Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

വിശ്വരാജ് വിശ്വ by വിശ്വരാജ് വിശ്വ
Jun 16, 2026, 05:11 pm IST
in Vicharam, Article

ഇന്ത്യയിൽ ഇന്ന് ലഭിക്കുന്ന പെട്രോളിൽ ഏകദേശം 20% വരെ എതനോൾ (E20) കലർത്തുന്ന സംവിധാനം വ്യാപകമാകുകയാണ്. പല വാഹന ഉടമകൾക്കും ഒരു സംശയമുണ്ട് – “E20 പെട്രോൾ എന്റെ വാഹനത്തിന് പ്രശ്നമുണ്ടാക്കുമോ?”

ആദ്യം തന്നെ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കണം. E20 പെട്രോളിലുള്ള എതനോൾ നിങ്ങളുടെ എഞ്ചിനെ നേരെ പോയി നശിപ്പിക്കുന്നില്ല. അത് തെറ്റായ രാഷ്‌ട്രീയ പ്രേരിത പ്രചാരണം മാത്രമാണ്. ലോകത്തെ പല രാജ്യങ്ങളും വർഷങ്ങളായി E10, E20, E85 തുടങ്ങിയ എതനോൾ മിശ്രിത ഇന്ധനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയും അതേ വഴിയിലാണ് ഇപ്പോൾ മുന്നേറുന്നത്.

👉 എന്തുകൊണ്ടാണ് ഇന്ത്യ എതനോൾ ബ്ലെൻഡിംഗ് പ്രോത്സാഹിപ്പിക്കുന്നത്?

ഇന്ത്യയ്‌ക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ ഏകദേശം 85% വരെ വിദേശ രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യേണ്ടത്. ഇതിന് വർഷംതോറും ലക്ഷക്കണക്കിന് കോടി രൂപയുടെ വിദേശനാണ്യം നമ്മൾക്ക് ചെലവാകുന്നു.

എതനോൾ ബ്ലെൻഡിംഗ് വർധിപ്പിച്ചതിലൂടെ മാത്രം കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഇന്ത്യയ്‌ക്ക് പതിനായിരക്കണക്കിന് കോടി രൂപയുടെ വിദേശനാണ്യ (Forex) ലാഭം ലഭിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ കണക്കുകൾ പ്രകാരം E20 ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റം രാജ്യത്തിന് ഇന്ധന ഇറക്കുമതി ചെലവ് കുറയ്‌ക്കുന്നതിൽ വലിയ സഹായമാണ്. അതാണ് പ്രധാനമന്ത്രി നടത്തിയ ആഹ്വാനം. വിദേശനാണ്യം പുറത്തേക്ക് പോകുന്നത് തടയുക (Forex outflow/drain).

അതായത് നാം പെട്രോളിൽ ഉപയോഗിക്കുന്ന ഓരോ ശതമാനം എതനോളും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാൻ സഹായിക്കുന്നു.

👉 എതനോൾ ഇന്ത്യയുടെ ഭാവിക്ക് എന്തുകൊണ്ട് പ്രധാനമാണ്?
വളരെ എളുപ്പത്തിൽ പറഞ്ഞാൽ, ഇതൊക്കെയാണ് ആ നേട്ടങ്ങൾ.

1. വിദേശ ആശ്രയം കുറയ്‌ക്കുന്നു
2. കർഷകർക്ക് അധിക വരുമാനം
3. മലിനീകരണം കുറയുന്നു
4. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ശക്തമാകുന്നു
5. ഊർജ്ജസുരക്ഷ വർധിക്കുന്നു.

വിശദമായി താഴെ പറയാം.

👉 എതനോൾ ബ്ലെൻഡിംഗ് വഴി ഇന്ത്യ എത്ര വിദേശനാണ്യം (Forex) ലാഭിച്ചു?

ഇത് വെറും പരിസ്ഥിതിയെ രക്ഷിക്കാൻ ഉള്ള പദ്ധതിയല്ല. ഇന്ത്യയുടെ ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങളിൽ ഒന്നാണ്.

2014-ൽ പെട്രോളിൽ എതനോൾ ബ്ലെൻഡിംഗ് ശരാശരി 1.5% മാത്രമായിരുന്നു. ഇന്ന് അത് ഏകദേശം 20% നിലവാരത്തിലെത്തി. ഇതിലൂടെ ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്‌ക്കാൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷത്തെ വിദേശനാണ്യ ലാഭം:

2022-23 (Ethanol Supply Year).

