കണ്ണൂര്‍:ആത്മഹത്യക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. പാനൂരിലാണ് സംഭവം.
പാനൂര്‍ വള്ളങ്ങാട് അനില്‍ കുമാര്‍ -ഉദയ ദമ്പതികളുടെ മകള്‍ ആദിത്യ അനില്‍കുമാര്‍ (28) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആത്മഹത്യാ ശ്രമം. ആണ്‍ സുഹൃത്തിന്റെ മര്‍ദ്ദനത്തില്‍ മനം നൊന്താണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കുടുംബത്തിന്റെ പരാതിയില്‍ പാനൂര്‍ പൊലീസ് കേസ് എടുത്തു.
















