Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഗില്‍ബെര്‍ട്ടോ മോറ: ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

സി.കെ. രാജേഷ്‌കുമാര്‍ by സി.കെ. രാജേഷ്‌കുമാര്‍
Jun 10, 2026, 10:26 am IST
in Football

ഫുട്‌ബോള്‍ രാജാവ് പെലെ 17ാം വയസ്സില്‍ ലോകകപ്പ് നേടി, ഫ്രാന്‍സിന്റെ എംബാപ്പെ ലോകകിരീടമുയര്‍ത്തുമ്പോള്‍ 19 വയസ് മാത്രമായിരുന്നു പ്രായം. ഈ ലോകകപ്പില്‍ ലാമിന്‍ യമാലടക്കമുള്ള യുവതാരങ്ങള്‍ കിരീടം നേടാന്‍ അവസരം കാക്കുകയാണ്. എന്നാല്‍, അധികമാരാലും ശ്രദ്ധിക്കപ്പെടാതെ ഒരു താരോദയം മെക്‌സിക്കോയില്‍ ഉണ്ടായിട്ടുണ്ട്. അവന്റെ പേരാണ് ഗില്‍ബെര്‍ട്ടോ മോറ. 2026 ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. കുഞ്ഞു മോറയുടെ മൊഞ്ചില്‍ സഹ ആതിഥേയരായ മെക്‌സിക്കോ ലോകകപ്പ് നേടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ലോകകപ്പില്‍ പങ്കെടുക്കുക എന്നതുതന്നെ അഭിമാനമായി കരുതുന്ന കാലത്ത് കേവലം 17 വയസില്‍ ഒരു ദേശീയ ടീമിന്റെ പ്രധാന താരങ്ങളിലൊരാളായി ടീമിലെത്തുക എന്നത് അത്യപൂര്‍വമാണ്. മോറ ലോക ഫുട്ബോളിലെ പുതിയ തലമുറയുടെ മുഖമായിക്കഴിഞ്ഞു.

മോറ അത്ര കുഞ്ഞല്ല !

2008 ഒക്ടോബര്‍ 14-ന് മെക്സിക്കോയില്‍ ജനിച്ച മോറ, ചെറുപ്പം മുതല്‍ തന്നെ ഫുട്ബോളിനോട് അസാധാരണമായ താല്‍പര്യം പ്രകടിപ്പിച്ചു. കൂട്ടുകാരെക്കാള്‍ മികച്ച പന്ത് നിയന്ത്രണവും കളിയുടെ ഒഴുക്ക് മനസ്സിലാക്കാനുള്ള കഴിവും അദ്ദേഹത്തെ വളരെ വേഗത്തില്‍ ശ്രദ്ധേയനാക്കി. യുവജന അക്കാദമികളില്‍ കളിച്ചിരുന്ന കാലത്തുതന്നെ പരിശീലകര്‍ അദ്ദേഹത്തെ പ്രത്യേക പ്രതിഭയായി വിലയിരുത്തി. സാധാരണയായി യുവതാരങ്ങള്‍ ശരീരശക്തിയിലും വേഗത്തിലും ശ്രദ്ധിക്കപ്പെടുമ്പോള്‍, മോറയെ വേറിട്ടതാക്കിയത് അദ്ദേഹത്തിന്റെ ഫുട്ബോള്‍ ബുദ്ധിശക്തിയും കളി വായിക്കാനുള്ള കഴിവുമായിരുന്നു. മോറ പ്രധാനമായും ഒരു അറ്റാക്കിംഗ് മിഡ്ഫീല്‍ഡറാണ്. എന്നാല്‍ ആവശ്യമെന്നുവന്നാല്‍ സെന്‍ട്രല്‍ മിഡ്ഫീല്‍ഡിലും വിങ്ങിലും കളിക്കും. എത്രവലിയ പ്രതിരോധത്തെയും ഭേദിച്ച് പാസുകള്‍ നല്‍കാനുള്ള മോറയുടെ മികവ് മെക്‌സിക്കന്‍ തിരമാലകള്‍ക്ക് ശക്തി കൂട്ടും.

ആക്രമണങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം വളരെ കഴിവുള്ള താരമാണ്. ഒരു നിമിഷംകൊണ്ട് മത്സരത്തിന്റെ ഗതി മാറ്റാന്‍ കഴിയുന്ന പാസുകള്‍ നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കും. 17 വയസ്സുള്ള ഒരു താരത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതിനപ്പുറം പക്വതയും മനസ്സാന്നിധ്യവുമുണ്ട്. ഫുട്‌ബോളിന് വളക്കൂറുള്ള മെക്‌സിക്കോയില്‍ ആയിരക്കണക്കിനു താരങ്ങളെ മറികടന്നാണ് മോറ മുന്നേറിയത്.

മെക്സിക്കോയുടെ പുതിയ പ്രതീക്ഷ

മെക്സിക്കന്‍ ഫുട്ബോളിന് സമ്പന്നമായ ചരിത്രമുണ്ട്. ലോകകപ്പുകളില്‍ സ്ഥിരമായി പങ്കെടുക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് മെക്സിക്കോ. നിരവധി മികച്ച താരങ്ങളെ രാജ്യം ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോള്‍ ആ പാരമ്പര്യത്തിന്റെ അടുത്ത അധ്യായമായി മോറയെ അവര്‍ കാണുന്നു. മുന്‍ താരങ്ങള്‍ക്കാര്‍ക്കും സാധിക്കാത്ത ലോകകപ്പ് നേട്ടം എന്നത് മോറയിലൂടെ അവര്‍ സ്വപ്‌നം കാണുന്നു. മോറയുടെ കരിയര്‍ ഏത് ദിശയിലേക്കാണ് പോകുക എന്ന് ഇപ്പോള്‍ പറയാനാവില്ല. പക്ഷേ അദ്ദേഹത്തിനുള്ള പ്രതിഭ അസാധാരണമാണെന്നതില്‍ സംശയമില്ല.

