Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലോകകപ്പില്‍ പന്തുതട്ടാന്‍ മലയാളി; ഖത്തര്‍ ടീമില്‍ മലയാളിയും തഹ്‌സിന്‍ മുഹമ്മദ് ജംഷീദ് തലശേരി സ്വദേശി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2026, 06:47 am IST
inFootball

ദോഹ: കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ മലയാളി താരം തഹ്‌സിന്‍ മുഹമ്മദ് ജംഷീദ് ആണ് ടീമില്‍ ഇടംപിടിച്ചത്. ഒരു മലയാളി ഇതാദ്യമായാണ് ഫിഫ ലോകകപ്പിനുള്ള ഒരു ദേശീയ ടീമില്‍ ഇടംപിടിക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് യോഗ്യത ഇപ്പോഴും വിദൂര സ്വപ്‌നമായി തുടരുമ്പോള്‍, തഹ്‌സിന്‍ അന്തിമ ഇലവനില്‍ക്കൂടി ഉള്‍പ്പെട്ടാല്‍ ലോകകപ്പ് ചരിത്രത്തില്‍ അതൊരു സുവര്‍ണ അധ്യായമാകും. മുന്നേറ്റ നിരയില്‍ ആവും അദ്ദേഹം കളിക്കുക

ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ പ്രമുഖ ക്ലബ്ബായ അല്‍ ദുഹൈലിന്റെ താരമായ തഹ്‌സിന്‍, ഈ പ്രശസ്തമായ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ കൂടിയാണ്. ചെറുപ്രായത്തില്‍ തന്നെ ഖത്തറിലെ വിവിധ യൂത്ത് അക്കാദമികളുടെ ഭാഗമായിരുന്ന താരം, ദേശീയ തലത്തില്‍ ഖത്തറിന്റെ അണ്ടര്‍-16, അണ്ടര്‍-17, അണ്ടര്‍-19 ടീമുകള്‍ക്കായി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. മൈതാനത്ത് ഇടതുവിങ്ങറായി കളിക്കുന്ന തഹ്‌സിന്‍, വേഗതയേറിയ നീക്കങ്ങളിലൂടെ എതിര്‍ പ്രതിരോധ നിരയെ കബളിപ്പിച്ച് ഗോളടിക്കുന്നതിലും സഹതാരങ്ങള്‍ക്ക് ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അതീവ മിടുക്കനാണ്.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിലൂടെയായിരുന്നു തഹ്‌സിന്റെ അന്താരാഷ്‌ട്ര സീനിയര്‍ ടീം അരങ്ങേറ്റം. പിന്നീട് ഇന്ത്യക്കെതിരായ മത്സരത്തിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ യോഗ്യതാ റൗണ്ടിലെ നിര്‍ണായകമായ അവസാന രണ്ട് മത്സരങ്ങളില്‍ തഹ്‌സിന്‍ ഖത്തറിനായി ബൂട്ടണിഞ്ഞു.

ഖത്തറില്‍ ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന തലശ്ശേരി സ്വദേശി ഹിബാസില്‍ ജംഷീദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും രണ്ടാമത്തെ മകനാണ് തഹ്‌സിന്‍ മുഹമ്മദ്. ഖത്തറില്‍ തന്നെ ജനിച്ചു വളര്‍ന്ന തഹ്‌സിന്‍ കഠിനാധ്വാനത്തിലൂടെയാണ് ദേശീയ ടീമിലേക്ക് വഴിതുറന്നത്. ജൂണ്‍ 11 മുതല്‍ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലായി സംയുക്തമായി നടക്കുന്ന ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലാണ് ഖത്തര്‍ മത്സരിക്കുന്നത്. ഇത്തവണ ലോകകപ്പ് പുല്‍മൈതാനത്ത് ഒരു മലയാളി താരം വിസ്മയം തീര്‍ക്കുന്നത് കാണാനുള്ള ആവേശത്തിലാണ് ആഗോള മലയാളി ഫുട്‌ബോള്‍ ആരാധകര്‍.

ലോകകപ്പില്‍ കളിക്കുന്ന മറ്റൊരു ഇന്ത്യന്‍ താരമാണ് ന്യൂസിലന്‍ഡിന്റെ സര്‍പ്രീത് സിങ്. പഞ്ചാബ് സ്വദേശിയായ സര്‍പ്രീത് സിങ് 2018 മുതല്‍ ന്യൂസിലന്‍ഡ് ടീമില്‍ അംഗമാണ്. ഇന്ത്യക്കാരാണ് സര്‍പ്രീതിന്റെ മാതാപിതാക്കള്‍. ന്യൂസീലന്‍ഡിന്റെ അണ്ടര്‍ 17, 20 ടീമുകള്‍ക്കുവേണ്ടി സര്‍പ്രീത് സിങ് കളിച്ചിട്ടുണ്ട്. അറ്റാക്കിങ് മിഡ്ഫീല്‍ഡറായ താരം, ബയേണ്‍ മ്യൂണിക്കിനുവേണ്ടിയും കളിച്ചിട്ടുണ്ട്. ബുണ്ടസ് ലിഗ, ജര്‍മന്‍ കപ്പ് വിജയങ്ങളില്‍ ടീമിനൊപ്പം താരത്തിന് പങ്കാളിത്തവുമുണ്ട്. ന്യൂസീലന്‍ഡ് ടീമിനൊപ്പം ഒഎഫ്സി അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പും അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പും നേടി.

Tags: FIFA World Cup 2026Tahsin Muhammad JamshedQatar Team
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

ജൂഡ് ആന്തണിക്ക് സുചിത്ര മോഹൻലാൽ സമ്മാനിച്ചത് ലക്ഷങ്ങൾ വിലയുള്ള വാച്ച്

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ്..റെക്കോർഡ് ഹിറ്റുമായി അടിച്ചു ‘ബാലൻ ദി ബോയ്’ ZEE5 ഇ

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയിൽ

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.