* ബ്ലെൻഡിംഗ് നിരക്ക്: 12.06%
* വിദേശനാണ്യ ലാഭം: ഏകദേശം ₹24,300 കോടി

2023-24

* ബ്ലെൻഡിംഗ് നിരക്ക്: 14.6%
* വിദേശനാണ്യ ലാഭം: ഏകദേശം ₹30,000 – ₹35,000 കോടി (സർക്കാർ പ്രസിദ്ധീകരിച്ച ആകെ ലാഭ കണക്കുകളിൽ നിന്ന് )

2024-25

* ബ്ലെൻഡിംഗ് നിരക്ക്: 19%
* വിദേശനാണ്യ ലാഭം: ഏകദേശം ₹40,000 കോടി

👉 രാജ്യത്തിന്‌ ഉണ്ടായ നേട്ടങ്ങൾ ഒറ്റനോട്ടത്തിൽ:

ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യ ഈ പദ്ധതിയിലൂടെ കൈവരിച്ച നേട്ടങ്ങൾ ചെറുതല്ല:

✅ ₹1.70 ലക്ഷം കോടിയിലധികം വിദേശനാണ്യ ലാഭം (Forex Savings)
✅ 180 ലക്ഷത്തിലധികം മെട്രിക് ടൺ ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് പകരം എതനോൾ ഉപയോഗം
✅ 736 ലക്ഷം മെട്രിക് ടൺ CO₂ പുറന്തള്ളൽ കുറവ്
✅ കർഷകർക്ക് ₹1.25 ലക്ഷം കോടിയിലധികം അധിക വരുമാനം

(2026 ഫെബ്രുവരി വരെയുള്ള പാർലമെന്റ് കണക്കുകൾ പ്രകാരം ഈ വിദേശനാണ്യ ലാഭം ₹1.70 ലക്ഷം കോടിയിലേക്കും ഉയർന്നിട്ടുണ്ട്. )

👉 നമ്മൾ ലഭിച്ച 40,000 കോടി രൂപ കൊണ്ട് നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും ?

ഒരു വർഷം എതനോൾ ബ്ലെൻഡിംഗ് വഴി മാത്രം ഇന്ത്യ ലാഭിച്ച ₹40,000 കോടി ഉപയോഗിച്ച്:

* നിരവധി ദേശീയപാത പദ്ധതികൾ നിർമ്മിക്കാം.
* പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കാം.
* റെയിൽവേ നവീകരണ പദ്ധതികൾ നടപ്പാക്കാം.
* പ്രതിരോധ മേഖലയിൽ വൻ നിക്ഷേപങ്ങൾ നടത്താം.

അഥവാ, മുമ്പ് വിദേശ രാജ്യങ്ങൾക്ക് എണ്ണ വാങ്ങാൻ നൽകിയിരുന്ന പണം ഇന്ന് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്‌ക്കുള്ളിൽ തന്നെ നമുക്ക് നേട്ടം ആയി മാറുകയാണ്.

👉 ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ഒരു പ്രധാന കാര്യം:

“എതനോളിനായി ഭക്ഷ്യധാന്യങ്ങൾ കത്തിക്കുന്നു” എന്ന വിമർശനം പലപ്പോഴും ഉയരാറുണ്ട്. എന്നാൽ അത് തെറ്റായ പ്രചാരണം ആണ് എന്ന് പറയേണ്ടി വരും.

നിലവിലെ സാഹചര്യം വ്യത്യസ്തമാണ്.

* ഇന്ത്യ ഇന്ന് ധാന്യങ്ങളിൽ മിച്ച ഉൽപാദന രാജ്യമാണ്. Excess production.
* അധികമായി സംഭരിക്കപ്പെടുന്ന അരി, കേടായ ധാന്യങ്ങൾ, മൊളാസിസ്, മക്കച്ചോളം തുടങ്ങിയവയാണ് പ്രധാനമായും എത്തനോളിനായി ഉപയോഗിക്കുന്നത്.
* 2025-ൽ ഇന്ത്യയ്‌ക്ക് ആവശ്യത്തിലധികം അരി ശേഖരം ഉണ്ടായിരുന്നതിനാൽ അധിക സ്റ്റോക്കിന്റെ ഒരു ഭാഗം എതനോൾ ഉത്പാദനത്തിന് മാറ്റിവെച്ചു.

