Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2026, 06:13 am IST
inFootball

ഫോക്സ്ബറോ: ലോകകപ്പ് ഫുട്ബോളിലെ തീപാറും പോരാട്ടങ്ങളിലൊന്ന് ഇന്ന് അരങ്ങേറും. ഫോക്സ്ബറോയിലെ ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ രാത്രി 12.30ന് നടക്കുന്ന വാശിപ്പോരില്‍ മുഖാമുഖം വരുന്നത് ഗ്രൂപ്പ് ഐയിലെ ഫ്രാന്‍സും നോര്‍വേയും. ലോകകപ്പ് ഫുട്ബോളില്‍ വ്യക്തിഗത മികവിനൊപ്പം ടീമിനെയും വിജയപൂര്‍വ്വം മുന്നോട്ട് നയിക്കാന്‍ വരുന്ന കിലിയന്‍ എംബാപ്പെ ഒരുവശത്ത്. മറുവശത്ത് ഫുട്ബോളില്‍ ഏതാനും വര്‍ഷങ്ങളായി ഗോളടിനേട്ടത്തിലൂടെ ലോകത്തെ ത്രസിപ്പിച്ചുകൊണ്ടിരിക്കുന്ന സൂപ്പര്‍ ഹീറോ എര്‍ലിങ് ഹാലന്‍ഡ്. പതിറ്റാണ്ടുകള്‍ക്ക് ശേഷം നോര്‍വേക്ക് ലോകകപ്പ് പാസ് നല്‍കിയും ലോകകപ്പില്‍ മിന്നും വിജയങ്ങള്‍ സമ്മാനിച്ചും താരം ഗോള്‍ വേട്ട തുടരുകയാണ് ഹാലന്‍ഡ്.

ഈ രണ്ട് താരങ്ങളും നേര്‍ക്കുനേര്‍ വരുന്ന മത്സരത്തിന് നിരവധി മാനങ്ങളുണ്ട്. ജയിക്കുന്നവര്‍ ഗ്രൂപ്പ് ഐയിലെ ജേതാക്കളാകും. കളിച്ച രണ്ട് മത്സരങ്ങളിലും രണ്ട് ടീമുകളും ജയിച്ചു. ഒപ്പം രണ്ടിലെയും സൂപ്പര്‍ താരങ്ങള്‍ തുടര്‍ച്ചയായി ഇരട്ട ഗോളുകള്‍ പായിച്ച് ഗോള്‍വേട്ടയ്‌ക്കുള്ള പോരാട്ടത്തിനും തുടക്കമിട്ടു കഴിഞ്ഞു. ഗോള്‍ വേട്ടയില്‍ ഇവര്‍ക്ക് മുന്നില്‍ രണ്ട് കളികളില്‍ നിന്ന് അഞ്ചെണ്ണം പായിച്ച് ഇന്ദ്രജാലക്കാരന്‍ ലയണല്‍ മെസിയുണ്ട്. അതിനിടയിലേക്കാണ് ഇവിടെ ഈ ഗ്രൂപ്പ് ഐയില്‍ രണ്ട് പ്രതിഭാസങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നത്. രണ്ട് ടീമുകള്‍ക്കും ഇപ്പോള്‍ ആറ് വിതം പോയിന്റുകളാണുള്ളത്. ഇവരുടെ തകര്‍പ്പന്‍ പോരാട്ടം തുടങ്ങുന്ന അതേ സമയത്ത് ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകളായ സെനഗലും ഇറാഖും ഏറ്റുമുട്ടും. ടൊറന്റോയിലാണ് ഈ മത്സരം. രണ്ട് വമ്പന്‍ ടീമുകള്‍ക്കെതിരെയും മികച്ച പോരാട്ട വീര്യം പ്രകടിപ്പിച്ച മികവുമായാണ് സെനഗല്‍ ഇറാഖിനെതിരെ ഇറങ്ങുന്നത്.

