Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ്: ട്രയോന്‍ഡ വെറും പന്തല്ല; ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും സാങ്കേതികമായി മികവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2026, 11:20 am IST
inFootball

മെക്സിക്കോ സിറ്റി: ലോകകപ്പിന്റെ ഔദ്യോഗിക പന്തിന്റെ പേര് ട്രയോന്‍ഡ എന്നാണ്. അതിനര്‍ഥം മൂന്നു തിരമാലകള്‍. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന മൂന്ന് രാജ്യങ്ങളായ കാനഡ, മെക്‌സിക്കോ, അമേരിക്ക എന്നിവയുടെ ഐക്യത്തെ പ്രതിനിധീകരിക്കുന്നതാണ് ഈ പേര്. അഡിഡാസ് വികസിപ്പിച്ച ഈ പന്ത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും സാങ്കേതികമായി മികവ് കൈവരിച്ച പന്തായി കണക്കാക്കപ്പെടുന്നു. പന്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന Connected Ball Technology ആധുനിക ഫുട്‌ബോളിലെ ഏറ്റവും ശ്രദ്ധേയമായ സാങ്കേതികവിദ്യകളിലൊന്നാണ്. പന്തിന്റെ മധ്യഭാഗത്ത് വളരെ ചെറിയ ഒരു Inertial Measurement Unit (IMU) സെന്‍സര്‍ ഘടിപ്പിച്ചിരിക്കുന്നു. ഈ സെന്‍സര്‍ പന്തിന്റെ ചലനങ്ങളെ അതിവേഗത്തില്‍ നിരീക്ഷിച്ച് ഡാറ്റ വാര്‍ സംവിധാനത്തിലേക്ക് കൈമാറുന്നു. അതുകൊണ്ട് ട്രയോണ്ടയിലെ സെന്‍സര്‍ വെറും ‘ചിപ്പ്’ അല്ല; പന്തിന്റെ ഓരോ ചലനവും ഡിജിറ്റല്‍ ഡാറ്റയാക്കി മാറ്റുന്ന ഒരു ചെറിയ ശാസ്ത്രശാല തന്നെയാണ്. 2026 ലോകകപ്പില്‍ VAR തീരുമാനങ്ങളുടെ കൃത്യത വര്‍ധിപ്പിക്കുന്നതില്‍ ഇതിന് വലിയ പങ്കുണ്ടാകും.

പന്തിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന 500 ഹെര്‍ട്‌സ് സെന്‍സര്‍ ഓരോ സ്പര്‍ശനവും തത്സമയം രേഖപ്പെടുത്തുന്നു. ഓഫ്സൈഡ് തീരുമാനങ്ങള്‍ വേഗത്തിലാക്കാനും ഹാന്‍ഡ്‌ബോള്‍ തിരിച്ചറിയാന്‍ സഹായിക്കാനും വാറിന് കൂടുതല്‍ കൃത്യമായ ഡാറ്റ നല്‍കാനും സഹായിക്കുന്നു. പന്തിന്റെ ഉപരിതലത്തിലുള്ള ഉയര്‍ന്ന ടെക്‌സ്ചര്‍ നനഞ്ഞ സാഹചര്യങ്ങളില്‍ മികച്ച പിടിത്തം നല്‍കുന്നു. ഡ്രിബ്ലിംഗിനും ഷൂട്ടിംഗിനും സഹായിക്കുന്നു. മൂന്ന് രാജ്യങ്ങളുടെ പ്രതീകങ്ങളായ മേപ്പിള്‍ ഇല (കാനഡ), കഴുകന്‍ (മെക്‌സിക്കോ), നക്ഷത്രം (അമേരിക്ക) എന്നവ പന്തിലുണ്ട്. കൂടാതെ ചുവപ്പ്, പച്ച, നീല നിറങ്ങളും മൂന്ന് ആതിഥേയ രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്നു.

സെന്‍സര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു?

