Kottayam

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: അയ്‌മനത്തെ തൊള്ളായിരംചിറ ഷാപ്പില്‍ നിന്ന് തലക്കറിയും കള്ളും കഴിച്ചതിനെ തുടര്‍ന്ന് കുമരകം സ്വദേശി ജ്യോതിഷ് (41) മരിക്കുകയും അഞ്ച് പേര്‍ ആശുപത്രിയിലാകുകയും ചെയ്ത സംഭവത്തില്‍ എക്‌സൈസ് ഏഴ് ഷാപ്പുകള്‍ സീല്‍ ചെയ്തു. ഇവയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. ഒരേ ലൈസന്‍സിയുടേതാണ് ഈ ഷാപ്പുകള്‍.
ഏറ്റുമാനൂര്‍ റേഞ്ചില്‍ ഒമ്പതാം ഗ്രൂപ്പില്‍പ്പെടുന്ന പരിപ്പ് തൊള്ളായിരംചിറ ഷാപ്പില്‍ നിന്നും കള്ളും ഭക്ഷണവും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. എല്ലാ ഷാപ്പുകളില്‍നിന്നുമുള്ള സാമ്പിളുകള്‍ രാസപരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.

 

Recent Posts