Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2026, 09:16 pm IST
inKerala, Agriculture

കോട്ടയം : രാജ്യത്തെ പ്രകൃതി ദത്ത റബര്‍ മേഖലയില്‍ വന്‍ കുതിപ്പിന്റെ കാലമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ 2014 മുതലുളള കഴിഞ്ഞ 12 വര്‍ഷങ്ങളില്‍ ദൃശ്യമായതെന്ന് ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍.ഹരി. റബര്‍ ഉത്പാദനത്തില്‍ 40,31 ശതമാനവും ഉപഭോഗം 39.78 ശതമാനവും വളര്‍ച്ച നേടി.

സ്വാഭാവിക റബര്‍ ഉത്പാദനത്തിന്റെ 72 ശതമാനവും നടക്കുന്ന സംസ്ഥാനത്ത് റബര്‍ ബോര്‍ഡ് ആസൂത്രണം ചെയ്തു നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ മേഖലയ്‌ക്കും കര്‍ഷകര്‍ക്കും കരുത്തും ഉത്തേജനവും പ്രദാനം ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ പ്രകൃതിദത്ത റബറുത്പാദനം 2014-15 -ല്‍ 645,000 ടണ്‍ ആയിരുന്നത് 2025-26 – ല്‍ 905,000 ടണ്‍ ആയി വര്‍ദ്ധിച്ചു (40.31% വളര്‍ച്ച). ഉപഭോഗം 2014-15ല്‍ 1,020,910 ടണ്‍ ആയിരുന്നത് 2025-26 – ല്‍ 1,427,000 ടണ്‍ ആയി ഉയര്‍ന്നു (39.78% വളര്‍ച്ച).

റബര്‍കൃഷിയുടെ വിസ്തൃതി 795,135 ഹെക്ടറില്‍ (2014-15) നിന്ന് 939,300 ഹെക്ടറായി (2024-25) വര്‍ദ്ധിച്ചു (18.13% വര്‍ദ്ധനവ്).

റബര്‍ വില
വില (RSS 4 ഗ്രേഡ്): കിലോഗ്രാമിന് 132.57 രൂപയില്‍ നിന്ന് (2014-15) 276 രൂപയായി വര്‍ദ്ധിച്ചു (108.19% വര്‍ദ്ധനവ്).
ഉത്പനങ്ങളുടെ കയറ്റുമതി
റബറുത്പന്നങ്ങളുടെ കയറ്റുമതി: 18,487.9 കോടി രൂപയില്‍ നിന്ന് (2014-15) 47,123 കോടി രൂപയായി (202526) ഉയര്‍ന്നു (154.89% വളര്‍ച്ച)

പ്രധാന പദ്ധതികളും ഡിജിറ്റല്‍ സംവിധാനങ്ങളും
എംറൂബ് റബര്‍ വിപണി സുഗമവും സുതാര്യവും ആക്കാന്‍ ബോര്‍ഡ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റേഷന്‍ വിള ഇ-മാര്‍ക്കറ്റ് പ്ലാറ്റ്ഫോം വഴി ഇതുവരെ 961.83 കോടി രൂപ വിലമതിക്കുന്ന 57,171 ടണ്‍ റബ്ബര്‍ വ്യാപാരം നടന്നിട്ടുണ്ട്. .

ബി. എസ്. എന്‍. ആര്‍ പ്ലാറ്റ്ഫോം: റബര്‍ വിതരണശൃംഖലയില്‍ സുതാര്യത ഉറപ്പാക്കാനും യൂറോപ്യന്‍ യൂണിയന്‍ ഡിഫോറസ്റ്റേഷന്‍ റഗുലേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമായി ആരംഭിച്ച ഭാരത് സസ്‌റ്റൈനബിള്‍ നാച്ചുറല്‍ റബ്ബര്‍ പ്ലാറ്റ്ഫോം.
റബര്‍ പ്രൊഡക്ട്‌സ് ഇന്‍കുബേഷന്‍ സെന്റര്‍ : പുതിയ സംരംഭകര്‍ക്ക് അവരുടെ ആശയങ്ങള്‍ ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ ആവശ്യമായ സഹായം നല്‍കുന്നു.
അഡ്വാന്‍സ്ഡ് അനാലിറ്റിക്കല്‍ ലബോറട്ടറി : റബറുത്പന്നങ്ങളുടെ പരിശോധനയ്‌ക്കായി ഇന്ത്യന്‍ റബര്‍ ഗവേഷണ കേന്ദ്രത്തില്‍ സ്ഥാപിതമായി.
ഇന്റോഡ് പദ്ധതി :റബറിന്റെ ആഭ്യന്തര ഡിമാന്‍ഡും വിതരണവും തമ്മിലുള്ള വ്യത്യാസം കുറയ്‌ക്കുന്നതിനായി, ആട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷണ്‍ (ATMA ) യുടെ സാമ്പത്തിക സഹായത്തോടെ റബര്‍ബോര്‍ഡ് നടപ്പിലാക്കിയ പദ്ധതി. ഇതു വഴി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാളിലുമായി 1.8 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ഇതുവരെ റബര്‍ കൃഷി വ്യാപിപ്പിച്ചു.

