മിസൂറി(യുഎസ്): അമേരിക്കയിലെ മിസൂറിയില്‍ നടക്കുന്ന സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ പ്രജ്ഞാനന്ദ തോല്‍പിച്ചത് ലോക രണ്ടാം നമ്പര്‍ താരമായ അമേരിക്കയുടെ ഗ്രാന്‍റ് മാസ്റ്റര്‍ ഫാബിയാനോ കരുവാനയെയാണ്. ഫ്രഞ്ച് ഡിഫന്‍സ് എന്ന ഓപ്പണിംഗാണ് വെള്ളക്കരുക്കള്‍ കൊണ്ട് കളിച്ച ഫാബിയാനോ പുറത്തെടുത്തത്. അതിനെ കറുത്ത കരുക്കള്‍ കൊണ്ട് പ്രജ്ഞാനന്ദ പ്രതിരോധിക്കുകയും പിന്നെ ആക്രമിക്കുകയുമായിരുന്നു. മിഡില്‍ ഗെയിമിലാണ് പ്രജ്ഞാനന്ദ ആധിപത്യം പുലര്‍ത്തിയത്.
















