കോഴിക്കോട്: സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
മലപ്പുറത്ത് അഞ്ച് പേര്‍ക്കും കോഴിക്കോട് നാല് പേര്‍ക്കും വയനാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ മാസം 190 പേര്‍ക്ക് ഷിഗെല്ല രോഗബാധയുണ്ടായി. ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം ഇതുവരെ 266 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്.
മലപ്പുറം (30), തിരുവനന്തപുരം (18), കണ്ണൂര്‍ (11), കൊല്ലം (12), ഇടുക്കി (മൂന്ന്), എറണാകുളം (നാല്), പാലക്കാട് (മൂന്ന്)എന്നിങ്ങനെയാണ് ജൂണ്‍ മാസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.












