കൊച്ചി: കരുവന്നൂര്‍ കേസില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും നേതാക്കള്‍ക്കും പങ്കുണ്ടെന്നും കോടതി വിധിയോടെ വ്യക്തമായതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ഇവരുടെ തനിനിറമാണ് തുറന്ന് കാണിക്കപ്പെട്ടത്. എറണാകുളത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കേസില്‍ പ്രതിപ്പട്ടികയില്‍ ഒരു എംഎല്‍എയുണ്ട്. മുന്‍ മന്ത്രി എ.സി. മൊയ്തീന്‍, കെ. രാധാകൃഷ്ണന്‍ എംപി എന്നിവരുണ്ട്. കേസിലെ 68ാമത്തെ പ്രതി സിപിഎമ്മാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ ചോര നീരാക്കി ഉണ്ടാക്കിയ പണമാണ് ഈ ബാങ്കുകളില്‍ നിക്ഷേപിച്ചത്. ഇവരില്‍നിന്ന് കൊള്ളയടിച്ച തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കാന്‍ തയാറാവണമെന്ന് അദ്ദേഹം പറഞ്ഞു.