റബര്‍ ടാപ്പര്‍മാര്‍ക്ക് നല്‍കുന്ന ആനുകുല്യങ്ങള്‍

റബര്‍ തോട്ടംതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ ടാപ്പര്‍മാര്‍ക്ക് നിശ്ചിത പ്രായം കഴിയുമ്പോള്‍ പെന്‍ഷന്‍ ലഭ്യമാണ്. തൊഴിലാളികള്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ ഗുരുതര രോഗങ്ങള്‍ വരുമ്പോള്‍ ചികിത്സയ്‌ക്കായി സാമ്പത്തിക സഹായം നല്‍കുന്നു.
ടാപ്പിംഗ് തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ, ഹോസ്റ്റല്‍ ആനുകൂല്യങ്ങളും നല്‍കുന്നു.
വനിതാ തൊഴിലാളികളുടെയോ തൊഴിലാളികളുടെ മക്കളുടെയോ വിവാഹത്തിന് നല്‍കുന്ന ധനസഹായം.

വനിതാ തൊഴിലാളികള്‍ക്ക് പ്രസവവുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം നല്‍കുന്നു.
റബര്‍ തോട്ടംതൊഴിലാളി ക്ഷേമനിധി ബോര്‍ഡും റബര്‍ ബോര്‍ഡും വഴി നിലവില്‍ നല്‍കിവരുന്ന പ്രധാന ആനുകൂല്യങ്ങളുടെ ഏകദേശ തുക താഴെ പറയുന്നപ്രകാരമാണ്:
പെന്‍ഷന്‍
പ്രതിമാസ പെന്‍ഷന്‍: 60 വയസ് കഴിഞ്ഞ തോട്ടം തൊഴിലാളികള്‍ക്ക് നിലവില്‍ 2000 രൂപ പ്രതിമാസ ക്ഷേമനിധി പെന്‍ഷന്‍ നല്‍കുന്നു.

ചികിത്സാ സഹായം
ഗുരുതര രോഗങ്ങള്‍ക്കുള്ള ചികിത്സ: അര്‍ബുദം , ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ മാരക രോഗങ്ങളുടെ ചികിത്സയ്‌ക്കായി 10,000 മുതല്‍ 50,000 വരെ (രോഗത്തിന്റെ ഗൗരവവും ബോര്‍ഡിന്റെ തീരുമാനവും അനുസരിച്ച്) ധനസഹായം ലഭിക്കാറുണ്ട്.

ആശുപത്രിയില്‍ കിടന്ന് ചികിത്സിക്കേണ്ട മറ്റു രോഗങ്ങള്‍ക്കും ചെറിയ തുകയ്‌ക്കുള്ള സഹായം ലഭിക്കുന്നതാണ് .

കുടുംബാംഗങ്ങള്‍ക്കുള്ള സഹായങ്ങള്‍
വനിതാ തൊഴിലാളികളുടെയോ അല്ലെങ്കില്‍ തൊഴിലാളികളുടെ പെണ്‍മക്കളുടെയോ വിവാഹത്തിന് 25,000 രൂപ വരെ ധനസഹായം ലഭിക്കും.

പ്രസവാനുകൂല്യം:വനിതാ തൊഴിലാളികള്‍ക്ക് പ്രസവവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായി 15,000 രൂപ ധനസഹായം ലഭിക്കും. (പരമാവധി രണ്ട് പ്രസവങ്ങള്‍ക്ക്)
വിദ്യാഭ്യാസ ആനുകൂല്യം
തൊഴിലാളികളുടെ മക്കള്‍ക്ക് ആറാം ക്ലാസ് മുതല്‍ 1500 മുതല്‍ 16000 വരെ വിദ്യഭ്യാസ സ്റ്റെപ്പന്റ് ലഭ്യമാണ്. ഹോസ്റ്റല്‍ ഫീസായി 1000 രൂപ മുതല്‍ 1400 രൂപ വരെയും പ്രതിമാസം ലഭിക്കും.