സെന്‍സര്‍ പന്തിന്റെ കേന്ദ്രഭാഗത്ത് തൂക്കുസന്തുലിതാവസ്ഥ നഷ്ടപ്പെടാത്ത രീതിയില്‍ സ്ഥാപിച്ചിരിക്കുന്നു.ഇത് ഒരു സെക്കന്‍ഡില്‍ ഏകദേശം 500 തവണ പന്തിന്റെ ചലനവിവരങ്ങള്‍ രേഖപ്പെടുത്തുന്നു. രേഖപ്പെടുത്തിയ ഡാറ്റ സ്റ്റേഡിയത്തിന് ചുറ്റുമുള്ള റിസീവറുകളിലേക്ക് തല്‍സമയം അയയ്‌ക്കുന്നു.
ഈ വിവരങ്ങള്‍ VAR, SemiAutomated Offside Technology (SAOT) തുടങ്ങിയ സംവിധാനങ്ങളുമായി സംയോജിപ്പിക്കുന്നു.

റഫറിമാര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍

  • പാസ് നല്‍കിയ കൃത്യസമയം കണ്ടെത്താന്‍ സെന്‍സര്‍ സഹായിക്കുന്നു.
  • പന്തിന്റെ ചലനത്തില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ പരിശോധിച്ച് കൈസ്പര്‍ശനമുണ്ടായോ എന്ന് വാര്‍ വിലയിരുത്താന്‍ സഹായിക്കുന്നു.
  • വിവാദപരമായ തീരുമാനങ്ങളില്‍ കൃത്യതയുണ്ടാക്കാനാകും. ആരാണ് അവസാനമായി പന്ത് സ്പര്‍ശിച്ചത്, കോര്‍ണറോ ഗോള്‍കിക്കോ എന്ന കാര്യത്തില്‍ തീരുമാനങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നു.

സെന്‍സര്‍ ശേഖരിക്കുന്ന പ്രധാന വിവരങ്ങള്‍

  • ഒരു കളിക്കാരന്‍ പന്തില്‍ തൊടുന്ന കൃത്യമായ നിമിഷം കണ്ടെത്താന്‍ കഴിയും.
  • ഓഫ്സൈഡ് പരിശോധനയില്‍ പാസ് നല്‍കിയ കൃത്യമായ നിമിഷം കണ്ടെത്തുന്നു.
  • മനുഷ്യന്റെ കണ്ണിന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള ചെറിയ സ്പര്‍ശനങ്ങളും രേഖപ്പെടുത്താം.
  • പന്തിന്റെ വേഗത, ഷോട്ടിന്റെ വേഗത, പാസിന്റെ വേഗത, ഫ്രീകിക്കിന്റെ വേഗത, എല്ലാം കൃത്യമായി അളക്കാം.
  • പന്തിന്റെ ദിശയും ഭ്രമണവും മനസിലാക്കാനാകും. പന്ത് ഏത് ദിശയിലാണ് സഞ്ചരിക്കുന്നതെന്നും എത്രവേഗതയുണ്ടെന്നും കറങ്ങുന്നതിന്റെ വേഗതയെത്രയെന്നും കൃത്യമായി രേഖപ്പെടുത്തും. പന്ത് എത്ര വേഗത്തില്‍ വേഗം കൂട്ടുകയോ കുറയ്‌ക്കുകയോ ചെയ്യുന്നു എന്ന് കണ്ടെത്താം.
  • പന്ത് എത്ര ഉയരത്തില്‍ എത്തി, എങ്ങനെ വളഞ്ഞു, ഗോള്‍ലൈന്‍ കടന്നോ എന്നിവ വിശകലനം ചെയ്യാന്‍ സഹായിക്കുന്നു.

ആരാധകര്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍

  • ഏറ്റവും വേഗമേറിയ ഷോട്ട്
  • ഫ്രീകിക്കിന്റെ വളവ്
  • ഗോള്‍വരെ പന്ത് സഞ്ചരിച്ച ദൂരം
  • പന്തിന്റെ തത്സമയ ട്രാക്കിംഗ് ഗ്രാഫിക്‌സ്

ഒരു ഉദാഹരണം
ഒരു കളിക്കാരന്‍ 120 കി.മീ/മണിക്കൂര്‍ വേഗത്തില്‍ ഷൂട്ട് ചെയ്താല്‍: പന്ത് സ്പര്‍ശിച്ച കൃത്യസമയം. ഷോട്ടിന്റെ വേഗത, സ്പിന്‍ നിരക്ക്, ഗോള്‍വരെ സഞ്ചരിച്ച പാത, ഗോള്‍ലൈന്‍ കടന്ന സമയം തുടങ്ങി എല്ലാം സെന്‍സര്‍ രേഖപ്പെടുത്തും.

Tags: FIFA World Cup 2026Trionda ballsoccer ball
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.