ന്യൂദല്‍ഹി: ഓരോ ദിവസവും കഴിയുമ്പോള്‍ ദല്‍ഹിയില്‍ നടക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരം പ്രഹസനമായി മാറുകയാണ്. താഴേത്തട്ടിലെ ജീവിതം എന്തെന്ന് പോലുമറിയാത്ത സമ്പന്നരായ കുറച്ചു കുട്ടികളാണ് ഈ സമരത്തിന്റെ പിന്നണിയില്‍ നില്‍ക്കുന്നത്. സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്ക് ഈ പ്രവര്‍ത്തകര്‍ നല‍്കുന്ന പ്രതികരണം ശരിക്കും പ്രഹസനമായി മാറുകയാണ്.
ഒരു കുട്ടി പറയുന്നു: “എന്തിനാണ് കേന്ദ്രസര്‍ക്കാര്‍ ടെലഗ്രാം നിരോധിച്ചത്? അത് വലിയ തെറ്റാണ്. അങ്ങിനെയെങ്കില്‍ എന്‍ടിഎയെയും നിരോധിക്കണം. “. എന്നാല്‍ എന്താണ് എന്‍ടിഎ എന്ന പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഈ കുട്ടിക്ക് ഉത്തരം അറിയില്ല. എന്‍ടിഎ നിരോധിക്കണം എന്ന് വെറുതെ തട്ടിവിടുകയാണ്.
A girl who came to protest in support of the Cockroach Janta Party said that the government should not ban Telegram, but should ban NTA instead.
The journalist then asked her what NTA is and what its full form is.
She immediately went silent. She had no idea about NTA and then… pic.twitter.com/1B7JV4Vful
— Saffron Chargers (@SaffronChargers) June 21, 2026
കോക്രോച്ച് പാര്‍ട്ടിയുടെ വക്താവായ സൗരവ് ദാസ് ഉയര്‍ന്ന ജീവിതനിലവാരം പാലിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. സമരത്തിനിടയില്‍ സൗരവ് ദാസ് ഇടയ്‌ക്കിടെ മരത്തണലില്‍ ചെന്നിരുന്ന ജ്യൂസ് കുടിക്കുന്നത് പതിവായിരുന്നു. മറ്റ് സഹപ്രവര്‍ത്തകരെ ഗൗനിക്കാതെ ഇങ്ങിനെ ചെയ്യുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഇയാള്‍ക്കെതിരെ ഉയരുന്നു. ആദ്യ സമരം ജൂണ്‍ ആറിന് ദല്‍ഹിയില്‍ നടക്കുമ്പോള്‍ ചൂടില്‍ നിന്നും രക്ഷനേടാന്‍ ഒരു വയസ്സായ ആളെക്കൊണ്ട് പിന്നില്‍ നിന്നും പേപ്പര്‍ ഉപയോഗിച്ച് വീശിപ്പിച്ചിരുന്നു സൗരവ് ദാസ്. ഇത് സൗരവ് ദാസിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. സൗരവ് ദാസ് വൈന്‍ കുടിക്കുന്ന ചിത്രവും ആഡംബര സ്ഥലങ്ങളില്‍ ഇരുന്ന് ജീവിതം ആസ്വദിക്കുന്ന ചിത്രങ്ങളും വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
https://twitter.com/SaffronChargers/status/2068780300549890451
അതുപോലെ മറ്റൊരു പെണ്‍കുട്ടിയോട് പ്രശ്നത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചാല്‍ പ്രശ്നം തീരില്ലെന്നും ഈ സര്‍ക്കാരിനെ തന്നെ മറച്ചിടണമെന്നുമായിരുന്നു പ്രതികരണം. പക്ഷെ ആ പ്രസ്താവന നടത്തിയ കുട്ടിയുടെ മട്ടും ഭാവവും കണ്ടാല്‍ തന്നെ ഒരു ടൂറിസ്റ്റിനെപ്പോലെ സമരത്തിനെത്തിയെന്നേ തോന്നൂ.
















