ഹൂസ്റ്റണ്‍: സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഗാലറിയില്‍ തന്റെ ടീമംഗങ്ങള്‍ക്കൊപ്പം കനേഡിയന്‍ മിഡ്ഫീല്‍ഡര്‍ ഇസ്മയില്‍ കോനെ. അദ്ദേഹം വീല്‍ചെയറില്‍ ഇരുന്ന് അഭിവാദ്യം ചെയ്യുകയും ചെയ്തു. ഖത്തറിനെതിരായ മത്സരത്തില്‍ മിഡ്ഫീല്‍ഡര്‍ അസിം മഡിബോയുടെ ഗുരുതര ടാക്കിളിങ്ങില്‍ കാലിന് ഭീകരമായി പരിക്കേറ്റ കോനെയെ സ്ട്രച്ചറില്‍ മൈതാനത്ത് നിന്ന് കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഇക്കഴിഞ്ഞ മത്സരത്തിലാണ് അദ്ദേഹം മൈതാനത്തില്‍ തിരിച്ചെത്തിയത്. കോനെയുടെ വരവിനെ ആരാധകര്‍ കൈയടികളോടെയാണ് സ്വീകരിച്ചത്.
















