Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

ഇന്ത്യയിലെ വിശ്വാസ്യതയുടെ സ്ഥാപനങ്ങള്‍ ഒന്നൊന്നായി പൊളിച്ചുകളയുക എന്നതാണ് മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ തന്ത്രമെന്ന് പറയപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2026, 07:11 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയിലെ സുപ്രീംകോടതി ഉള്‍പ്പെടെയുള്ള  വിശ്വസ്ത സ്ഥാപനങ്ങളെ ഒന്നൊന്നായി പൊളിച്ചുകളയുക എന്നതാണ് മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് കരുതിവെച്ച തന്ത്രമെന്ന് പറയപ്പെടുന്നു. അതിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ഭരണഘടനാസ്ഥാപനമായ സുപ്രീംകോടതിയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള പരിശ്രമങ്ങള്‍ കുറച്ചുനാളുകളായി നടന്നുവരികയാണ്. അതിന്റെ ഭാഗമാണ് ഇപ്പോള്‍ കോക്രോച്ച് ജനതാ പാര്‍ട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സുര്യകാന്തിനെ അപഹസിച്ചുകൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍.  ലണ്ടനില്‍ വെച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിനോട് കോക്രോച്ച് ജനതാ പാര്‍ട്ടിയെക്കുറിച്ച് ചോദ്യം ചോദിക്കുന്ന സദസ്സില്‍ നിന്നുള്ള വിദ്യാര്‍ത്ഥി കോക്രോച്ച് ജനതാപാര്‍ട്ടിയുടെ അറിവോടെ അവിടെ എത്തിയതാണെന്നാണ് വിലയിരുത്തല്‍.

ഒരിയ്‌ക്കലും തൊഴിലില്ലാത്തവരെ പാറ്റകള്‍ എന്ന് സൂര്യകാന്ത് വിശേഷിപ്പിച്ചിട്ടില്ല. എന്നാല്‍ അങ്ങിനെ ചെയ്തു എന്ന് പറഞ്ഞാണ് അഭിജിത് ദീപ്കെ കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് രൂപം നല്‍കിയത്. കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്ര പങ്കെടുത്ത പരിപാടിയില്‍ കോക്രോച്ച് ജനതാപാര്‍ട്ടിയുടെ പ്രതിനിധികള്‍ എന്ന് കരുതപ്പെടുന്ന ചിലര്‍ പ്രശ്നം സൃഷ്ടിച്ചിരുന്നു. ജൂണ്‍ നാലിനായിരുന്നു സംഭവം. ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ലോ’ എന്ന വിഷയത്തില്‍ സൂര്യകാന്ത് മിശ്ര അഭിസംബോധന ചെയ്യുന്ന ചോദ്യോത്തര വേളയില്‍ സദസ്സിലെ ചിലര്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയെക്കുറിച്ച് ചോദ്യം ഉയര്‍ത്തിയത്.

‘ഇന്ത്യയില്‍ ഇപ്പോള്‍ സര്‍ക്കാരിനെതിരായ അഭിപ്രായങ്ങള്‍ക്കും വിമതാഭിപ്രായങ്ങള്‍ക്കും എതിരായ സമീപനം കൂടുതലാണ്. ഈ കടുത്ത സമീപനത്തിന്റെ ചില പ്രതിഫലനങ്ങള്‍ ചീഫ് ജസ്റ്റിസിന്റെ പ്രസംഗത്തിലും കണ്ടു. ആ പ്രസംഗം വ്യാപകമായി പ്രചരിക്കുണ്ട്’, എന്നായിരുന്നു സദസില്‍ നിന്നും ഒരു വിദ്യാര്‍ത്ഥി ഉന്നയിച്ചത്. പിന്നാലെ മോഡറേറ്റര്‍ ഇടപെടുകയായിരുന്നു.

വിഷയത്തില്‍ നിന്നും മാറിയുള്ള ചോദ്യം അനുവദിക്കില്ലെന്ന് മോഡറേറ്റര്‍ ഇടപെട്ട് സദസിനെ അറിയിച്ചോടെ സദസില്‍ നിന്നുള്ള ചിലര്‍ എഴുന്നേറ്റ് പ്രതിഷേധം രേഖപ്പെടുത്തി. തുടര്‍ന്ന് മോഡറേറ്റര്‍ സെഷന്‍ അവസാനിപ്പിച്ച് മൈക്ക് ഓഫ് ചെയ്ത് പിന്‍വാങ്ങുകയുമായിരുന്നു.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഊ സംഭവത്തെ അപലപിച്ചു. ഇത്തരം അസഭ്യമായ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നായിരുന്നു ഹൈക്കമ്മീഷന്‍ വ്യക്തമാക്കിയത്. ജനാധിപത്യ സമൂഹത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. വിനയപൂര്‍വ്വവും ആദരവോടെയുമായിരിക്കണം ഇത് പ്രകടിപ്പിക്കേണ്ടതെന്നും ഹൈക്കമ്മീഷന്‍ സംഭവത്തെ അപലപിച്ചുകൊണ്ട് പറഞ്ഞു.