അതിനാൽ “ഭക്ഷണമോ ഇന്ധനമോ” എന്ന അവസ്ഥയല്ല ഇന്ത്യയിൽ ഇപ്പോൾ ഉള്ളത്; “അധിക ഉൽപാദനം എങ്ങനെ മൂല്യവർധിത ഉൽപ്പന്നമാക്കാം” എന്ന സമീപനമാണ് നമ്മൾ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെ ബാധിക്കാതെ കർഷകർക്ക് അധിക വരുമാനം നൽകുന്ന രീതിയിലാണ് എതനോൾ നയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആരും കഴിക്കാൻ പ്ളേറ്റിൽ എടുത്ത വച്ച ഭക്ഷണം അല്ല മോദി എടുത്ത് എത്തനോൾ ആക്കുന്നത്.
( സന്ദേശം സിനിമയിൽ കോട്ടപ്പള്ളി പറയുന്ന പോലെ ആണ് ഇത്തരം ഡയലോഗുകൾ ലെ ഫ്രഡ്ഢിയും ഷഡ്ഢിയും ഒക്കെ പറയുമ്പോൾ തോന്നുന്നത്. 😂. )

👉 ഇപ്പോ ഇറങ്ങുന്ന പുതിയ വാഹനങ്ങൾ സുരക്ഷിതമാണോ?

2023 ഏപ്രിലിന് ശേഷം ഇന്ത്യയിൽ പുറത്തിറങ്ങിയ പുതിയ BS6 (Phase 2 / OBD-2) വാഹനങ്ങൾ കമ്പനികൾ നിർമ്മിച്ചിരിക്കുന്നത് തന്നെ E20 പെട്രോൾ പൂർണ്ണമായും ഉപയോഗിക്കാൻ തക്കവിധമാണ്. അതിനാൽ പുതിയ വാഹനം വാങ്ങിയവർക്കോ വാങ്ങാൻ പോകുന്നവർക്കോ യാതൊരു ആശങ്കയും വേണ്ട. പ്രശ്നങ്ങൾ വരാൻ സാധ്യതയുള്ളത് പഴയ വാഹനങ്ങളിലാണ്.

BS4 വാഹന ഉടമകൾ അറിയേണ്ട കാര്യങ്ങൾ:

E20 ഉപയോഗിക്കുമ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് പഴയ വാഹനങ്ങളാണ്.
എഞ്ചിൻ തകരും എന്നത് പലപ്പോഴും അതിശയോക്തിയാണ്. കള്ള പ്രചാരണം ആണ്. ഒരു തെളിവും ഇല്ലാത്ത പൊള്ളയായ ആരോപണം. യഥാർത്ഥത്തിൽ ശ്രദ്ധിക്കേണ്ടത് ഫ്യൂവൽ സിസ്റ്റത്തിലെ ചില ഭാഗങ്ങളാണ്. വാഹന ഉടമകൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

1. പെട്രോൾ ദീർഘകാലം ടാങ്കിൽ കിടക്കരുത് :

എതനോളിന് അന്തരീക്ഷത്തിൽ നിന്നുള്ള ഈർപ്പം ആകർഷിക്കുന്ന ഒരു സ്വഭാവമുണ്ട്.
വാഹനം മാസങ്ങളോളം ഉപയോഗിക്കാതെ ഇട്ടാൽ;

* ടാങ്കിൽ വെള്ളത്തിന്റെ അംശം കൂടാം
* സ്റ്റാർട്ടിംഗ് പ്രശ്നങ്ങൾ ഉണ്ടാകാം
* പഴയ ലോഹഭാഗങ്ങളിൽ കോറോഷൻ സാധ്യത ഉയരും

അതുകൊണ്ട് ആവശ്യമുള്ളത്ര മാത്രം പെട്രോൾ നിറയ്‌ക്കുന്നത് നല്ലതാണ്. വണ്ടി ഓടുന്നില്ല എങ്കിൽ കൂടുതൽ ഇന്ധനം അടിക്കണ്ട.

2. ഫ്യൂവൽ ലൈൻ, റബർ ഭാഗങ്ങൾ ശ്രദ്ധിക്കണം ;

പഴയ BS4 വാഹനങ്ങളിൽ, ചില റബർ ഹോസുകൾ, സീലുകൾ, ഗാസ്ക്കറ്റുകൾ
എന്നിവ കാലക്രമേണ എതനോളിന്റെ സ്വാധീനത്തിൽ ക്ഷയിക്കാൻ സാധ്യതയുണ്ട്.