ഉറുഗ്വെയ്‌ക്ക് ജീവന്മരണ പോരാട്ടം

ഗ്രൂപ്പ് ഐയിലെ വീരഗാഥകള്‍ പുരോഗമിക്കുമ്പോള്‍ ഗ്രൂപ്പ് എച്ചില്‍ ലാറ്റിനമേരിക്കന്‍ ടീം ഉറുഗ്വേ കളത്തിലിറങ്ങും. ഗൗഡലാജാറയില്‍ നടക്കുന്ന ഈ മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞൊന്നും മുന്‍ ജേതാക്കളായ ഉറുഗ്വെയ്‌ക്ക് ചിന്തിക്കാനാകില്ല. ആദ്യ രണ്ട് കളിയിലും സമനിലയില്‍ കുരുങ്ങിയ അവര്‍ ഇന്നും സമനില നേടിയാല്‍ മൂന്ന് പോയിന്റായിരിക്കും കിട്ടുക. ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്കൊടുവില്‍ മൂന്ന് പോയിന്റുകളുമായി മികച്ച എട്ട് മൂന്നാം സ്ഥാനക്കാരില്‍ ഒന്നാകുമോയെന്ന് ഉറപ്പിക്കാനാകില്ല. അതിനാല്‍ സ്പെയിനിനെ തോല്‍പ്പിച്ചേ മതിയാകൂ. ആദ്യ മത്സരത്തില്‍ കേപ് വെര്‍ദെയോട് സമനില ക്ഷീണം അലട്ടി സ്പെയിന്‍ രണ്ടാം മത്സരത്തില്‍ തിരിച്ചുവരവ് നടത്തിയെങ്കിലും ഇനിയൊരു ഉദാസീനതയെ കുറിച്ച് ചിന്തിക്കുക പോലുമില്ല. കാരണം പരാജയപ്പെട്ടാല്‍ സ്പെയിന്‍ രണ്ടാമതാകും. ഈ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ടാം റൗണ്ടില്‍ എതിരാളികള്‍ അര്‍ജന്റീനയായിരിക്കും. നാളെ പുലര്‍ച്ചെ 5.30ന് നടക്കുന്ന ഈ പോരാട്ടത്തിനൊപ്പം ഗ്രൂപ്പിലെ മറ്റ് ടീമുകളായ കേപ്പ് വെര്‍ദെയും സൗദി അറേബ്യയും ഏറ്റുമുട്ടും. കേപ്പ് വെര്‍ദെയെ തോല്‍പ്പിക്കാനായാല്‍ സൗദി അറേബ്യയ്‌ക്ക് പോലും അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാനാകും എന്ന സ്ഥിതിയാണ്. പുതുക്കക്കാരെങ്കിലും തോല്‍വിയോ സമനിലയോ കൊണ്ട് കാര്യമില്ലെന്ന തിരിച്ചറിവ് കേപ്പ് വെര്‍ദെയ്‌ക്കുണ്ട്. അവരെ സംബന്ധിച്ച് ആദ്യ അവസരത്തില്‍ തന്നെ പരമാവധി മുന്നേറുന്നതില്‍ പരം ചരിത്രനേട്ടം വേറെ ഇല്ല.

ബെല്‍ജിയവും അങ്കലാപ്പില്‍

കളിച്ച രണ്ട് മത്സരങ്ങളില്‍ രണ്ടും സമനിലയില്‍ കുരുങ്ങിയതിന്റെ നിരാശയും പേറിയാണ് കരുത്തരായ ബെല്‍ജിയം ഗ്രൂപ്പ് ജി മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ കളിക്കാനൊരുങ്ങുന്നത്. ഉറുഗ്വെയ്‌ക്ക് സമാനമായ സ്ഥിതിയില്‍ തന്നെയാണ് ബെല്‍ജിയവും. രണ്ട് കളികളില്‍ ഒന്ന് പരാജയപ്പെട്ടെങ്കിലും തീരെ മോശക്കാരല്ലെന്ന് തെളിയിക്കാന്‍ ന്യൂസിലന്‍ഡിന് സാധിച്ചിട്ടുണ്ട്. ഇരുടീമുകളുടെയും ഏറ്റുമുട്ടല്‍ നാളെ രാവിലെ 8.30ന് വാന്‍കൂവറിലാണ്. ഇതേ സമയത്ത് ഇതേ ഗ്രൂപ്പിലെ ഈജിപ്തും ഇറാനും സീട്ടില്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. ജയിച്ചാല്‍ ഇറാനും പ്രതീക്ഷയ്‌ക്ക് വകയുണ്ട്.

Tags: FIFA World Cup 2026Haaland-Mbappe
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.