പത്തനംതിട്ട: നായാട്ട് സംഘത്തെ പിടികൂടി വനം വകുപ്പ് .വടശേരിക്കര റേഞ്ചിന് കീഴില്‍ വേട്ടക്കിറങ്ങിയവരെയാണ് പിടികൂടിയത്.
ഇവര്‍ കേഴമാനെ വെടിവച്ചു കൊന്നു ഇറച്ചിയാക്കി. നാലംഗ സംഘത്തില്‍ നിന്ന് തോക്ക് ഉള്‍പ്പെടെ ആയുധങ്ങള്‍ പിടികൂടി. ഗുരുനാഥന്‍മണ്ണ് സ്വദേശികളായ ജോര്‍ജുകുട്ടി, ബാബു, അലക്സ്, അഭിലാഷ് എന്നിവരെയാണ് പിടികൂടിയത്.
റാന്നി ഡിഎഫ്ഒയ്‌ക്ക് കിട്ടിയ രഹസ്യ വിവര പ്രകാരം ആണ് നായാട്ട് സംഘത്തെ പിടികൂടിയത്.
















