India

പ്രധാനമന്ത്രി പദം; മോദി നെഹ്‌റുവിനെ മറികടക്കുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ഭരിച്ച, ജനാധിപത്യപരമായി തെരഞ്ഞെടുത്ത പ്രധാനമന്ത്രിയെന്ന ബഹുമതി നേടാന്‍ നരേന്ദ്ര മോദിക്ക് ഇനി ആറു ദിവസം കൂടി മതി. ജൂണ്‍ 10ന് മോദി, പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ റിക്കാര്‍ഡ് തിരുത്തും. 2014ല്‍ അധികാരത്തില്‍ വന്ന മോദി അന്ന് 4399 ദിവസം തികയ്‌ക്കും.

സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്ത് 15 മുതല്‍ 1964 മേയ് 27ന് മരണമടയുന്നതുവരെ നെഹ്‌റുവായിരുന്നു പ്രധാനമന്ത്രി. പക്ഷേ 1952ല്‍ ആദ്യ തെരഞ്ഞെടുപ്പ് വരെ അദ്ദേഹം തെഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായിരുന്നില്ല.

നെഹ്‌റു തുടര്‍ച്ചയായി 4398 ദിവസമാണ് പ്രധാനമന്ത്രിയായിരുന്നത്. 2014 മേയ് 26ന് പ്രധാനമന്ത്രിയായ മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാമത് എന്‍ഡിഎ സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രത്തില്‍.

Recent Posts