Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: എംബാപ്പെയ്‌ക്ക് ഇരട്ടഗോള്‍; ഫ്രാന്‍സ് സ്വീഡനെ തോല്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2026, 06:15 am IST
inFootball

ന്യൂജഴ്സി: റഫാല്‍ യുദ്ധ വിമാനം കണക്കെ കിലിയന്‍ എംബപ്പെയും സംഘവും സ്വീഡിഷ് ഗോള്‍ മുഖത്ത് ആക്രമണം നടത്തിയ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ ഗംഭീര വിജയവുമായി ഫ്രാന്‍സ് ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍. റൗണ്ട് ഓഫ് 32-ല്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് വിജയം. ഇരട്ട ഗോളുകളുമായി നായകന്‍ എംബപ്പെ മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ ഒരു ഗോള്‍ നേടിയത് ബ്രാഡ്ലി ബാര്‍കോള. 45, 74 മിനിറ്റുകളിലായിരുന്നു എംബപ്പെയുടെ ഗോളുകള്‍. ഇതോടെ താരം റിക്കാര്‍ഡും കുറിച്ചു. ലോകകപ്പ് നോക്കൗട്ട് റൗണ്ടുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി എംബാപ്പെ മാറി. നോക്കൗട്ട് റൗണ്ടുകളില്‍ എംബാപ്പെ നേടുന്ന ഒന്‍പതാമത്തെ ഗോളാണിത്. എട്ടുഗോളുകള്‍ നേടിയ മുന്‍ ബ്രസീലിയന്‍ താരങ്ങളായ റൊണാള്‍ഡോ, ലിയോനിഡാസ് എന്നിവരെയാണ് മറികടന്നത്. മാത്രമല്ല ഈ ലോകകപ്പില്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മെസ്സിക്കൊപ്പമെത്താനും എംബാപ്പെക്കായി. ഇരുവരും ആറു ഗോളുകള്‍ വീതമാണ് ഇതുവരെ അടിച്ചുകൂട്ടിയത്.

53-ാം മിനിറ്റില്‍ ബാര്‍കോളയും ലക്ഷ്യം കണ്ടു. കളിയുടെ ആദ്യ പകുതിയില്‍ സ്വീഡന്‍ ശക്തമായ പോരാട്ടം നടത്തിയെങ്കിലും രണ്ടാം പകുതിയില്‍ ഫ്രാന്‍സിന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. ഗോളടിക്കാനുള്ള ഏതാനും അവസരങ്ങള്‍ മാത്രം രണ്ടാം പകുതിയില്‍ സ്വീഡനും ലഭിച്ചു. പക്ഷേ അതെല്ലാം പാഴായി. മത്സരത്തില്‍ ഫ്രാന്‍സ് 25 ഗോളവസരങ്ങളും 12 ഓണ്‍ടാര്‍ഗറ്റ് ഷോട്ടുകളും പായിച്ചപ്പോള്‍, സ്വീഡന്‍ മൂന്ന് ഓണ്‍ടാര്‍ഗറ്റ് അടക്കം ആകെ എട്ട് ഷോട്ടുകള്‍ മാത്രമാണ് ഉതിര്‍ത്തത്. സ്വീഡിഷ് ഗോളിയുടെ മികച്ച പ്രകടനമാണ് വന്‍ തോല്‍വിയില്‍ നിന്ന് അവരെ രക്ഷിച്ചത്. ഒന്‍പത് തവണയാണ് ഗോളി അവര്‍ക്ക് രക്ഷകനായത്.

