ന്യൂദൽഹി“ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അരങ്ങേറ്റത്തിന് മുന്നോടിയായി വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി. ഇന്ത്യൻ താരം രഘു ശർമ്മയിൽ നിന്ന് താരം തന്റെ ആദ്യ ജഴ്‌സി ഏറ്റുവാങ്ങുന്നതിന്റെ വീഡിയോ ബിസിസിഐ പങ്കുവച്ചു. ‘രാജ്യം കാത്തിരുന്ന നിമിഷമെത്തി’- എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഇന്ത്യയുടെ അഭിമാനകരമായ ജേഴ്‌സി ലഭിച്ചതിലുള്ള തന്റെ സന്തോഷം വൈഭവ് പങ്കുവച്ചു. “തനിക്ക് വാക്കുകൾ കൊണ്ട് വിശദീകരിക്കാൻ കഴിയില്ല, ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു, അതിനായി ഞാൻ ആദ്യ ദിവസത്തെ ബാറ്റ് എടുത്ത് പരിശീലനത്തിനായി ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് പോയി. ആ യാത്രയിലെ ഏറ്റവും വലിയ ഘട്ടം ഇന്ന് പൂർത്തിയായി. എനിക്ക് ഈ വികാരം വാക്കുകളിൽ വിവരിക്കാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു.
“ആ ടീ-ഷർട്ട് കണ്ട നിമിഷം എനിക്ക് ഒരു സ്വപ്നം പോലെ തോന്നി. എനിക്ക് സന്തോഷം അടക്കാനായില്ല്. ചിലപ്പോൾ, സംഭവിക്കുമെന്ന് ഒരിക്കലും സങ്കൽപ്പിക്കാത്ത എന്തെങ്കിലും സംഭവിക്കും. ഒടുവിൽ അത് സംഭവിക്കുമ്പോൾ, എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല. എനിക്ക് അങ്ങനെയാണ് തോന്നിയത്.” വൈഭവ് പറഞ്ഞു. മൂന്നാം നമ്പർ ജഴ്‌സിയാണ് വൈഭവിന് ലഭിച്ചത്. നേരത്തെ സൂപ്പർ താരങ്ങളായ ഹർഭജൻ സിംഗും സുരേഷ് റൈനയുമാണ് ഈ ജഴ്‌സി ധരിച്ചിരുന്നത്.
ബീഹാറിൽ നിന്നുള്ള ഈ 15 വയസ്സുകാരൻ ഐപിഎൽ സീസണുകളിലെ മികച്ച പ്രകടനത്തിലൂടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
