അതിനാൽ സർവീസിനിടെ ഇവ പരിശോധിച്ച് എതനോൾ-കമ്പാറ്റിബിൾ ഭാഗങ്ങളിലേക്ക് ഒന്ന് മാറ്റുന്നത് നല്ലതാണ്. നിങ്ങൾ പറഞ്ഞാലേ മെക്കാനിക് ഇത് മാറ്റൂ.

3. ഫ്യൂവൽ ഫിൽട്ടർ ശ്രദ്ധിക്കുക;

ആദ്യകാലങ്ങളിൽ എതനോൾ ടാങ്കിനുള്ളിലെ പഴയ അഴുക്കുകൾ ഇളക്കി ഫിൽട്ടറിലേക്ക് കൊണ്ടുവരാം. അതിനാൽ ഫ്യൂവൽ ഫിൽട്ടർ ഇടയ്‌ക്കിടെ പരിശോധിക്കുക.

4. എഞ്ചിൻ ഓയിൽ ചെക്ക് ചെയ്യുക;

ചില പഴയ വാഹനങ്ങളിൽ ചെറിയ തോതിൽ ഫ്യൂവൽ ഡൈല്യൂഷൻ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സർവീസ് ഷെഡ്യൂൾ പാലിക്കുകയും ഓയിൽ നില പരിശോധിക്കുകയും ചെയ്യുക.

5. ഭാവിയിൽ കൂടുതൽ എതനോൾ ഉപയോഗിക്കാനായി വാഹനങ്ങളിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്താം?

E20 മാത്രമല്ല, ഭാവിയിൽ E30, E50 പോലുള്ള ഉയർന്ന ബ്ലെൻഡിംഗുകൾ വന്നാൽ ചില സാങ്കേതിക മാറ്റങ്ങൾ സഹായകരമാകും.

മാറ്റാവുന്ന ഘടകങ്ങൾ
✔️ എതനോൾ റെസിസ്റ്റന്റ് ഫ്യൂവൽ ഹോസുകൾ
✔️ മെച്ചപ്പെട്ട റബർ സീലുകളും O-റിംഗുകളും
✔️ എതനോൾ കമ്പാറ്റിബിൾ ഫ്യൂവൽ പമ്പുകൾ
✔️ കോറോഷൻ റെസിസ്റ്റന്റ് ഫ്യൂവൽ ലൈൻ ഘടകങ്ങൾ
✔️ അപ്ഡേറ്റഡ് ECU മാപ്പിംഗ്

👉 Flex-Fuel വാഹനങ്ങൾ – ഭാവിയുടെ വാഹനങ്ങൾ.

ബ്രസീൽ പോലുള്ള രാജ്യങ്ങളിൽ Flex-Fuel വാഹനങ്ങൾ സാധാരണമാണ്. കേട്ട് കാണുമല്ലോ.

* E20
* E50
* E85
* പെട്രോൾ

ഇതിൽ എന്ത് മിശ്രിതം നിറച്ചാലും അത് സ്വയം ക്രമീകരിച്ച് പ്രവർത്തിക്കും. ഇന്ത്യയിലും ഇത്തരം സാങ്കേതികവിദ്യകൾ ഏറെ താമസിയാതെ വ്യാപകമാകാനുള്ള സാധ്യതയുണ്ട്.

👉 രാജ്യത്തിന്റെ കാഴ്ചപ്പാടിൽ:

ഒരു ലിറ്റർ എതനോൾ പൂർണ്ണമായും ഇന്ത്യയിൽ തന്നെ ആണ് ഉൽപാദിപ്പിക്കപ്പെടുന്നത്.

എന്നാൽ ഒരു ലിറ്റർ പെട്രോളിന് വരുന്ന കോസ്റ്റ് നോക്കൂ:

* വിദേശരാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങണം.
* അതിന് ഡോളർ കൊടുക്കണം.
* അത് കപ്പലിൽ കയറ്റി കൊണ്ടുവരണം.
* ക്രൂഡ് ഓയിൽ റിഫൈൻ ചെയ്യണം.

