Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2026, 12:53 pm IST
in Kerala, Agriculture

ന്യൂദൽഹി: കേരളത്തിലെ റബർ മേഖലയിലെ വിഷയങ്ങൾ വിലയിരുത്തി തുടർ കർമപരിപാടിക്ക് രൂപം നൽകുന്നതിനായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഉടൻ കോട്ടയത്തെ റബർ ബോർഡ് സന്ദർശിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർക്കൊപ്പം റബർ ബോർഡ് ചെയർമാൻ എൻ. ഹരി കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ന്യൂദൽഹിയിലെ വാണിജ്യഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ റബർ ബോർഡിന്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി റബർ ബോർഡ് ആസ്ഥാനത്ത് സന്ദർശനം നടത്താൻ ചെയർമാർ എൻ. ഹരി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയലിനെ ഔപചാരികമായി ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച കേന്ദ്രമന്ത്രി ഉടൻ റബർ ബോർഡ് ആസ്ഥാനത്ത് എത്തുമെന്ന് അറിയിച്ചു. റബർ ബോർഡിന്റെ വിവിധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും രാജ്യത്തെ റബർ വ്യവസായത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ നടപടികൾ സന്ദർശന വേളയിൽ ചർച്ച ചെയ്യും.

യോഗത്തിൽ കേരളത്തിലെ റബർ മേഖലയെ സമഗ്രമായി വികസിപ്പിക്കുന്നതിനായി ‘ഐ-സ്പീഡ് വൺ’ പദ്ധതിയിൽ 100 കോടി എത്രയും വേഗം വിനിയോഗിക്കുമെന്ന് പീയൂഷ് ഗോയൽ വ്യക്തമാക്കി. ഈ പദ്ധതിക്കായുള്ള തുക ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ) വടക്കു കിഴക്കൻ മേഖലയിലെ ശേഷിക്കുന്ന ഫണ്ടിൽ നിന്നും ലഭ്യമാക്കി പദ്ധതികൾക്ക് വിനിയോഗിക്കാനുള്ള നടപടികൾ സ്വീകരിക്കും. പുകപ്പുര നിർമാണം, റബർ പ്ലാൻ്റിങ് സബ്സിഡി, തൊഴിലാളി ക്ഷേമം, റബർ ഉത്പാദക സംഘങ്ങൾ വഴിയുള്ള വിവിധ ക്ഷേമ പദ്ധതികൾ എന്നിവയ്‌ക്ക് ഈ പണം വിനിയോഗിക്കും എന്നാണ് അത്മ പറയുന്നത്. എന്നാൽ കേരളത്തിൽ വെട്ടാതെ കിടക്കുന്ന കൃഷിസ്ഥലങ്ങൾ കൃഷിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് പ്രഥമ പരിഗണന നൽകണമെന്ന് കൂടി ചെയർമാൻ ആവശ്യപ്പെട്ടു.

റബർ മേഖലയിലെ സുസ്ഥിരവും സമഗ്രവുമായ വികസനം ലക്ഷ്യമിട്ട് റബർ ബോർഡ് അടുത്ത അഞ്ചുവർഷ കാലത്തേയ്‌ക്ക് (2026-2031) 2,157.54 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഇഎഫ്സി (Expenditure Finance Committee) പദ്ധതി കേന്ദ്ര ധനമന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുകയാണ്. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കർഷകർക്കും കർഷക തൊഴിലാളികൾക്കും അതിന്റെ പ്രയോജനം ലഭിക്കും. കഴിഞ്ഞ കാലയളവിൽ ഇതേ പദ്ധതിക്കായി മൂന്നു വർഷത്തേയ്‌ക്ക് റബർ ബോർഡ് 1000 കോടി ശുപാർശ ചെയ്തപ്പോൾ 900 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. ഇത്തവണ 2026-31 വരെയുള്ള അഞ്ച് വർഷത്തേയ്‌ക്ക് സമർപ്പിച്ച 2157.54 കോടിയുടെ പദ്ധതി ഏറെക്കുറെ പൂർണമായി തന്നെ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റബർ ബോർഡ് ചെയർമാൻ എൻ. ഹരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്രത്യേക പദ്ധതികൾ
ആഭ്യന്തര റബർ ഉത്പാദനം ഗണ്യമായി വർദ്ധിപ്പിക്കുന്നതിനായി റീ പ്ലാൻ്റിങ് പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക പദ്ധതികൾ, റെയിൻ ഗാർഡിങിന് ധനസഹായം, റബർ മരങ്ങളിലെ റോഗനിയന്ത്രണ നടപടികൾ, പുകപ്പുര നവീകരണത്തിനും നിർമാണത്തിനും സഹായം, ആധുനിക യന്ത്രസാമഗ്രികൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതി എന്ന ഉൾപ്പെടുന്ന പ്രത്യേക പദ്ധതികൾക്ക് കൂടുതൽ തുക വിലയിരുത്തും. ഈ പദ്ധതികൾ രാജ്യത്തെ പ്രകൃതിദത്ത റബ്ബറിന്റെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും റബർ കർഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനും സഹായകരമാകുമെന്ന് യോഗത്തിൽ വിലയിരുത്തി.

റബർ മേഖലയിലെ ഭാവി വികസന പദ്ധതികളും റബർ ബോർഡിന്റെ പ്രവർത്തങ്ങളും വിലയിരുത്തുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിയുമായുള്ള കൂൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഭാവി വികസന പദ്ധികളിൽ യുവാക്കൾക്കായുള്ള പരിശീലനം, ഗവേഷണം എന്നിവയ്‌ക്ക് മുന്തിയ പരിഗണന നൽകുമെന്ന് ചെയർമാൻ അറിയിച്ചു.

Tags: bjpN.HariFarmerskeralamPeeyusha Goyalrubber sector
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

India

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

പുതിയ വാര്‍ത്തകള്‍

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.