
പെരുമ്പാവൂർ : പൊതുസ്ഥലത്ത് രാസലഹരി ഉപയോഗിച്ച കേസിൽ രണ്ട് പേർ അറസ്‌റ്റിൽ. ആസാം മൊറിഗാവ് സ്വദേശി അനമുൽ ഹഖ് (29), നാഗോൺ സ്വദേശി അസറുൽ ഇസ്ലാം (21) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കഴിഞ്ഞദിവസം പെരുമ്പാവൂരിൽ ഇവർ സിറിഞ്ച് ഉപയോഗിച്ച് മയക്കുമരുന്ന് കുത്തുന്നത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ട ജില്ലാ പോലീസ് മേധാവി കേസെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. പിടികൂടുമ്പോൾ ഇവരുടെ കൈവശം 6 ബോട്ടിൽ ഹെറോയിനുമുണ്ടായിരുന്നു.