Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Jun 17, 2026, 08:14 am IST
inKerala

തൃശൂര്‍: ഇടതുപക്ഷത്തിന്റെ മറവില്‍ ന്യൂനപക്ഷ തീവ്രവാദം ഒളിച്ചുകടത്താന്‍ ശ്രമം. കെഇഎന്‍ കുഞ്ഞഹമ്മദിനെതിരെ വിമര്‍ശനവുമായി ഒരു വിഭാഗം ഇടത് ബുദ്ധിജീവികളും എഴുത്തുകാരും. കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം. ജിഹാദി കമ്മ്യൂണിസ്റ്റ് എന്ന പ്രയോഗത്തിലെ കെ.ഇ.എന്‍-ന്റെ നിലപാടാണ് വിമര്‍ശനത്തിന് തുടക്കമിട്ടത്.

ജിഹാദി കമ്മ്യൂണിസ്റ്റ് എന്നത് ഒരു മോശം വാക്കോ തെറിയോ അല്ല എന്ന് കെഇഎന്‍ പരസ്യമായി പ്രസ്താവിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.

ഇടതുപക്ഷം ഇസ്ലാമിക തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിക്കാന്‍ രാഷ്‌ട്രീയ എതിരാളികള്‍ പണ്ടുമുതലേ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണിത്. ഈ പ്രയോഗത്തെ ഭയന്ന് പിന്നോട്ട് പോകേണ്ടതില്ലെന്നും, അതിനെ രാഷ്‌ട്രീയമായി നേരിടണമെന്നുമാണ് കെഇഎന്‍ പ്രസംഗത്തില്‍ പറഞ്ഞത്.

കെഇഎന്‍ പറയുന്ന നിലപാട് സിപിഎമ്മിന്റെ വര്‍ഗരാഷ്‌ട്രീയത്തിനെതിരാണെന്നും പാര്‍ട്ടിയുടേയും പുരോഗമന കലാസാഹിത്യ സംഘം ഉള്‍പ്പെടെ പോഷക സംഘടനകളുടേയും രാഷ്‌ട്രീയത്തെ ദുര്‍ബലപ്പെടുത്തുമെന്നുമാണ് വിമര്‍ശകരുടെ ആക്ഷേപം. ഇതോടെ പുകസയിലും ഇടത് ബുദ്ധിജീവികള്‍ക്കിടയിലും ചേരിതിരിഞ്ഞ് തര്‍ക്കം ആരംഭിക്കുകയായിരുന്നു. കെഇഎന്നിനെ പോലയുള്ളവര്‍ക്ക് വേദി കൊടുക്കരുതെന്ന് വരെ എതിര്‍പ്പുയര്‍ത്തിയവര്‍ ആവശ്യപ്പെട്ടു.

മുസ്ലിം മൗലികവാദവും ഭീകരവാദവും സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമുള്ള പ്രതികരണമാണെന്നാണ് കെഇഎന്‍ കുഞ്ഞഹമ്മദിന്റെ നിലപാട്. പരമ്പരാഗത മാര്‍ക്‌സിസ്റ്റുകള്‍ ഇതിനോട് വിയോജിക്കുമ്പോഴും പാര്‍ട്ടി കെഇഎന്‍ കുഞ്ഞഹമ്മദിനൊപ്പമാണ് ഇപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ളത്.

സ്വത്വ രാഷ്‌ട്രീയത്തെയും മതത്തെയും ഇടതുപക്ഷം എങ്ങനെ സമീപിക്കണം എന്നതിനെച്ചൊല്ലി പു.ക.സയിലും സിപിഎമ്മിനകത്തും നിലനിന്നിരുന്ന പഴയ തര്‍ക്കം ഈ സംഭവത്തോടെ വീണ്ടും സജീവമായിട്ടുണ്ട്. പരമ്പരാഗത വര്‍ഗസമരം എന്ന ആശയത്തോടൊപ്പം ന്യൂനപക്ഷ-പിന്നാക്ക സ്വത്വ രാഷ്‌ട്രീയത്തേയും പ്രോത്സാഹിപ്പിക്കണമെന്ന നിലപാട് കെഇഎന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വീകരിച്ചിരുന്നു. അന്ന് പാര്‍ട്ടി അതിനെ തള്ളിപ്പറയുകയായിരുന്നു. കെഇഎന്‍ ന്യൂനപക്ഷ വര്‍ഗീയതയോട് മൃദുസമീപനം പുലര്‍ത്തുന്നുവെന്നും വര്‍ഗരാഷ്‌ട്രീയത്തിന്റെ വീര്യം ചോര്‍ത്തിക്കളയുന്നുവെന്നുമായിരുന്നു അന്ന് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

തുടര്‍ന്ന് കെഇഎന്‍ ജമാഅത്തെ ഇസ്ലാമിയോട് കൂടുതല്‍ അടുക്കുകയും അവയുടെ പ്രസിദ്ധീകരണങ്ങളില്‍ക്കൂടി ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ വീണ്ടും പാര്‍ട്ടി വേദികളില്‍ കെഇഎന്‍ സ്വത്വരാഷ്‌ട്രീയ വാദം ഉയര്‍ത്തുമ്പോള്‍ പാര്‍ട്ടിയും പുകസയും കെഇഎന്നിനെ പിന്തുണക്കുകയും വിമര്‍ശകരെ തള്ളുകയുമാണ്. അദ്ദേഹത്തെ വിമര്‍ശിച്ചവരെ പൂര്‍ണമായും തള്ളി പുകസ സംസ്ഥാന കമ്മിറ്റിയും സിപിഎം കോഴിക്കോട് ജില്ലാക്കമ്മിറ്റിയും പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്നിട്ടുണ്ട്.
സംഘടനക്കുള്ളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നിട്ടും, കെഇഎന്‍ കുഞ്ഞഹമ്മദിന് പൂര്‍ണ പിന്തുണയുമായി പുകസ ഔദ്യോഗികമായി രംഗത്തുവന്നത് കൗതുകമായി. ഔദ്യോഗിക നേതൃത്വം കെഇഎന്നിനെ പിന്തുണച്ചാലും വിമര്‍ശകര്‍ വിട്ടുവീഴ്ചക്കില്ല എന്ന നിലപാടിലാണ്. ഇത്തരം പ്രസ്താവനകള്‍ മതപരമായ സ്വത്വ രാഷ്‌ട്രീയവുമായുള്ള അപകടകരമായ വിട്ടുവീഴ്ചയാണെന്നും ഇത് കമ്മ്യൂണിസ്റ്റ് മതേതര മൂല്യങ്ങളെ തകര്‍ക്കുമെന്നുമാണ് വിമര്‍ശകര്‍ ആവര്‍ത്തിക്കുന്നത്. കെഇഎന്‍ ഉയര്‍ത്തുന്ന നിലപാട് ന്യൂനപക്ഷ മൗലികവാദത്തെ ന്യായീകരിക്കുന്നതാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

 

Tags: DYFIജിഹാദി കമ്മ്യൂണിസ്റ്റ്Jihadi communistന്യൂനപക്ഷ തീവ്രവാദംMinority extremismken kunju muhammed
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

പുതിയ വാര്‍ത്തകള്‍

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.