
കൊല്ലം:പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ എസ്എച്ച്ഒയുടെ മൂക്കിടിച്ച് തകര്‍ത്ത പ്രതി അറസ്റ്റില്‍. കരവാളൂര്‍ സ്വദേശി വിജോയ് ആണ് പിടിയിലായത്.
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തായ ഷൈജുവിന്റെ വിവരങ്ങള്‍ അന്വേഷിക്കാനാണ് സന്തോഷ് കുമാര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. ഷൈജുവിനെ കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് വിജോയ് സ്റ്റേഷനില്‍ എത്തിയത്. മദ്യപിച്ചാണ് വിജോയ് സ്റ്റേഷനിലെത്തിയതെന്നും ഇയാള്‍ സ്റ്റേഷനകത്ത് പരസ്യമായി ബഹളം വച്ച് അക്രമാസക്തനായെന്നും പൊലീസ് പറയുന്നു.
ഇതിനിടെയാണ് വിജോയെ തടയാനെത്തിയ എസ്എച്ച്ഒ സന്തോഷ് കുമാറിനെ പ്രതി മര്‍ദിച്ചത്. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ പ്രതിയെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ആക്രമണത്തില്‍ പരിക്കേറ്റ പുനലൂര്‍ എസ്എച്ച്ഒ സന്തോഷ് കുമാര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.