ഇതിന് മുന്‍പ് അരവിന്ദ് കെജ്രിവാള്‍ പലതവണയാണ് ജുഡീഷ്യറിയെ ചോദ്യം ചെയ്യുന്നത്. മദ്യനയത്തെക്കുറിച്ചുള്ള തന്റെ കേസ് ജസ്റ്റിസ് സ്വര്‍ണ്ണ കാന്ത ശര്‍മ്മയാണ് കേള്‍ക്കുന്നതെങ്കില്‍ താന്‍ ഹാജരാവില്ല എന്ന് വരെ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ അരവിന്ദ് കെജ്രിവാളും ആം ആദ്മിയുമായി അടുപ്പമുള്ള എന്‍ജിഒ സംഘങ്ങളും സമൂഹമാധ്യമങ്ങളില്‍ ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മയെ പരിഹസിച്ചിരുന്നു. ഇതിനെതിരെ സ്വര്‍ണ്ണകാന്ത ശര്‍മ്മ അരവിന്ദ് കെജ്രിവാളിനും കൂട്ടര്‍ക്കുമെതിരെ ക്രിമിനല്‍ അപകീര്‍ത്തി ഫയല്‍ ചെയ്യുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തി. താന്‍ ക്രിമിനല്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത പ്രതിയുടെ കേസ് ഇനി താന്‍ തന്നെ കേള്‍ക്കുന്നത് ജുഡീഷ്യല്‍ താല‍്പര്യത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി സ്വര്‍ണ്ണകാന്ത ശര്‍മ്മ മദ്യനയക്കേസ് കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറുകയായിരുന്നു.

53 പേരുടെ മരണത്തിന് ഇടയാക്കിയ ദല്‍ഹി കലാപത്തിലെ മുഖ്യപ്രതിയായ ഉമര്‍ ഖാലിദിന് ജാമ്യം നല‍്കുന്നില്ല, അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുകയാണ് എന്ന് ആരോപിച്ച് സുപ്രീംകോടതിയെ കപില്‍ സിബലിന്റെ നേതൃത്വത്തില്‍ ഒരു വലിയ ബിജെപി വിരുദ്ധ അഭിഭാഷക സംഘം വേട്ടയാടാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. കുറ്റവാളികള്‍ക്ക് ജയിലല്ല, ജാമ്യമാണ് സ്വാഭാവികം എന്ന വിചിത്ര വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്. ഇങ്ങിനെ എപ്പോഴും മോദി സര്‍ക്കാരിനും ബിജെപിയ്‌ക്കും എതിരെ മാത്രം സുപ്രീംകോടതി വിധി പുറപ്പെടുവിച്ചുകൊണ്ടേയിരിക്കണം എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറ്റാനാണ് പ്രതിപക്ഷപാര്‍ട്ടികളും എന്‍ജിഒകളും ജിഹാദികളും അടക്കുന്ന കൂട്ടായ്‌മ ശ്രമിക്കുന്നത്. ഇതിന്റെ തുടര്‍ച്ച തന്നെയാണ് കോക്രോച്ച് പാര്‍ട്ടിയുടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്രമമണവും. ഇതെല്ലാം ഇന്ത്യയിലെ ബിജെപി ഭരണം അട്ടിമറിക്കാനുള്ള അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ കളിയാണെന്നാണ് കരുതപ്പെടുന്നത്.

ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ ജോര്‍ജ്ജ് സോറോസ് അടക്കം ഉള്‍പ്പെട്ട വിപുലമായ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് കാണുന്ന ഒരു വഴി ഇന്ത്യയിലെ സുപ്രീംകോടതി അടക്കമുള്ള വിശ്വസ്ത സ്ഥാപനങ്ങള്‍ നിഷ്പക്ഷമല്ല എന്ന നെരേറ്റീവ് ആദ്യപടിയായി സൃഷ്ടിക്കുകയാണ്. വോട്ട് ചോരി ആരോപണമുയര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ക്കാന്‍ പല തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരിക്കുകയാണ്. പക്ഷെ വരും വര്‍ഷങ്ങളില്‍ ഇതും ശക്തമാക്കാനാണ് സാധ്യത. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരെ അപ്രതീക്ഷിതമായ രീതിയില്‍ വിപുലമായി വിമര്‍ശനം ഉന്നയിക്കുക വഴി വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞതെന്ന നെരേറ്റീവ് സൃഷ്ചിക്കാനും ശ്രമിക്കുകയാണ്. ഇതുവഴി വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ച് സര്‍ക്കാരിനെതിരെ തിരിച്ച് രക്തസാക്ഷികളെ സൃഷ്ടിച്ചശേഷം ജെന്‍സീ കലാപമുണ്ടാക്കാനാണ് അണിയറയില്‍ ഒരുങ്ങുന്ന നീക്കം.

 

Tags: Chief Justice SuryakantLondon issueattack JudiciaryNGOLatest newsAmerican deep State
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനമോഡിഫിക്കേഷനില്‍ സതീശനെ ട്രോളി മാധ്യമപ്രവര്‍ത്തക; ഇക്കാര്യത്തില്‍ സതീശന്റെ വാദം കോമഡിയായിപ്പോയെന്ന് ഡ്രൈവര്‍

India

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

India

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

India

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്‍ ‘നനഞ്ഞ കോഴി’യെപ്പോലെയായി, നിയമസഭയില്‍ സിപിഎം പ്രകടനം ദയനീയമെന്നും ജി.സുധാകരന്‍

തിരുവനന്തപുരത്ത് സിഗ്നല്‍ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

തന്നെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് സോണിയഗാന്ധി തീരുമാനിച്ചിരുന്നത് ; അത് ഗൂഢാലോചനയിലൂടെ അട്ടിമറിച്ചു ; തുറന്ന് പറഞ്ഞ് അശോക് ഗെഹ്‌ലോട്ട്

“രണ്ടാമതൊരു ജന്മം കിട്ടിയതാണ്…ഒരിക്കലും ചെയ്യാൻ പാടില്ലെന്ന് ഞാൻ പറഞ്ഞു”.- സലിംകുമാറിന്റെ അകാലമരണത്തില്‍ വേദനയോടെ അശോകന്‍

പ്രണയബന്ധത്തില്‍ നിന്നും പിന്‍വാങ്ങി: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ കാറില്‍ മരിച്ച നിലയില്‍

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.