Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഇന്ന് ലോക പുകയില വിരുദ്ധദിനം: വലിച്ചു കയറ്റുന്നത് മരണത്തെയാണ്

അഡ്വ. ചാര്‍ളി പോള്‍byഅഡ്വ. ചാര്‍ളി പോള്‍
May 31, 2026, 02:52 pm IST
inArticle

പുകവലിയുടെ കെടുതികള്‍ മനസ്സിലാക്കുവാനും അതില്‍ നിന്ന് മോചനം നേടാനുമുള്ള ദിനമാണ് മേയ് 31. അന്നാണ് ലോക പുകയില വിരുദ്ധ ദിനം. മനുഷ്യന്റെ ആയുസ്സ് എത്താതെയുള്ള മരണത്തിന്റെ മുഖ്യകാരണം പുകവലിയാണ്. 85 ശതമാനം ശ്വാസകോശ കാന്‍സറും 60% തൊണ്ട, വായ്, അന്നനാള കാന്‍സറുകളും 28 ശതമാനം മറ്റു കാന്‍സറുകളും പുകയില മൂലം ഉണ്ടാകുന്നതാണ്. കാന്‍സര്‍ മരണങ്ങളില്‍ 80 – 90 ശതമാനവും തൊണ്ടയിലോ വായിലോ കാന്‍സര്‍ വന്നാണ് മരിക്കുന്നത്. ഇതിന് മുഖ്യകാരണം പുകവലിയാണ്. അതാണ് പുകവലിയെ ‘ടഹീം ജീശീെി’ എന്ന് പറയുന്നത്. പുകവലിയിലൂടെ മരണത്തെയാണ് നാം വലിച്ചു കയറ്റുന്നത്.

ഭീതി ജനിപ്പിക്കുന്ന കണക്കുകള്‍
ലോക ജനസംഖ്യയില്‍ പത്തിലൊന്നു വീതം പുകയില ജന്യ രോഗങ്ങള്‍ മൂലമാണ് മരിക്കുന്നത്. ആറ് സെക്കന്റില്‍ ഒരാള്‍ വീതം പുകയില ഉപയോഗം മൂലം ലോകത്ത് മരിക്കുന്നു. എട്ട് ദശലക്ഷം പേരാണ് പ്രതിവര്‍ഷം പുകയില ഉപയോഗം മൂലം മരിക്കുന്നത്. അതില്‍ 28 ശതമാനം കുട്ടികളാണ്.

ഭാരതത്തില്‍ പ്രതിവര്‍ഷം ഏകദേശം 13.5 ലക്ഷം പേര്‍ പുകയില സംബന്ധമായ രോഗങ്ങള്‍ മൂലം മരിക്കുന്നു. രാജ്യത്ത് 26.7 കോടി ആളുകള്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

പ്രായപൂര്‍ത്തിയായവരില്‍ ഏകദേശം 29 ശതമാനം പേര്‍ ഏതെങ്കിലും തരത്തിലുള്ള പുകയില ഉപയോഗിക്കു ന്നവരാണ്. 15 വയസിന് മുകളിലുള്ള പുരുഷന്മാരില്‍ 38% പേര്‍ പുകയില ഉപയോഗിക്കുന്നു. ഭാരതത്തില്‍ 12 കോടി ജനങ്ങള്‍ പുകയിലക്ക് അടിമകളാണ്. പ്രതിവര്‍ഷം 10 ലക്ഷത്തിലധികം പേരാണ് പുകയില മൂലം മരണപ്പെടുന്നത്. കേരളത്തിലെ പുരുഷന്മാരിലെ പുകയിലയുപയോഗം ഏകദേശം 17 ശതമാനം മാത്രമാണ്. ദേശീയ ശരാശരിയേക്കാള്‍ കുറവാണിത്. കേരളത്തിലെ സ്ത്രീകളിലെ പുകയില ഉപയോഗം രണ്ടു ശതമാനം മാത്രമാണ്. പുകവലിക്കെതിരെയുള്ള ബോധവത്ക്കരണ ശ്രമങ്ങള്‍ കേരളത്തില്‍ വിജയകരമായിരുന്നു.