അത് കൊണ്ട് ചെറിയ മൈലേജ് കുറവ് ഉണ്ടായാലും നമുക്ക് ഉണ്ടാവുന്ന ലാഭം ഒന്ന് നോക്കണം;

✅ വിദേശനാണ്യം ലാഭിക്കുന്നു
✅ കർഷകർക്ക് വരുമാനം ലഭിക്കുന്നു
✅ എണ്ണ ഇറക്കുമതി ആശ്രയം കുറയുന്നു
✅ മലിനീകരണം കുറയുന്നു

“E20 ഉപയോഗിക്കുമ്പോൾ 2-4% വരെ മൈലേജ് കുറയാം. പക്ഷേ അതേസമയം 20% വരെ പെട്രോളിന് പകരം ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന എതനോൾ ഉപയോഗിക്കുന്നതിനാൽ, ആ ചെറിയ മൈലേജ് നഷ്ടത്തേക്കാൾ വളരെ വലിയ അളവിൽ ക്രൂഡ് ഓയിൽ ഇറക്കുമതിയും വിദേശനാണ്യ ചെലവും കുറയുന്നു.”

👉 അവസാന വരി :

E20 പെട്രോൾ ഒരു പരീക്ഷണമല്ല. ഇന്ത്യയുടെ ഊർജ്ജസ്വാതന്ത്ര്യത്തിലേക്കുള്ള ഒരു വലിയ ചുവടുവെയ്‌പാണ്.

ചില ചെറിയ പരിപാലന ശീലങ്ങളും, പഴയ BS4 വാഹനങ്ങളിൽ ആവശ്യമായിടത്ത് ചില ഭാഗങ്ങളുടെ അപ്ഗ്രേഡുകളും ചെയ്താൽ നമുക്ക് ഈ മാറ്റത്തെ എളുപ്പം മറികടക്കാം. പുതിയ BS6 വാഹനങ്ങൾ ഇതിനായി 100% സജ്ജവുമാണ്.

രാജ്യത്തിന്റെ വിദേശനാണ്യ ചെലവ് കുറയ്‌ക്കാനും, കർഷകർക്ക് വരുമാനം വർധിപ്പിക്കാനും, മലിനീകരണം കുറയ്‌ക്കാനും സഹായിക്കുന്ന ഈ വലിയ പദ്ധതിയിൽ ഒരു വാഹന ഉടമ എന്ന നിലയിൽ നമ്മൾ സ്വീകരിക്കുന്ന ചെറിയ ജാഗ്രതകൾ രാജ്യത്തിന്റെ വലിയ നേട്ടങ്ങളുടെ ഭാഗമാകുകയാണ്.

ഒരു വാഹന ഉടമ എന്ന നിലയിൽ നമ്മൾ സ്വീകരിക്കുന്ന ചെറിയ മാറ്റങ്ങൾ, രാജ്യത്തിന്റെ വലിയ നേട്ടങ്ങളുടെ ഭാഗമാകുന്നു.

(“BS4 വാഹനങ്ങളെ E20-യ്‌ക്ക് 100% കമ്പാറ്റിബിളാക്കാൻ conversion kit ലഭ്യമാണ്” എന്ന രീതിയിൽ പൊതുവായി പറയുന്നത് ശരിയല്ല. വാഹന മോഡലിനെ ആശ്രയിച്ച് ഹോസ്, സീൽ, ഫ്യൂവൽ ലൈൻ, ECU calibration തുടങ്ങിയ മാറ്റങ്ങളാണ് സാധാരണ പരിഗണിക്കപ്പെടുന്നത്. )

_____________

സുഹൃത്തായ Arun Somanathan ന്റെ എത്തനോൾ പോസ്റ്റിൽ ഒരു നൗഷാദിന്റെ കമന്റ് കണ്ടു. അത് അഡ്രസ്സ് ചെയ്യേണ്ട ഒരു ചോദ്യം ആണെന്ന് മനസിലാക്കിയത് കൊണ്ട് അതിന്റെ ഉത്തരം കൂടി നൽകാനായി ഒരു ശ്രമം. 🙏

ചോദ്യം :
“മൈലേജ് കുറയുന്നെങ്കിൽ പിന്നെ കൂടുതൽ ഇന്ധനം ഉപയോഗിക്കേണ്ടി വരില്ലേ? കൂടുതൽ ഇന്ധനം ഇറക്കുമതി ചെയ്യണ്ടേ? അപ്പോൾ വിദേശനാണ്യ ലാഭം എവിടെയാണ്?”

