
തിരുവനന്തപുരം : കൊട്ടിഘോഷിച്ച പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം തന്നെ ചൂട് പായസം വീണ് പുകഞ്ഞതിന്റെ വേദനയിലാണ് കൊല്ലത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ . മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിലാണ് ചൂട് പായസം വീണത്. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ വച്ച് നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പായസവിതരണം ഉണ്ടായിരുന്നു. ഇത് ബസിനകത്ത് വച്ച് വിതരണം ചെയ്യുന്നതിനിടെയാണ് പായസം മന്ത്രിയുടെ തലയിൽ വീണത്. പിന്നാലെ നിലവിളിയോടെ സീറ്റിൽ നിന്ന് മന്ത്രി ചാടി എഴുന്നേൽക്കുകയായിരുന്നു.
പണ്ട് പരസ്യമായി ബീഫ് ഫെസ്റ്റ് നടത്തിയപ്പോൾ ബിന്ദുകൃഷ്ണയ്‌ക്കൊപ്പം നിന്ന് യൂത്തന്മാർ തന്നെയാണ് ഇത്തവണയും മന്ത്രിയ്‌ക്കായി പായസം ബസിൽ എത്തിച്ച് നൽകിയത്. ചൂട് പായസം വീണതോടെ ബീഫ് ഫെസ്റ്റ് നടത്തിയതൊക്കെ മറന്ന് മന്ത്രി ദേഷ്യപ്പെടുകയും ചെയ്തു. ചിന്നക്കട ടൗണില്‍ ബീഫ് പാചകം ചെയ്ത് മോദിയ്‌ക്കെതിരെ പ്രതിഷേധിച്ച ബിന്ദു കൃഷ്ണ ഒരൽപ്പം ചൂട് തട്ടിയതിന്റെ പേരിലാണോ ദേഷ്യപ്പെട്ടതെന്നാണ് യൂത്ത് കോൺഗ്രസുകാരുടെ ചോദ്യം.
അന്ന് കറിയുടെ ഒരു ഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തപാൽവഴി അയച്ചുകൊടുക്കുമെന്ന് പോലും ഡിസിസി അധ്യക്ഷയായിരുന്ന ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു. അതേസമയം ബിന്ദുകൃഷ്ണ മന്ത്രിയായത് ഇഷ്ടപ്പെടാത്ത യൂത്തന്മാർ പറ്റിച്ച പണിയാണിതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.