വീടുനിര്‍മാണം
ടാപ്പര്‍മാര്‍ക്ക് വീടു വയ്‌ക്കുന്നതിന് 50,000 രൂപ അല്ലെങ്കില്‍ ആകെ ചെലവിന്റെ 25% അതില്‍ ഏതാണോ കുറവ് അത് ലഭിക്കുന്നതാണ്
കണ്ണട
ടാപ്പര്‍മാര്‍ക്ക് കണ്ണട വാങ്ങുന്നതിന് 2000 രൂപ ധനസഹായം ലഭിക്കുന്നതാണ് .
ഗ്രൂപ്പ് ഇന്‍ഷുറന്‍സ്: ടാപ്പിംഗ് ജോലിക്കിടെ ഉണ്ടാകുന്ന അപകടങ്ങള്‍ പരിഹരിക്കാന്‍ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നു.

കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക്, പ്രത്യേകിച്ച് ചെറുകിട കര്‍ഷകര്‍ക്ക്, കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും റബ്ബര്‍ ബോര്‍ഡും വഴി വിവിധ ആനുകൂല്യങ്ങള്‍ നല്‍കിവരുന്നുണ്ട്.

കര്‍ഷകര്‍ക്കായുള്ള പദ്ധതികള്‍

റബര്‍ ഉല്‍പാദന ഇന്‍സെന്റീവ് പദ്ധതി (Rubber Production Incentive Scheme)

ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് റബറിന് ന്യായമായ വില ഉറപ്പാക്കാന്‍ കേരളസര്‍ക്കാരും റബര്‍ ബോര്‍ഡും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി. സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കുന്ന വില (Guaranteed Price) 200 രൂപ . അത് ഈ ബഡ്ജറ്റില്‍ 250 ആയി ഉയര്‍ത്തിയിട്ടുണ്ട്.

വിപണിയിലെ ദിവസേനയുള്ള വില, ഉറപ്പ് നല്‍കുന്ന വിലയേക്കാള്‍ എത്ര രൂപ കുറവാണോ, ആ ബാക്കി തുക സര്‍ക്കാര്‍ കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സബ്സിഡിയായി നല്‍കും. ഒരംഗത്തിന് പരമാവധി 2 ഹെക്ടര്‍ (5 ഏക്കര്‍) വരെയാണ് ഈ ആനുകൂല്യം.
പദ്ധതിപ്രകാരം വില ലഭിക്കാന്‍ കര്‍ഷകര്‍ ‘റബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് സ്‌കീം’ (RPIS) പോര്‍ട്ടലില്‍ കൃത്യസമയത്ത് ബില്ലുകള്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട്.

കൃഷിക്കുള്ള ധനസഹായം:

ആവര്‍ത്തന കൃഷി സബ്സിഡി : പ്രായമായതും ഉത്പാദനം കുറഞ്ഞതുമായ റബര്‍ മരങ്ങള്‍ വെട്ടിമാറ്റി പുതിയ തൈകള്‍ വയ്‌ക്കുന്നതിന് കര്‍ഷകര്‍ക്ക് റബര്‍ബോര്‍ഡ് സാമ്പത്തിക സഹായം നല്‍കുന്നു.

ഗുണമേന്മയുള്ള തൈകള്‍: ബോര്‍ഡിന്റെ നഴ്‌സറികള്‍ വഴി മികച്ചയിനം റബര്‍ തൈകള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യു ന്നു.

റെയിന്‍ ഗാര്‍ഡിംഗ് സബ്സിഡി: മഴക്കാലത്തും ടാപ്പിംഗ് മുടങ്ങാതെയിരിക്കാന്‍ റെയിന്‍ ഗാര്‍ഡ് പ്ലാസ്റ്റിക്കും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിന് റബര്‍ ഉല്‍പാദക സംഘങ്ങള്‍ (RPS) വഴി ധനസഹായം നല്‍കുന്നു.