എതനോളിന്റെ ഊർജ്ജസാന്ദ്രത (Energy Density) പെട്രോളിനേക്കാൾ കുറവാണ്. അതിനാൽ E20 ഉപയോഗിക്കുമ്പോൾ ചില വാഹനങ്ങളിൽ 1% മുതൽ 4% വരെ മൈലേജ് കുറവ് അനുഭവപ്പെടാം.(നിർബന്ധമില്ല കേട്ടോ. ചിലപ്പോൾ )
പക്ഷേ അതുകൊണ്ട് ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ലാഭം ഇല്ലാതാകുന്നില്ല.

ഒരു ലളിതമായ കണക്ക് നോക്കാം:

100 ലിറ്റർ E20 പെട്രോളിൽ:
* 80 ലിറ്റർ പെട്രോൾ
* 20 ലിറ്റർ എതനോൾ

ഇനി വണ്ടി മൈലേജ് 3% കുറഞ്ഞുവെന്ന് വക്കൂ. അപ്പോൾ പഴയ 100 ലിറ്ററിന് പകരം 103 ലിറ്റർ E20 ഉപയോഗിക്കേണ്ടിവരും. Okay.

ആ 103 ലിറ്ററിൽ ഉള്ള പെട്രോൾ എത്ര?
80% മാത്രം.
103 × 0.80 = 82.4 ലിറ്റർ പെട്രോൾ

അതായത്, മുമ്പ് 100 ലിറ്റർ പെട്രോൾ ഉപയോഗിച്ചിടത്ത് ഇപ്പോൾ 82.4 ലിറ്റർ പെട്രോൾ മാത്രമാണ് ഉപയോഗിക്കുന്നത്.
അതായത് 17.6 ലിറ്റർ പെട്രോളിന്റെ ഇറക്കുമതി ഇപ്പോഴും ഒഴിവാക്കുന്നു.

മറ്റൊരു രീതിയിൽ നോക്കിയാൽ ;

മൈലേജ് 3% കുറയുന്നു എന്ന് വക്കുക;

* പെട്രോൾ ഉപയോഗം 20% കുറയുന്നു.
* യഥാർത്ഥ നഷ്ടം 3% മാത്രം.
* അപ്പോൾ ലാഭം ഏകദേശം 17% ആണ്.

മൈലേജ് കുറയുന്നു എന്നത് ശരിയാണ്. പക്ഷേ അതിനേക്കാൾ വളരെ വലിയ അളവിൽ പെട്രോൾ നമ്മൾക്ക് ഇറക്കുമതി കുറയുന്നുണ്ട്.

ഒരു ടെക്നിക്കൽ സത്യം:

ഇന്നത്തെ BS6 വാഹനങ്ങളിൽ ECU (Engine Control Unit) E20 അനുസരിച്ച് ഇന്ധന വിതരണം ക്രമീകരിക്കുന്നു. അറിയാമല്ലോ.

അതുകൊണ്ട് യഥാർത്ഥ ജീവിതത്തിൽ പല വാഹന ഉടമകൾക്കും മൈലേജ് വ്യത്യാസം 1-2% പോലും വ്യക്തമായി മനസ്സിലാകാറില്ല.

നിങ്ങളുടെ വാഹനത്തിൽ ടയർ കാറ്റ് കുറയുന്നതുകൊണ്ടും, ട്രാഫിക്കിൽ കിടക്കണ കൊണ്ടും, AC കൂടുതൽ ഉപയോഗിക്കുന്നതുകൊണ്ടും എല്ലാം വണ്ടിയിൽ
മൈലേജ് വ്യത്യാസം പലപ്പോഴും E20 മൂലമുള്ള വ്യത്യാസത്തേക്കാൾ കൂടുതലാണ്. അത് അറിയാമോ? 😄.

Tags: vehicleEthanolpetrolEthanol blending program
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ധനരംഗത്ത് ചരിത്ര വിപ്ലവവുമായി കേന്ദ്രസർക്കാർ : രാജ്യത്ത് ഇനി 100% എഥനോൾ യുഗം; അനുമതി നൽകി

Kerala

ക്യാനുകളില്‍ പെട്രോളും ഡീസലും നല്‍കരുതെന്ന ഉത്തരവ് കര്‍ഷകരെ ബാധിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്

India

ഇന്ത്യയുടെ ഇന്ധന വിപ്ലവത്തിൽ പുതിയ അധ്യായം! ഉയർന്ന എഥനോൾ മിശ്രിത പെട്രോളിന് എക്സൈസ് നികുതി ഒഴിവാക്കി

India

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

Kerala

താമരശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.