Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2026, 01:14 pm IST
inEntertainment

കൊച്ചി: താരസംഘടനയായ ‘അമ്മ’ കടുത്ത ആഭ്യന്തര പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, വിഷയത്തിൽ ആദ്യമായി പ്രതികരണവുമായി മമ്മൂട്ടി രംഗത്ത്. സംഘടനക്കുള്ളിൽ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളും ഭരണസമിതിയുടെ രാജി ഉൾപ്പെടെയുള്ള അപ്രതീക്ഷിത സംഭവവികാസങ്ങളും സിനിമാ ലോകത്ത് വലിയ ചർച്ചയാകുമ്പോഴാണ് മമ്മൂട്ടിയുടെ ഇടപെടൽ. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നുമാണ് മമ്മൂട്ടി പറഞ്ഞത്.

സംഘടനയിലെ വിവാദങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവേ, വളരെ സംയമനത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്. “എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. അല്പം സമയം കാത്തിരിക്കൂ,” എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. വിഷയത്തിൽ അമിതമായി പ്രതികരിക്കാനോ കൂടുതൽ വിവാദങ്ങളിലേക്ക് കടക്കാനോ അദ്ദേഹം മുതിർന്നില്ലെങ്കിലും, പ്രതിസന്ധി ഘട്ടം ചർച്ചകളിലൂടെയും ഒത്തുതീർപ്പിലൂടെയും പരിഹരിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. സംഘടനയിലെ മുതിർന്ന അംഗം എന്ന നിലയിൽ അദ്ദേഹത്തിന്റെ ഈ വാക്കുകൾ വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രവർത്തകർ നോക്കിക്കാണുന്നത്.

പദ്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങാനായിരുന്നു മമ്മൂട്ടി ഡൽഹിയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മമ്മൂട്ടി കുടുംബാംഗങ്ങളുമൊത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, മകൾ സുറുമി, മകൻ ദുൽഖർ സൽമാൻ, മരുമകൾ അമാൽ സൂഫിയ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ പ്രധാനമന്ത്രി സമൂഹ​മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മലയാള സിനിമയ്‌ക്ക് നൽകിയ സമഗ്ര സംഭവനയ്‌ക്കാണ് മമ്മൂട്ടി പുരസ്‌കാരത്തിന് അർഹനായത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ യാത്രയുടെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഈ ബഹുമതി. 1998ൽ രാജ്യം മമ്മൂട്ടിയെ പത്മശ്രീ നൽകി ആദരിച്ചിരുന്നു.

അതേസമയം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമ്മ വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സംഘടനയിലെ പ്രമുഖ അംഗങ്ങൾ തമ്മിലുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളും രാജി ഭീഷണികളും സംഘടനയുടെ കെട്ടുറപ്പിനെ തന്നെ ചോദ്യം ചെയ്തിരുന്നു. നേതൃത്വത്തിന്റെ പ്രവർത്തന ശൈലി, ജനാധിപത്യപരമായ തീരുമാനങ്ങളിലെ അപാകതകൾ എന്നിവ ഉന്നയിച്ച് ഒരു വിഭാഗം ശക്തമായ വിമർശനം ഉന്നയിച്ചതോടെയാണ് കാര്യങ്ങൾ പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്.

ഭരണസമിതി രാജിവെച്ചതോടെ, സംഘടനയുടെ ദൈനംദിന കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി രമേഷ് പിഷാരടി കൺവീനറായി ഒരു അഡ്ഹോക് കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി ഡേവിഡ്, കൃഷ്ണ പ്രഭ, ആശ അരവിന്ദ്, ഷാജോൺ, ദേവി ചന്ദന എന്നിവരാണ് ഈ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. വരും ദിവസങ്ങളിൽ ഉന്നതതല ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര് നയിക്കും, എങ്ങനെയായിരിക്കും സംഘടനയുടെ ഭാവി എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ വ്യക്തത വരും.

Tags: Actor MammoottyAssociation of Malayalam Movie Artistes
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടിയെയും മകന്‍ ദുല്‍ഖര്‍ സല്‍മാനേയും പരിഹസിച്ചും അധിക്ഷേപിച്ചും ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍

Entertainment

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

Entertainment

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

Mollywood

മമ്മൂട്ടിക്ക് ഇത് നാലാമത്തെ പുരസ്കാരം…കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയുടെ മെത്തേഡ് ആക്ടിങ്ങ് വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍

Entertainment

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.