റബറുത്പാദക സംഘങ്ങള്‍ : കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന റബര്‍ പാല്‍ (Latex) ഒന്നിച്ച് ശേഖരിച്ച് ഉയര്‍ന്ന നിലവാരമുള്ള ഷീറ്റുകളാക്കി മാറ്റി വില്‍ക്കാന്‍ സഹായിക്കുന്ന ‘ഗ്രൂപ്പ് പ്രോസസിംഗ് സെന്ററുകള്‍’ (GPC) സ്ഥാപിക്കാന്‍ റബര്‍ ബോര്‍ഡ് ധനസഹായം നല്‍കുന്നു.

മറ്റ് ആനുകൂല്യങ്ങള്‍: സ്വന്തമായി റബര്‍ ടാപ്പുചെയ്യുന്ന ചെറുകിട കര്‍ഷകര്‍ക്കും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാകാനും അതിലൂടെയുള്ള പെന്‍ഷന്‍, ചികിത്സാ സഹായങ്ങള്‍ എന്നിവ കൈപ്പറ്റാനും സാധിക്കും. ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി കര്‍ഷകര്‍ തങ്ങളുടെ പ്രദേശത്തെ റബര്‍ ഉല്‍പാദക സംഘത്തിലോ (RPS) റബര്‍ ബോര്‍ഡിന്റെ ഫീല്‍ഡ് ഓഫീസിലോ ഭൂമിയുടെ നികുതിച്ചീട്ട്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് നിലവില്‍ ലഭ്യമായിട്ടുള്ള വിവിധ ധനസഹായങ്ങളുടെയും സബ്സിഡികളുടെയും കൃത്യമായ തുകകള്‍ താഴെ പറയുന്നപ്രകാരമാണ്.

ആവര്‍ത്തന കൃഷി ധനസഹായം
പഴയ മരങ്ങള്‍ വെട്ടിമാറ്റി പുതിയ റബര്‍ തൈകള്‍ വെച്ചുപിടിപ്പിക്കുന്ന കര്‍ഷകര്‍ക്ക് റബര്‍ ബോര്‍ഡ് നല്‍കുന്ന സഹായധനം:ഹെക്ടറിന് 40,000 രൂപയാണ് നിലവില്‍ ധനസഹായം അനുവദിക്കുന്നത്.
ഈ തുക കൃഷി ചെയുന്ന വര്‍ഷവും പിന്നീടുമായി രണ്ടു ഗഡുക്കളായാണ് കര്‍ഷകന് ലഭിക്കുക.

റെയിന്‍ഗാര്‍ഡിംഗ്
മഴക്കാലത്ത് ടാപ്പിംഗ് മുടങ്ങാതിരിക്കാന്‍ റെയിന്‍ ഗാര്‍ഡ് ചെയ്യുന്നതിനായി റബര്‍ ഉല്‍പാദക സംഘങ്ങള്‍ വഴി ചെറുകിട കര്‍ഷകര്‍ക്ക് ഒരു ഹെക്ടറിന് പരമാവധി 4,000 വരെ നല്‍കുന്നുണ്ട്.

സമൂഹ റബര്‍പാല്‍ സംസ്‌കരണ കേന്ദ്രങ്ങള്‍ (ഗ്രൂപ്പ് പ്രോസസിംഗ് സെന്റര്‍)
കര്‍ഷകര്‍ ഒന്നിച്ച് ചേര്‍ന്ന് റബര്‍പാല്‍ ഉണക്കി ഷീറ്റാക്കുന്ന ഗ്രൂപ്പ് പ്രോസസിംഗ് സെന്ററുകള്‍ നിര്‍മ്മിക്കുന്നതിനും നവീകരിക്കുന്നതിനുമായി പദ്ധതിച്ചെലവിന്റെ 25% മുതല്‍ 50% വരെ (പരമാവധി ഒരു ലക്ഷം മുതല്‍ രണ്ടര ലക്ഷം വരെ) സഹായധനം ലഭിക്കും .

നൈപുണ്യ വികസന പരിശീലനം
ശാസ്ത്രീയമായ ടാപ്പിംഗ് രീതികള്‍, റബര്‍പാല്‍ സംസ്‌കരണം, ഉത്പന്ന നിര്‍മാണം എന്നിവയില്‍ പരിശീലനവും സര്‍ട്ടിഫിക്കറ്റും ബോര്‍ഡ് നല്‍കുന്നു .

 

Tags: ChairmanrubberN.Hari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

Kerala

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

Kerala

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

Kerala

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.