ആയുസ്സ് കുറയ്‌ക്കും
പുകവലിക്കുന്നയാളുടെ സമയത്തിന് മണിക്കൂറിന് 55 മിനിറ്റേയുള്ളു. അയാള്‍വലിക്കുന്ന ഓരോ സിഗരറ്റും സ്വന്തം ആയുസ്സില്‍ നിന്ന് 5 മിനിറ്റ് കുറയ്‌ക്കുന്നു. 25 വയസുള്ള ചെറുപ്പക്കാരന്‍ ദിവസം ശരാശരി 20 സിഗരറ്റ് വലിച്ചാല്‍ അയാള്‍ 5 വര്‍ഷം നേരത്തെ മരിക്കും. പുകവലിക്കാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗങ്ങള്‍ വരാനുള്ള സാധ്യത 70% വും ശ്വാസകോശ കാന്‍സര്‍ വരാനുള്ള സാധ്യത 25% വും കൂടുതലാണ്. 100 പേര്‍ പുകവലിക്കുന്നെങ്കില്‍ അതില്‍ 50 പേരും മരിക്കുന്നത് ഏതെങ്കിലും പുകയിലജന്യമായ രോഗത്താലായിരിക്കും.

കാന്‍സര്‍ വിതയ്‌ക്കുന്നു
പുകയിലയില്‍ ഏകദേശം 7000 രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. അതില്‍ 250 എണ്ണം അപകടകാരികളാണ്. 70 എണ്ണം ഏതെങ്കിലും തരത്തിലുള്ള കാന്‍സറിന് കാരണമായവയാണ്. പുകവലി എല്ലാ അവയവങ്ങളെയും ബാധിക്കും.

പുകവലിയുടെ ഇരകള്‍
ബീഡി, സിഗരറ്റ്, സിഗാര്‍, ഹുക്ക, ഇ- സിഗരറ്റ്, പൈപ്പ്, പാന്‍ മസാല, പുകയില, മുറുക്ക്, മൂക്കിപ്പൊടി തുടങ്ങിയവയാണ് പുകയില ഉത്പന്നങ്ങള്‍. ഉപയോഗിക്കുന്നയാള്‍ മാത്രമല്ല അടുത്തിരിക്കുന്നവരും പുകവലിയുടെ ഇരകളാണ്. മറ്റുള്ളവര്‍ പുകവലിക്കുമ്പോള്‍ ആ പുക ശ്വസിക്കുന്ന അവസ്ഥയാണ് നിഷ്‌ക്രിയ ധൂപപാനം (ജമശൈ്‌ല ാെീസശിഴ). ഗര്‍ഭിണി പുകവലിച്ചാലും ഗര്‍ഭിണിയുടെ അടുത്തിരുന്ന് മറ്റൊരാള്‍ പുകവലിച്ചാലും അത് ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കും. കുഞ്ഞിന് ശരീരഭാരം കുറയാനും മാസം തികയാതെ പ്രസവിക്കാനും ഗര്‍ഭഛിദ്രം ഉണ്ടാകാനും ചാപ്പിള്ള ജനിക്കാനും സാധ്യതയുണ്ട്. കൂടാതെ ബുദ്ധിമാന്ദ്യം, ശ്രദ്ധക്കുറവ്, വൈകല്യങ്ങള്‍, ആന്തരികാവയങ്ങളുടെയും തലച്ചോറിന്റെയും വൈകല്യങ്ങള്‍, ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍, എന്നിവയും കുഞ്ഞിന് ഭാവിയില്‍ കാന്‍സറും ഉണ്ടാകാന്‍ ഇടയുണ്ട്.

നിരവധി രോഗങ്ങളുടെ ഹേതു
പുകവലിമൂലം കാന്‍സര്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വന്ധ്യത, ബ്രൊ ങ്കൈറ്റിസ്, അല്‍ ഷിമേഴ്‌സ്, പക്ഷാഘാതം, ധമനി രോഗങ്ങള്‍, ആമാശയ, കുടല്‍ വൃണങ്ങള്‍, വലിവ്, ന്യൂമോണിയ, ടോണ്‍സലൈറ്റസ്, ചര്‍മ്മം കരുവാളിക്കല്‍, പല്ലിന് കേടുകള്‍, വായില്‍ വ്രണങ്ങള്‍ തുടങ്ങിയ ഉണ്ടാകാം.

