Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ വിമർശനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2026, 01:04 am IST
in Kerala

കണ്ണൂര്‍: വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ വിമർശനം. വർഗീയ പരാമർശങ്ങൾ നടത്തിയ നേതാവിനെ കാണാൻ പോയത് തെറ്റാണെന്നും മന്ത്രിയിൽ നിന്ന് രാഷ്‌ട്രീയ മാന്യതകൾ പ്രതീക്ഷിക്കുന്നുവെന്നും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ പ്രതികരിച്ചു. സമൂഹത്തിൽ വിഭജനം ഉണ്ടാക്കാൻ നോക്കുന്നവരെ അകറ്റി നിർത്താൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തിയാണ് മന്ത്രി ബിന്ദു കൃഷ്ണ കൂടിക്കാഴ്ച നടത്തിയത്. വെള്ളാപ്പള്ളിയുടെ മുന്നിൽ ബിന്ദു കൃഷ്ണ കൈകൂപ്പി നിൽക്കുന്നതും അദ്ദേഹം തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രം വെള്ളാപ്പള്ളിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. ഈ സന്ദര്‍ശനെ പൂര്‍ണ്ണമായി അപലപിക്കുന്നുവെന്നും ദുല്‍ഖിഫില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വി പി ദുൽഖിഫിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട ബിന്ദു കൃഷ്ണ ചേച്ചിക്ക്,

താങ്കൾ കേരളത്തിന്റെ മന്ത്രിസഭയിലേക്ക് എത്തിയതിലും ആ പദവിയിലൂടെ ജനങ്ങൾക്കായി നടത്തുന്ന പ്രവർത്തനങ്ങളിലും അങ്ങേയറ്റം അഭിമാനവും ആഹ്ലാദവും ഉള്ളവരാണ് ഞങ്ങൾ. കോൺഗ്രസ് പ്രസ്ഥാനം എന്നും ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യം, വിട്ടുവീഴ്ചയില്ലാത്ത മതേതരത്വം എന്നീ മഹത്തായ മൂല്യങ്ങളിൽ വിശ്വസിക്കുന്നത് കൊണ്ടുതന്നെയാണ് താങ്കളുടെ ഈ പദവി ഞങ്ങൾക്ക് ഏറെ സന്തോഷം നൽകിയത്. എന്നാൽ, ഇന്ന് താങ്കൾ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച വാർത്തയും ചിത്രങ്ങളും കാണുമ്പോൾ ശക്തമായ പ്രതിഷേധവും നിരാശയും പ്രയാസവുമാണ് സാധാരണ പ്രവർത്തകർക്കുള്ളത്. അത് താങ്കൾ ഉൾക്കൊള്ളുമെന്ന് കരുതുന്നു. ആ വികാരങ്ങൾ മാനിച്ചുകൊണ്ട് തന്നെ, സാധാരണ പ്രവർത്തകരുടെ ഭാഗത്തുനിന്നുള്ള ശക്തമായ പ്രതിഷേധം അറിയിക്കുന്നതിനൊപ്പം ഈ സന്ദർശനത്തെ ഞങ്ങൾ പൂർണ്ണമായി അപലപിക്കുകയും ചെയ്യുന്നു.

എസ്എൻഡിപി യോഗം എന്ന മഹാപ്രസ്ഥാനവും അതിലെ സാധാരണക്കാരായ മനുഷ്യരും തെരഞ്ഞെടുപ്പുകളിൽ താങ്കളെയും പ്രസ്ഥാനത്തെയും സഹായിച്ചിട്ടുണ്ടാകാം, അതിനെ ഞങ്ങൾ പൂർണ്ണമായി ബഹുമാനിക്കുന്നു. എന്നാൽ വെള്ളാപ്പള്ളി നടേശൻ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെയും ഇവിടെ വളരെ സൗഹാർദ്ദപരമായി ജീവിക്കുന്ന ഒരു സമുദായത്തെയും ഒരു ജില്ലയെയും അങ്ങേയറ്റം വർഗീയമായി അധിക്ഷേപിക്കുകയും തെറ്റായ പ്രചാരണം നടത്തുകയും ചെയ്തത് നമ്മുടെ മുന്നിലുള്ള യാഥാർത്ഥ്യമാണ്. ആ വിദ്വേഷ പരാമർശങ്ങൾ തിരുത്താൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടുമില്ല.

ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയിൽ നിന്നും, കോൺഗ്രസ് പ്രസ്ഥാനത്തിൽ നിന്നും കേരളം പ്രതീക്ഷിക്കുന്ന ചില രാഷ്‌ട്രീയ മാന്യതകളുണ്ട്. വോട്ട് ബാങ്ക് ലക്ഷ്യങ്ങൾക്കപ്പുറം മതേതര നിലപാടുകളിൽ ഉറച്ചുനിൽക്കുക എന്നത് ഈ കാലഘട്ടത്തിൽ വളരെ പ്രധാനമാണ്. ഫാസിസത്തിനെതിരെയും വർഗീയതയ്‌ക്കെതിരെയും തെരുവിൽ പോരാടുന്ന സാധാരണക്കാരായ പ്രവർത്തകർക്ക് എപ്പോഴും ആവേശം നൽകേണ്ടത് താങ്കളെപ്പോലുള്ള മുതിർന്ന നേതാക്കളുടെ കൃത്യമായ നിലപാടുകളാണ്.

താങ്കളിലുള്ള ജനങ്ങളുടെ വലിയ പ്രതീക്ഷകൾക്കും കോൺഗ്രസിന്റെ ജനാധിപത്യ മതേതര മൂല്യങ്ങൾക്കും ഒരു തരത്തിലും കോട്ടം തട്ടാത്ത രീതിയിലാകണം പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള യാത്ര. സമൂഹത്തിൽ വിഭജനം ഉണ്ടാക്കാൻ നോക്കുന്ന പ്രവണതകളെയും വ്യക്തികളെയും കൃത്യമായി അകറ്റി നിർത്താൻ താങ്കൾക്ക് കഴിയണം. ഈയൊരു വിഷയം ഉൾക്കൊണ്ടുകൊണ്ട്, വരും ദിവസങ്ങളിൽ കോൺഗ്രസിന്റെ യഥാർത്ഥ മതേതര പാരമ്പര്യം താങ്കൾ കൂടുതൽ ശക്തമായി ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. ഇനിയുള്ള പ്രവർത്തനങ്ങളിൽ ഉചിതമായ നിലപാടുകൾ താങ്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം എന്ന് ആവശ്യപ്പെടുന്നു.

Tags: communalismVellappally NatesanLatest newsBindu KrishnaV Dulfikhil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

Kerala

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

India

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

Kerala

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.