Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2026, 11:48 am IST
in Football
അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

ലോസ് ആഞ്ചലസ്: ലോകകപ്പ് ഫുട്‌ബോളിന്റെ കഥ പറയാന്‍ തുടങ്ങിയാല്‍ കഴിഞ്ഞ ആറ് ലോകകപ്പുകളിലായി പ്രതിഭാസമായി നിറഞ്ഞു നില്‍ക്കുന്ന രണ്ട് നെടുംതൂണുകളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഇവരുടെ കൂട്ടത്തിലേക്ക് അവസാന നൃത്തം ചവിട്ടാന്‍ വടക്കേ അമേരിക്കയിലേക്ക് എത്തിയ കൂട്ടത്തില്‍ പ്രതിഭാധനന്മാര്‍ വേറെയുമുണ്ട്. ലൂക്കാ മോഡ്രിച്ച്, വിര്‍ജില്‍ വാന്‍ദെയ്‌ക്ക്, ഗില്ലര്‍മോ ഒച്ചോവ, മാനുവല്‍ നോയര്‍ തുടങ്ങയവരുടെ പേരുകള്‍ നീളുകയാണ്. ഇവര്‍ ഓരോരുത്തരും ഇക്കുറി ലോകകപ്പ് വേദിയോട് കളംവിടുമ്പോള്‍ പുതിയൊരു യുഗം പിറക്കുന്നതിനുകൂടി സാക്ഷിയാവുകയാണ് ഈ ലോകകപ്പ്. 21 വയസോ അതിന് താഴെയോ പ്രായമുള്ള എണ്ണം പറഞ്ഞ ഒരു പിടി താരങ്ങളാണ് ഇതിനോടകം ഈ ലോകകപ്പില്‍ മികച്ച പ്രകടനവുമായി തിളങ്ങിയത്. എല്ലാ ടീമിലും കൂടി 21 വയസ്സില്‍ താഴെയുള്ള 85 താരങ്ങളുണ്ട്. ഇതില്‍ പകുതിയിലേറെ പേര്‍ കളത്തിലിറങ്ങി കഴിഞ്ഞു. കൂട്ടത്തില്‍ ലോകകപ്പ് വേദിയിലേക്ക് വരവറിയിച്ച ഏതാനും ചിലരുടെ പ്രതിഭാ വിലാസത്തിലൂടെ ആഫ്രിക്കന്‍ കരുത്തുമായി വന്നെത്തിയിരിക്കുന്ന സെനഗലിന്റെ ഇബ്രാഹിം എംബായെ 18 വയസും 143 ദിവസവും പ്രായമെത്തുമ്പോഴാണ് ലോകകപ്പിലെ നാലാമത്തെ പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡ് കുറിച്ച് ഗോള്‍ സ്വന്തമാക്കിയത്. അഞ്ച് ദിവസത്തിന് ശേഷം ലോകത്തിന് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത സ്‌പെയിന്‍ താരം ലാമിനെ യമാല്‍ സ്‌കോറിങ്ങിന് തുടക്കമിട്ടു. ഇത്തവണത്തെ ലോകകപ്പിലെ സ്‌പെയിന്റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. മത്സരത്തില്‍ സ്‌പെയിന്‍ സൗദി അറേബ്യയെ 4-0ന് പരാജയപ്പെടുത്തി. മറ്റൊരു കൗമാരതാരം മെക്‌സിക്കോയ്‌ക്കായി ബൂട്ടുകെട്ടി ഇറങ്ങിയ ഗില്‍ബര്‍ട്ടോ മോറയാണ്. ലോകകപ്പില്‍ ആതിഥേയരാജ്യത്തിനായി കളത്തിലിറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് ഈ 17കാരന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ കളിക്കാനിറങ്ങിയത്.

