Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒന്നുമറിയില്ലെന്ന് വീണ, അന്വേഷണം കുടുംബത്തിലേക്ക്; അടുത്തയാഴ്ച നിര്‍ണായകം

എന്‍.പി. സജീവ്byഎന്‍.പി. സജീവ്
Jun 21, 2026, 07:54 am IST
inKerala

കൊച്ചി: മാസപ്പടിക്കേസില്‍ അന്വേഷണം പ്രതിപക്ഷനേതാവ് പിണറായി വിജയനിലേക്കും കുടുംബത്തിലേക്കും നീങ്ങുന്നു. കഴിഞ്ഞ ദിവസം ഇ ഡി കൊച്ചി സോണല്‍ ഓഫീസില്‍ ഒന്‍പതുമണിക്കൂറോളം വീണയെ ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലില്‍ വീണ പറഞ്ഞ ചില കാര്യങ്ങള്‍ പിണറായിക്കു കുരുക്കാകുന്നതായാണ് സൂചന.

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തനിക്കു മനസറിവില്ലെന്നാണ് വീണ ഇ ഡിയോടു പറഞ്ഞത്. എങ്കില്‍ ആരാണ് ഇടപാടുകള്‍ക്കു ചുക്കാന്‍ പിടിച്ചതെന്ന ചോദ്യമുയരുന്നു. വീണയുടെ പേരില്‍ കുടുംബത്തിലെ മറ്റാരെങ്കിലും ഇടപാടുകള്‍ നടത്തിയോയെന്നാണ് ഇ ഡി അന്വേഷിക്കുന്നത്. വീണയുടെ മൊഴി സത്യമെങ്കില്‍ കുടുംബത്തിലെ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മറ്റുള്ളവരെ ചോദ്യം ചെയ്യേണ്ടി വരും. അത്തരം സാഹചര്യമുണ്ടായാല്‍ രാഷ്‌ട്രീയ രംഗത്തു വന്‍ പ്രതിഫലനമാകുമുണ്ടാക്കുക.

സിഎംആര്‍എല്‍, എക്‌സാലോജിക് ഇടപാടുകള്‍ സംബന്ധിച്ച് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ഉടന്‍ ഇ ഡിക്കു ലഭിക്കുമെന്നാണ് പ്രതീക്ഷ. രേഖകള്‍ ലഭിച്ച ശേഷം കാര്യങ്ങള്‍ വിശദമായി വിലയിരുത്തും. അതു കഴിഞ്ഞായിരിക്കും ഇ ഡിയുടെ അടുത്ത നടപടി.

സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ, മക്കളായ ശരണ്‍, ഷിബി എന്നിവരെ കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും റെയ്ഡില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു വീണയെ ബുധനാഴ്ച ചോദ്യം ചെയ്തത്. 172 ചോദ്യങ്ങള്‍ക്കാണ് ഇ ഡി വീണയോട് ഉത്തരം തേടിയത്. കമ്പനികളുമായി 2017-2021ലെ 2.78 കോടി രൂപയുടെ കണ്‍സള്‍ട്ടന്‍സി ഫീസ് ഇടപാടുമായി ബന്ധപ്പെട്ടു നേരിട്ടുള്ള ചോദ്യങ്ങള്‍ക്കു മനസറിവില്ലാത്ത കാര്യമെന്നായിരുന്നു വീണയുടെ മറുപടി. എന്തു സേവനമാണ് വീണയുടെ കമ്പനി സിഎംആര്‍എലിനു നല്കിയതെന്നതിനും മറുപടി പറയാന്‍ വീണയ്‌ക്കായില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായിരുന്നു ഇ ഡി ശ്രമം.

വിദേശ ബാങ്ക് അക്കൗണ്ടുകളിലെ പണമിടപാടുകളെ ക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി നല്‍കാന്‍ വീണയ്‌ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. വീണയുടെ ഉടമസ്ഥതയിലുള്ള അബുദാബിയിലെ ബാങ്ക് അക്കൗണ്ടുകള്‍ മുമ്പുതന്നെ പൂട്ടുകയും അതിലെ വിവരങ്ങള്‍ മുഴുവന്‍ ബാങ്കുകള്‍ തന്നെ ഡാറ്റയില്‍ നിന്നു നീക്കുകയും ചെയ്തതായാണ് വിവരം. വിദേശ ബാങ്ക് അക്കൗണ്ടുകളിലെ ഈ സുപ്രധാന വിവരങ്ങള്‍ മറച്ചുവച്ചത് കേസില്‍ വീണയ്‌ക്കു കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വീണയുടെ ലോക്കറുകള്‍ കഴിഞ്ഞ ദിവസം ഇ ഡി പരിശോധിച്ചിരുന്നു. ലഭിച്ച രേഖകള്‍ ഇ ഡി പരിശോധിക്കുകയാണ്. കേസിന്റെ രാഷ്‌ട്രീയ പ്രാധാന്യം കണക്കിലെടുത്ത് പിഴവൊന്നും പറ്റാത്ത വിധത്തില്‍ പഴുതടച്ച നീക്കങ്ങളാണ് ഇ ഡി നടത്തുന്നത്. കൊച്ചി സോണല്‍ ഓഫീസില്‍ കഴിഞ്ഞയാഴ്ചയെത്തിയ ഇ ഡി ഡയറക്ടര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നു.

Tags: Pinarayi VijayanVeena VijayanCMRL-Exalogic case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട് റിയാസിന്റെ ഓഫീസില്‍; ഇ ഡി അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

പുതിയ വാര്‍ത്തകള്‍

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.