്ല.

കുളത്തൂര്‍ പഞ്ചായത്തില്‍ ഭൂമികയ്യേറി കെട്ടി ഉയര്‍ത്തിയ ഒരു റിസോര്‍ട്ടിനെതിരെ നാട്ടുകാര്‍ വര്‍ഷങ്ങളായി നിരവധി പരാതികള്‍ നല്‍കിയിട്ടും റവന്യൂ വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തുടര്‍ന്ന് കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ രണ്ടാഴ്‌ച്ച മുമ്പ് ഭൂമിയില്‍ അനധികൃത നിര്‍മ്മാണം നടത്താന്‍ ശ്രമിച്ചത് പരാതിക്കാര്‍ തടഞ്ഞിരുന്നു. പിന്നാലെ വൈകിട്ട് ആറ്റുപുറം ചെക്ക് പോസ്റ്റിന് സമീപം പരസ്പരം കയ്യാങ്കളിയും നടന്നു. റിസോര്‍ട്ട് ഉടമയാകട്ടെ മാറി വന്ന സര്‍ക്കാരിന്റെ ഭരണകക്ഷിയില്‍പ്പെട്ട പ്രമുഖ നേതാവിന്റെ ബന്ധുവാണ്. അതിനാല്‍ അധികാരത്തിന്റെ പിന്‍ബലത്തിലാണ് ഇയ്യാളുടെ അതിക്രമം എന്നാണ് നാട്ടുകാര്‍ പറയുന്നത്.

നെയ്യാറില്‍ ബോട്ടുസവാരി നടത്തുന്നതിന് ബോട്ടിന്റെ ലൈസന്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോര്‍ട്ട് അധികൃതരുടെ കീഴിലാണ് വരുന്നത്. എന്നാല്‍ ഇതിന്റെ മറവില്‍ ഓഫീസ് മുറികള്‍ കെട്ടിയുയര്‍ത്തിയിരിക്കുന്നത് തീരദേശ പരിപാലന നിയമത്തിന്റെ കീഴില്‍ വരുന്ന സ്ഥലത്താണ്. പഞ്ചായത്തിന്റെ താല്‍കാലിക അനുമതിയോ,കെട്ടിടത്തിനുള്ള പെര്‍മിറ്റ് പോലും വാങ്ങാതെയാണ് ഓഫീസ് കെട്ടിടങ്ങളും ഗസ്റ്റുകള്‍ക്ക് നിര്‍മ്മിച്ച വിശ്രമകേന്ദ്രങ്ങളും കെട്ടിയുര്‍ത്തിയത്.

പൂവാറില്‍ ബോട്ടുസവാരിക്ക് വിദേശികളായ ടൂറിസ്റ്റുകളെ എത്തിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് രാത്രികാലങ്ങളില്‍ ബോട്ടുക്ലബുകളില്‍ അനാശാസ്യം ഉള്‍പ്പെടെ പ്രത്യേക വിരുന്ന് സല്‍ക്കാരം നല്‍കാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. സന്ധ്യ കഴിഞ്ഞാല്‍ ഇവിടെ ബോട്ട് സവാരി നിറുത്തുന്നതോടെ പോലീസ് പിന്നെ ഇങ്ങോട്ട് തിരിഞ്ഞ് നോക്കാറില്ലെന്നും ആക്ഷേപമുണ്ട്.

Tags: PoovarneyyarBoat Club
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടിമലത്തുറയില്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഇടവകയുടെ നിയമവിരുദ്ധ ടോള്‍ പിരിവ്; അധികാരികള്‍ കണ്ണടയ്‌ക്കുന്നു

Kerala

നെയ്യാര്‍, പേപ്പാറ, അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി,സമീപവാസികള്‍ ജാഗ്രത പാലിക്കണം

കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു
Kerala

ചെമ്പല്ലിയുടെ തലയും മുള്ളും വില്ലനായി; പള്ളം മാര്‍ക്കറ്റില്‍ എത്തുന്നത് പഴക്കം ചെന്ന മത്സ്യങ്ങൾ, ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം കൂടാൻ സാധ്യത

Thiruvananthapuram

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

Kerala

നെയ്യാറില്‍ ദമ്പതികള്‍ ജീവനൊടുക്കിയത് ഏക മകന്റെ മരണത്തില്‍ മനംനൊന്ത്

പുതിയ വാര്‍ത്തകള്‍

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും ഇഡി മിന്നൽ റെയ്ഡ്‌

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

അട്ടിമറിച്ച് ആയുഷ്; ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് ഒന്നാം സീഡ് താരത്തെ

തകര്‍പ്പന്‍ ജയത്തോടെ പി.വി. സിന്ധു

വനിതാ ഹോക്കി ലോകകപ്പ് 2026: ആദ്യ ജയം തേടി ഭാരതം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതേ മാതൃക അമേരിക്കയും പിന്തുടരണമെന്ന് ആഹ്വാനം

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

രാമക്ഷേത്രം സംഭാവന അഴിമതി : മുൻ ഉന്നത ഉദ്യോഗസ്ഥൻ ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.