തിരുവനന്തപുരം: വര്‍ഷങ്ങളായി ധരിച്ചിരുന്ന കണ്ണട ഒഴിവാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിനെത്തിയത് മാധ്യമപ്രവര്‍ത്തകരെ അമ്പരപ്പിച്ചു. വാര്‍ത്താസമ്മേളനം തുടങ്ങിയ ഉടന്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചോദിച്ചു.
ചിരിയോടെ പിണറായി വിജയന്‍ കാരണം വ്യക്തമാക്കി. കണ്ണിന് തിമിര ശസ്ത്രക്രിയ നടത്തിയ ശേഷം കണ്ണടയില്ലാതെ തന്നെ കൃത്യമായി വായിക്കാന്‍ സാധിക്കുന്നു. കഴിഞ്ഞ ദിവസം ഡോക്ടറെ കണ്ട് പരിശോധിച്ചപ്പോള്‍ ഇനി കണ്ണടയുടെ ആവശ്യമില്ലെന്ന് നിര്‍ദേശിച്ചു. അതിനാലാണ് അത് പൂര്‍ണമായി ഒഴിവാക്കിയത്.
