നിക്കോട്ടിന്‍ എന്ന വിഷവസ്തു
പുകയിലയില്‍ അടങ്ങിയിരിക്കുന്ന ഏറ്റവും മാരക വിഷ വസ്തുവാണ് നിക്കോട്ടിന്‍. കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍ എന്നിവയുടെ സംയുക്തമാണ് നിക്കോട്ടിന്‍ എന്ന വിഷവസ്തു. അരത്തുള്ളി ഗാഢ ലായനിക്ക് ഒരാളെ കൊല്ലാന്‍ കഴിയും. നിക്കോട്ടിനാണ് ആസക്തി ജനിപ്പിക്കുന്നത്. പുകവലിക്കുമ്പോള്‍ 20 സെക്കന്റിനുള്ളില്‍ നിക്കോട്ടിന്‍ ബ്രെയിനില്‍ ഉത്തേജനം സൃഷ്ടിക്കും. നിക്കോട്ടിന്‍ ലെവല്‍ താഴ്ന്നാല്‍ വീണ്ടും പുകവലിക്കാന്‍ തോന്നും.

ഡോപാമിന്‍ എന്ന ഹാപ്പി ഹോര്‍മോണ്‍
പുകവലിക്കുമ്പോള്‍ ഡോപാമിന്‍ എന്ന ഹാപ്പി ഹോര്‍മോണ്‍ തലച്ചോറില്‍ ഉണ്ടാകുന്നു. ഇതിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന ആഹ്‌ളാദ അനുഭൂതികളുടെ അടിസ്ഥാനം. ഇക്കാരണത്താലാണ് ലഹരിവസ്തുക്കള്‍ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതും അതിന് അടിപ്പെടുന്നതും. ആദ്യം കിട്ടിയ അനുഭവം തുടര്‍ന്നു കിട്ടാന്‍ ഒന്നിലേറെ സിഗരറ്റ് പിന്നീട് വലിക്കേണ്ടിവരും. അങ്ങനെയാണ് ആസക്തിയിലേക്ക് നീങ്ങുക.

പുകവലിയില്‍ നിന്ന് മോചനം
പുകയില ഉപയോഗം ആരോഗ്യത്തെയും ജീവിതത്തേയും ഗുരുതരമായി ബാധിക്കുന്നതിനാല്‍ കലണ്ടറില്‍ ഒരു തിയതി കുറിച്ച് പുകവലിയില്‍ നിന്ന് പിന്മാറാന്‍ ദൃഢമായ തീരുമാനം എടുക്കുക. അതിന് സാധിക്കാതെ വരുന്നവര്‍ക്ക് കൗണ്‍സലിംഗ്, മറ്റ് ചികിത്സകള്‍, വൈദ്യസഹായം എന്നിവ ഇന്ന് ലഭ്യമാണ്. ആസക്തി കുറയ്‌ക്കാനുള്ള മരുന്നുകളും ക്രമേണ പുകവലി മാറ്റാനുള്ള മരുന്നുകളും ലഭ്യമാണ്. വലിക്കും തോറും നീളം കുറയുന്നത് സിഗരിറ്റിന് മാത്രമല്ല ആയുസ്സിന് കൂടിയാണ് എന്നോര്‍ത്ത് പുകവലിയില്‍ നിന്ന് പിന്മാറാന്‍ ലോക പുകയില വിരുദ്ധ ദിനം പ്രചോദനമേകട്ടെ.

Tags: smoking injurious to healthWorld No Tobacco DaySmoking is dragging death along
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുപിയിലെ ഗോരഖ്പൂരിലെ സിദ്ധാര്‍ത്ഥ നഗറില്‍ സംഘടിപ്പിച്ച യുവസംവാദം ആര്‍എസ്എസ് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) യുവസംവാദത്തില്‍ പങ്കെടുക്കുന്നവര്‍ (വലത്ത്)

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

പമ്പാവാലി കാളകെട്ടിയില്‍ കാട്ടാനകള്‍ ഇറങ്ങുന്നതില്‍ ആശങ്ക

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.