Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2026, 11:56 am IST
inKerala, Kollam

കൊല്ലം: സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളുടെ യൂണിഫോം വിതരണം മെല്ലെപോക്കില്‍. വിദ്യാര്‍ത്ഥികള്‍ യൂണിഫോം ഇല്ലാതെ സ്‌കൂളില്‍ എത്തുന്നതില്‍ പ്രതിഷേധമുയര്‍ത്തി പിടിഎ കമ്മിറ്റികളും അധ്യാപകരും.

സ്‌കൂള്‍ തുറന്ന് മൂന്നാഴ്ച പിന്നിടുമ്പോഴും കുട്ടികള്‍ക്ക് പൂര്‍ണതോതില്‍ യൂണിഫോം എത്തിക്കാന്‍ വിദ്യഭ്യാസവകുപ്പിന് കഴിഞ്ഞില്ല. ഭൂരിപക്ഷം സ്‌കൂളുകളിലും കുട്ടികള്‍ക്കുള്ള യൂണിഫോം എത്തിച്ചിട്ടില്ലെന്ന് മാത്രമല്ല ചിലയിടങ്ങളില്‍ അനുവദിച്ച തുണിയുടെ അളവില്‍ കുറവുണ്ടെന്നും യൂണിഫോം വിതരണത്തിന്റെ ചുമതലയുള്ള അധ്യാപകര്‍ പറയുന്നു. കൈത്തറിയിലുള്ള യൂണിഫോമായതിനാല്‍ തുണി നിര്‍മാണവും വിതരണവും സംസ്ഥാന കൈത്തറി വകുപ്പ് മുഖേനയാണ് നടത്തി വരുന്നത്. കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് കൃത്യമായി പണം നല്‍കാത്തതിനാല്‍ ഉണ്ടായ പ്രതിസന്ധിയാണിത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെല്ലാം കടകളില്‍ നിന്ന് യൂണിഫോം വാങ്ങേണ്ട ഗതികേടിലാണ്.

സാധാരണ ഏപ്രില്‍, മെയ് മാസങ്ങളിലാണ് സ്‌കൂളുകളില്‍ യൂണിഫോമിനുള്ള തുണികള്‍ എത്തിക്കാറുള്ളത്. എന്നാല്‍ മാത്രമേ യൂണിഫോം തുന്നി സ്‌കൂള്‍ തുറക്കുന്ന ദിവസം മുതല്‍ ധരിച്ചെത്താനാകൂ. അതിനായി കുട്ടികളുടെ യൂണിഫോം സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിന് ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൈത്തറി സ്‌കൂള്‍ യൂണിഫോം നല്‍കുന്ന കുട്ടികളുടെ എണ്ണം, ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും തിരിച്ച് കളര്‍കോഡ് അടിസ്ഥാനത്തില്‍ തുണിയുടെ അളവ് തുടങ്ങിയ വിവരങ്ങളാണ് വിദ്യാഭ്യാസ വകുപ്പിന് ലഭ്യമാക്കേണ്ടത്. ഇതെല്ലാം കൃത്യമായി സ്‌കൂളുകളില്‍ നിന്ന് അധ്യാപകര്‍ ചെയ്തിരുന്നു. എന്നാല്‍ യൂണിഫോം വിതരണം മാത്രം കൃത്യമായി നടപ്പായില്ല.

സാധാരണ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒരാഴ്ചവരെ കുട്ടികള്‍ക്ക് യൂണിഫോമിന് ഇളവ് നല്‍കാറുണ്ട്. അതുകഴിഞ്ഞാല്‍ യൂണിഫോം ധരിച്ചു വേണം എത്താന്‍. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഇപ്പോള്‍ സാധിക്കുന്നില്ലെന്ന് പ്രഥമാധ്യാപകര്‍ പറയുന്നു. മൂന്നും നാലും ഘട്ടങ്ങളായാണ് പലപ്പോഴും സ്‌കൂളുകളിലേക്കുള്ള യൂണിഫോമുകള്‍ ലഭിക്കുന്നത്. ചിലപ്പോള്‍ ആണ്‍കുട്ടികളുടെ ഷര്‍ട്ടിനുള്ള തുണികള്‍ മാത്രമാകും ആദ്യം എത്തിക്കുക. പെണ്‍കുട്ടികള്‍ക്കുള്ള തുണികള്‍ ഇതുവരെയും എത്തിച്ചിട്ടില്ലെന്ന പരാതിയുമുണ്ട്. പലപ്പോഴും ഒറ്റത്തവണയായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ യൂണിഫോം എത്തിക്കാറില്ല. ഇത് തങ്ങള്‍ക്ക് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നതായി അദ്ധ്യാപകര്‍ പറയുന്നു. ആണ്‍കുട്ടികളുടെ ഷര്‍ട്ടിനുള്ള തുണിയാണ് ആദ്യം എത്തിക്കുന്നതെങ്കില്‍ ട്രൗസറിനുള്ള തുണികള്‍ പിന്നീട് എപ്പോഴെങ്കിലുമെ കിട്ടു. പെണ്‍കുട്ടികളുടെ ഷര്‍ട്ടിംഗിനുള്ള തുണികളും ഇതേ അവസ്ഥയിലാണ് ലഭിക്കുന്നത്.

യൂണിഫോമിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടാണ് വിനിയോഗിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് മാര്‍ച്ച് മാസത്തില്‍ തന്നെ എത്തിച്ചു. കൈത്തറി തൊഴിലാളി സംഘങ്ങള്‍ക്ക് കഴിഞ്ഞ പ്രാവശ്യത്തെ തുക പോലും കുടിശികയാണ്. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ആവശ്യമായ തുണിയില്‍ പകുതി മാത്രമാണ് ലഭിച്ചതെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണയും ഇതേ അവസ്ഥയാണ് ഉണ്ടായതെന്ന് പിടിഎ കമ്മിറ്റികള്‍ വ്യക്തമാക്കി. എല്ലാ വര്‍ഷവും നേരിടുന്ന ഈ പ്രശ്‌നത്തിന് ഒരു പരിഹാരം ഉണ്ടാകണമെന്നാണ് ആവശ്യം.

Tags: StudentschildrenUniformSchool
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

Kerala

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

India

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.