
തിരുവനന്തപുരം: സംഘര്‍ഷത്തിനിടെയാണ് 17കാരന്‍ കൊല്ലപ്പെട്ടു. നരുവാമൂടാണ് സംഭവം.പെരിങ്ങമല സ്വദേശി ശിവസൂര്യയാണ് മരിച്ചത്. രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അജിത്, കാര്‍ത്തിക് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരും ചേര്‍ന്ന് ആണ് പരിക്കേറ്റ ശിവസുര്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.
ലഹരിപ്പുറത്തുണ്ടായ സംഘര്‍ഷത്തിനിടെയാണ് വിദ്യാര്‍ത്ഥി കൊാല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. പുന്നമൂട് സ്‌കൂളിന് സമീപം വച്ചുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പിടിച്ച് തളളിയപ്പോള്‍ ശിവസൂര്യ തെറിച്ച് ചില്ലുകള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു.ചില്ലുകള്‍ ശരീരത്തില്‍ കുത്തിക്കയറിയാണ് മരണം സംഭവിച്ചതെന്നാണ് വിവരം.