കോഴിക്കോട്: തിക്കോടിയില്‍ ഒരാള്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. മധ്യപ്രദേശില്‍ നിന്ന് എത്തിയ ആള്‍ക്കാണ് രോഗബാധ.
ഇതര സംസ്ഥാന തൊഴിലാളിയാണ് രോഗി.മേയ് അവസാനവാരമാണ് ഇയാള്‍ കോഴിക്കോട് എത്തിയത്.
ഈ മാസം എട്ടിന് പനിയും ലക്ഷണങ്ങളും ഉണ്ടായി. തുടര്‍ന്ന് സാമ്പിള്‍ പരിശോധനയില്‍ മലമ്പനി സ്ഥിരീകരിക്കുകയായിരുന്നു.
