സ്വീഡിഷ് താരം അലക്സാണ്ടര്‍ ഇസാക്കിന്റെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ 15 മിനിറ്റുകളില്‍ ഇതല്ലാതെ കാര്യമായ മുന്നേറ്റങ്ങള്‍ ഇരു ടീമുകളില്‍നിന്നും ഉണ്ടായില്ല. പക്ഷെ അവിടം കൊണ്ട് സ്വീഡന്റെ കളി തീര്‍ന്നു. പിന്നീട് കണ്ടത് എംബപ്പെയും സംഘവും മൈതാനം അടക്കി വാഴുന്നതാണ്. എംബാപ്പെ നയിച്ച പടയില്‍ ഡെംബലെയും ഒലീസെയും ബാര്‍കോളയും ചേര്‍ന്നതോടെ സ്വീഡിഷ് പ്രതിരോധം വിറച്ചു. 16-ാം മിനിറ്റില്‍ ഫ്രഞ്ച് താരം ലുകാസ് ഡിഗ്നെയുടെ ഷോട്ട് സ്വീഡിഷ് ഗോളി ജേക്കബ് വിഡല്‍ സെറ്റര്‍സ്ട്രോം തട്ടിയകറ്റി. റാബിയോട്ടും എംബപ്പെയും ഡെംബലെയും പന്തുമായി തുടര്‍ച്ചയായി സ്വീഡിഷ് ഗോള്‍മുഖത്തെത്തി. 35-ാം മിനിറ്റില്‍ സ്വീഡിഷ് ബോക്സില്‍നിന്ന് പന്ത് ലഭിച്ച ഫ്രഞ്ച് താരം മൈക്കല്‍ ഒലീസെ ഗംഭീസ ബൈസിക്കിള്‍ കിക്കിലൂടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും പോസ്റ്റ് വിലങ്ങുതടിയായി. റീബൗണ്ട് വന്ന പന്ത് ഡെംബലെ വലയിലേക്ക് തിരിച്ചുവിട്ടത് പുറത്തുപോവുകയും ചെയ്തു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 45-ാം മിനിറ്റില്‍ ഫ്രാന്‍സ് സമനിലക്കെട്ട് പൊട്ടിച്ചു. നായകന്‍ എംബാപ്പെയാണ് ഗോളടിച്ചത്. ഡെംബലെ ഒരുക്കിയ അവസരത്തില്‍ നിന്നാണ് എംബാപ്പെ ലോകകപ്പിലെ തന്റെ അഞ്ചാം ഗോള്‍ കണ്ടെത്തിയത്.
ഗോള്‍ വഴങ്ങിയതിന് പിന്നാലെ ഇലിയറ്റ് സ്ട്രൗഡിലൂടെ സ്വീഡന്‍ ഗോള്‍ മടക്കാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഇതോടെ ആദ്യ പകുതിയില്‍ 1-0ന് ഫ്രാന്‍സ് മുന്നില്‍.

രണ്ടാം പകുതി തുടങ്ങി 7 മിനിറ്റാകുന്നതിന് മുന്നേ ഫ്രാന്‍സ് ലീഡ് ഉയര്‍ത്തി. ബ്രാഡ്ലി ബാര്‍കോളയാണ് ലക്ഷ്യം കണ്ടത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് തുടങ്ങിയ നീക്കത്തിനൊടുവില്‍ മൈക്കല്‍ ഒലിസെ ബോക്സിനു പുറത്തുനിന്നും ബ്രാഡ്ലി ബാര്‍കോളയ്‌ക്കു പാസ് നല്‍കി. തകര്‍പ്പനൊരു ഷോട്ടിലൂടെ ബ്രാഡ്ലി പന്ത് വലയിലെത്തിച്ചു. 64-ാം മിനിറ്റില്‍ ഒലീസെയുടെ ലോങ്റേഞ്ചര്‍ സ്വീഡിഷ് ഗോളി ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ താരത്തിന്റെ മറ്റൊരു ഷോട്ട് പുറത്തേക്കും പറന്നു. അധികം കഴിയും മുന്നേ ഫ്രാന്‍സ് മൂന്നാം ഗോള്‍ എംബാപ്പെയിലൂടെ തന്നെ കണ്ടെത്തി. എംബാപ്പെ തുടങ്ങിയ മുന്നേറ്റത്തിനൊടുവില്‍ ഒലീസെയ്‌ക്ക് പാസ്. ഒലീസെ പന്ത് വീണ്ടും ബോക്സിലേക്ക് ഓടിക്കയറിയ എംബപ്പെയ്‌ക്കു തന്നെ നല്‍കി. സ്വീഡിഷ് പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ പന്തു ലഭിച്ച എംബാപ്പെ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പന്ത വലയിലെത്തിച്ചു.

മൂന്നു ഗോളുകളുടെ ആധിപത്യമുണ്ടായിട്ടും ഫ്രാന്‍സ് പിന്‍വലിഞ്ഞില്ല. മൂര്‍ച്ചയേറിയ മുന്നേറ്റങ്ങളുമായി അവര്‍ കളം നിറഞ്ഞു. പരിക്ക് സമയത്ത് സ്വീഡനായി ഒരു ഗോളെങ്കിലും നേടാന്‍ മത്യാസ് സ്വാന്‍ബെര്‍ഗ് ശ്രമിച്ചെങ്കിലും, ഫ്രഞ്ച് ഗോളി മൈക്ക് മൈഗ്നാന്‍ അതും തടഞ്ഞിട്ടു. ഇതോടെ 3-0ന് വിജയിച്ച് ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ കടന്നു. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ പരഗ്വെയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.

Tags: FIFA World Cup 2026Kiliyan MbappeFrance defeats Sweden
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.