ന്യൂദല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി ഒരാഴ്ച മുന്‍പ് ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തില്‍ സിപിഐ നേതാവ് ആനി രാജയും പങ്കെടുത്തിരുന്നു. അന്ന് ആനി രാജയെ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിച്ചതിനെതിരെ സിപിഐ നേതാവ് ബിനോയ് വിശ്വം ശക്തമായി പ്രതികരിച്ചു.
കോക്രോച്ച് ജനതാപാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുത്ത ആനിരാജയും സംഘവും ആസാദി മുദ്രാവാക്യം മുഴക്കിയിരുന്നു. അങ്ങേയറ്റം പ്രകോപനപരമായ ആസാദി മുദ്രാവാക്യമാണ് ഇവര്‍ വിളിച്ചത്. മോദി സെ ആസാദി (മോദിയില്‍ നിന്നും സ്വാതന്ത്ര്യം), ബിജെപി സെ ആസാദി ( ബിജെപിയില്‍ നിന്നും സ്വാതന്ത്ര്യം) തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു ആനി രാജ മുഴക്കിയത്.
ഈ മുദ്രാവാക്യം അവിടെ നിന്നിരുന്ന ചില ചെറുപ്പക്കാരെ ചൊടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിങ്ങള്‍ക്ക് ആരില്‍ നിന്നാണ് ആസാദി (സ്വാതന്ത്ര്യം) വേണ്ടത്? എന്ന് ചോദിച്ച ശേഷം ആനി രാജയെ പിന്നില്‍ നിന്നും തള്ളി എന്നാണ് പറയുന്നത്. എന്തായാലും ആനി രാജ വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തു.
ഈ തള്ളിയവര്‍ സംഘപരിവാറുകാരാണെന്നാണ് ബിനോയ് വിശ്വം കുറ്റപ്പെടുത്തുന്നത്. എന്തായാലും ഇപ്പോള്‍ കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍ മന്ദറില്‍ നടത്തുന്ന കുത്തിയിരിപ്പ് സമരത്തില്‍ ആനി രാജ പങ്കെടുക്കുന്നില്ല. കഴിഞ്ഞ ദിവസത്തെ പരിക്ക് ഇനിയും ഭേദമായിട്ടില്ല എന്നതിനാലാണ് ഇത്.
