ഫുട്ബോള്‍ വിദഗ്ധരുടെ വിലയിരുത്തലില്‍, അടുത്ത പത്ത് വര്‍ഷക്കാലം മെക്സിക്കന്‍ ദേശീയ ടീമിന്റെ പ്രധാന താരങ്ങളില്‍ ഒരാളാകാനുള്ള എല്ലാ കഴിവുകളും മോറയ്‌ക്കുണ്ട്. സാങ്കേതിക മികവും ആത്മവിശ്വാസവും കളി മനസ്സിലാക്കാനുള്ള കഴിവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.

2026 ലോകകപ്പ് അദ്ദേഹത്തിന്റെ യാത്രയുടെ അവസാനമല്ല; മറിച്ച് തുടക്കമാണ്. ലോകഫുട്ബോളിലെ അടുത്ത വലിയ സൂപ്പര്‍താരങ്ങളില്‍ ഒരാളിലേക്ക് മോറ പന്തുമായി ഓടിയെത്താന്‍ അധികകാലം വേണ്ടിവരില്ല, ഒരു പക്ഷേ ഈ ലോകകപ്പ് കാലം മാത്രം മതിയാകും. 2026 ലോകകപ്പില്‍ മെക്സിക്കോയുടെ മത്സരങ്ങള്‍ കാണുമ്പോള്‍ ഏവരും മോറയെ ഒന്നു ശ്രദ്ധിച്ചോളൂ…

 

Tags: MexicoFIFA Worldcup 2026Gilberto Mora
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പന്താകെ അമേരിക്കാനാ… ഫുട്‌ബോള്‍ ലോകകപ്പിന് 11ന് കിക്കോഫ്

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍
Football

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026: ഇനി കൃത്യം ഒരുമാസം

Football

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

World

എതിരാളികളെ തിളച്ച എണ്ണയിലിട്ട് പൊരിച്ചെടുക്കും , ജീവനോടെ കൈ കാലുകൾ വെട്ടിയെടുക്കും ; മെക്സിക്കോയിൽ പിടിയിലായ സിജെഎൻജി തലവൻ ജീവിക്കുന്ന മനുഷ്യമൃഗം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി ഫ്രാൻസിൽ ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും : ജൂൺ 14 മുതൽ സ്ലൊവാക്യ സന്ദർശിക്കും

തൃണമൂൽ എം പി സുഷ്മിത ദേവ് രാജി വച്ചു : ബിജെപിയിലേയ്‌ക്കെന്ന് സൂചന : ഹിമന്തയുമായി കൂടിക്കാഴ്‌ച്ച : ഈ ആഴ്‌ച്ച രാജി വയ്‌ക്കുന്ന രണ്ടാമത്തെ ടിഎം സി എം പി

സ്ത്രീകളുടെ സൗജന്യ യാത്ര: ഓർഡിനറിയിൽ മാത്രം, ലാഭമായശേഷം മാത്രം അടുത്ത ഘട്ടം ആലോചിക്കും: മുഖ്യമന്ത്രി

ബിജെപി-യുഡിഎഫ് ഡീൽ ആരോപണം എം.വി ഗോവിന്ദന്റെ വങ്കത്തരം; കണക്കുകൾ കള്ളം പറയില്ല: പി.കെ കൃഷ്ണദാസ്

സ്ത്രീകൾക്ക് ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; വരുമാനവും പ്രായവും കണക്കിലെടുക്കില്ല

അൻസിബ ഹസന്റെ പരാതിയിൽ കഴമ്പില്ല; വനിതാ എസ്‌ഐ മോശമായി പെരുമാറിയിട്ടില്ല, കമ്മീഷണർക്ക് റിപ്പോർട്ട് നൽകി എസിപി

ആം ആദ്മി പാർട്ടി നേതാവും വകുപ്പില്ലാ മന്ത്രിയുമായ അറോറയുടെ വീടുകളിൽ ഇ ഡി റെയ്ഡ്,ജിഎസ്ടി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമാണ് കേസ്

കൊച്ചുകുട്ടിക്കെതിരേ തോക്കുചൂണ്ടി; വട്ടിയൂർക്കാവ് സിഐക്ക് ക്രിമിനൽ മനസ്സ്: മേയർ

സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്; ഒറ്റയടിക്ക് പവന് കുറഞ്ഞത് 3160 രൂപ, അറിയാം ഇന്നത്തെ നിരക്ക്

പ്രിന്‍സി ഒടുവില്‍ അറസ്റ്റില്‍; സൗഹൃദം സ്ഥാപിച്ച് വിരമിച്ച ഉദ്യോഗസ്ഥനില്‍ നിന്ന് 20 ലക്ഷം തട്ടി, നിരവധി പേര്‍ കെണിയില്‍ കുടുങ്ങി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.