ലോകകപ്പില്‍ വരവറിയിച്ച പ്രധാന യുവ താരങ്ങള്‍

1. അയ്യൂബ് ബൊവാദ്ദി (മൊറോക്കോ, 18)
മൊറോക്കോയുടെ മിഡ്ഫീല്‍ഡ് എന്‍ജിന്‍. ബ്രസീലിനെതിരായ ലോകകപ്പ് അരങ്ങേറ്റത്തില്‍ തന്നെ മികച്ച പാസിംഗ് പ്രകടനം. 18 വയസോ അതില്‍ താഴെയോ പ്രായമുള്ള താരങ്ങളില്‍ ഏറ്റവും നിയന്ത്രിത മിഡ്ഫീല്‍ഡ് പ്രകടനങ്ങളിലൊന്നാണ് അയ്യൂബ് ബൊവാദ്ദി കാഴ്ചവെച്ചത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ അലന്‍ ഷിയറര്‍ അടക്കം അദ്ദേഹത്തിന്റെ ശാന്തതയും പന്ത് നിയന്ത്രണവും പ്രത്യേകം പ്രശംസിച്ചു.

2. യാന്‍ ഡിയോമാന്‍ഡെ (ഐവറി കോസ്റ്റ്, 19)
മികച്ച ഡ്രിബ്ലറും അവസരങ്ങള്‍ സൃഷ്ടിക്കുന്ന വിങ്ങറുമാണ്. ജര്‍മനി, ഇക്വഡോര്‍ ടീമുകള്‍ക്കെതിരെ തിളങ്ങി. യൂറോപ്പിലെ വമ്പന്‍ ക്ലബുകള്‍ അദ്ദേഹത്തെ നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പരിശീലകന്‍ തോമല് ഫ്രാങ്ക് ‘എല്ലാവരും ശ്രദ്ധിക്കുന്ന യുവതാരം’ എന്നാണ് വിശേഷിപ്പിച്ചത്.

3. ജോഹന്‍ മന്‍സാംബി (സ്വിറ്റ്സര്‍ലന്‍ഡ്, 20)
ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് ഗോളുകള്‍ നേടി. പകരക്കാരനായി ഇറങ്ങി രണ്ട് ഗോളുകള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ ലോകകപ്പ് താരമായി. 21 വയസിന് താഴെയുള്ള താരങ്ങളില്‍ ഈ നൂറ്റാണ്ടില്‍ നാല് ഗോള്‍ നേടിയ അപൂ
ര്‍വ താരങ്ങളില്‍ ഒരാളായി.

4. കെരിം അലജ്ബെഗോവിച്ച് (ബോസ്നിയ, 18)
ഖത്തറിനെതിരായ മത്സരത്തില്‍ ബോക്സിന് പുറത്തുനിന്നുള്ള മനോഹര ഗോളിലൂടെ റിക്കാര്‍ഡ്. 1966ന് ശേഷമുള്ള ലോകകപ്പ് ചരിത്രത്തില്‍ ദൂരത്തുനിന്ന് ഗോള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമായി. ഡ്രിബ്ലിംഗ്, ഡ്യൂവല്‍സ്, ഫൗള്‍ നേടല്‍, അവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയിലും മികച്ച കണക്കുകള്‍.

5. നെസ്റ്റോറി ഇറന്‍കുന്‍ഡ (ഓസ്ട്രേലിയ, 20)
ഓസ്ട്രേലിയയ്‌ക്കായി ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. ബുറുണ്ടിയില്‍ നിന്ന് അഭയാര്‍ത്ഥികളായ മാതാപിതാക്കളുടെ മകനായ ഇദ്ദേഹം ടാന്‍സാനിയന്‍ അഭയാര്‍ത്ഥി ക്യാമ്പിലാണ് ജനിച്ചത്. പിന്നീട് ഓസ്ട്രേലിയയിലേക്ക് കുടിയേറി ലോകകപ്പ് താരമായി വളര്‍ന്നു. ‘ഇത് ഒരു സ്വപ്‌നസാക്ഷാത്കാരമാണ്’ എന്നാണ് ഗോള്‍ നേടിയശേഷം അദ്ദേഹം പറഞ്ഞത്.

Tags: Kerim AlajbegovicFIFA World Cup 2026young playersNestor IrankundaAyyoub Boudiyann diomandejohan manzambi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.