തിരുവനന്തപുരം: അവയവദാനത്തിന്റെ പേരിൽ നടക്കുന്ന വൻ സാമ്പത്തിക തട്ടിപ്പിന് തെളിവുകൾ ലഭിച്ചതിനെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് കൂടുതൽ ആശുപത്രികളിലേക്കും സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. ഇന്ന് കാലത്തുമുതൽ എറണാകുളത്തെ ‘ലേക്‌ഷോർ’ ആശുപത്രിയിലുൾപ്പെടെ അഞ്ച് സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തുകയാണ്. മൂന്നു ജില്ലകളിലാണ് റെയ്ഡ് നടക്കുന്നത്.
അവയവദാനം- അവയവ മാറ്റം പ്രക്രിയകളിൽ രാജ്യത്തെ ചട്ടങ്ങൾ ലംഘിച്ചുള്ള നടപടികളാണ് ഇഡി റെയ്ഡിൽ കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്.
കേരളത്തിൽനിന്ന് ഇതു സംബന്ധിച്ച് പരാതികളെ തുടർന്ന് പോലീസ് അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് റെയ്ഡ്.
















