തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി വെളളിയാഴ്ച ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതമാണ് രോഗ ബാധ. സംസ്ഥാനത്ത് ജൂണ്‍ മാസം മുതല്‍ 224 പേര്‍ക്ക് ഷിഗെല്ല രോഗബാധയുണ്ടായി. ആറ് മരണവും ഉണ്ടായി. ഈ വര്‍ഷം ഇതുവരെ 300 പേര്‍ക്ക് ഷിഗെല്ല രോഗംസ്ഥിരീകരിച്ചു.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം മുതല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം (37), തിരുവനന്തപുരം (20), കണ്ണൂര്‍ (14), കൊല്ലം (15), ഇടുക്കി (3), എറണാകുളം (4), പാലക്കാട് (6) പത്തനംതിട്ട (1) എന്നിവിടിങ്ങളിലും ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.













