
തിരുവനന്തപുരം : ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തതിന് മൂന്ന് വി.സിമാരും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ . കേരള സർവകലാശാല വി.സി ഡോ.മോഹനൻ കുന്നുമ്മൽ, എംജി സർവകലാശാല വി.സി ഡോ.ഡി.മാവൂത് എന്നിവർ ആർഎസ്എസ് ശതാബ്ദിയുടെ ഭാഗമായി നടത്തിയ പ്രഭാഷണസഭയിൽ പങ്കെടുത്തതാണ് ഗുരുതര വീഴ്‌ച്ചയായി മുഖ്യമന്ത്രി പറയുന്നത്. മാപ്പ് പറയണമെന്ന നിർദേശത്തിന് മുസ്ലീം ലീഗും, ജമാ അത്തെ ഇസ്ലാമിയും ആണെന്നതും വ്യക്തമാണ്.
മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ലെന്നുമാണ് സതീശൻ പറയുന്നത്.