Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2026, 08:46 am IST
in Kerala

കൊച്ചി: തപസ്യ കലാസാഹിത്യവേദി സുവര്‍ണ ജൂബിലി ആഘോഷ സമാപനത്തിന്റെ ഭാഗമായി ആലുവ വൈഎംസിഎയില്‍ ജൂണ്‍ 5, 6 തീയതികളില്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാരും കവികളും കലാകാരന്മാരും സഹൃദയരും സംഗമിക്കുന്ന അക്ഷരോത്സവം സംഘടിപ്പിക്കും.

സമ്മേളനം ജൂണ്‍ 5 രാവിലെ 9.30ന് പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ ഉദ്ഘടനം ചെയ്യും. സ്വാഗതസംഘം അധ്യക്ഷന്‍ സി. ദാമോദരന്‍ അധ്യക്ഷത വഹിക്കും. തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് സുവര്‍ണ ജയന്തി സന്ദേശം നല്‍കും. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്‌കാര്‍ ഭാരതി ദേശീയ സമിതിയംഗം കെ. ലക്ഷ്മിനാരായണന്‍, തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും. തപസ്യ ജില്ലാ അധ്യക്ഷന്‍ വെണ്ണല മോഹന്‍ സ്വാഗതവും ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് എസ്. പ്രേംകുമാര്‍ നന്ദിയും പറയും.

തുടര്‍ന്ന് നടക്കുന്ന സാഹിത്യ ചര്‍ച്ചയില്‍ നോവലിസ്റ്റും ചിന്തകനുമായ എ.പി. അഹമ്മദ്, എഴുത്തുകാരന്‍ കെ.എന്‍. ഷാജി, എഴുത്തുകാരി ഡോ. വി. സുജാത, ദല്‍ഹി സര്‍വകലാശാല മലയാള വിഭാഗം മേധാവി ഡോ. പി. ശിവപ്രസാദ്, എഴുത്തുകാരന്‍ ജി. അമൃതരാജ് എന്നിവര്‍ ‘സത്യാനന്തര കാലം സത്യമോ മിഥ്യയോ’ എന്ന വിഷയത്തില്‍ സംസാരിക്കും. തപസ്യ സംസ്ഥാന ജോ. ജനറല്‍ സെക്രട്ടറി സി.സി. സുരേഷ് അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി ടി.എസ്. നീലാംബരന്‍ മോഡറേറ്ററാവും. ഇ.കെ. രാജവര്‍മ്മ സ്വാഗതവും ഡോ. രാധ മീര നന്ദിയും പറയും.

ഉച്ചതിരിഞ്ഞ് 2.30ന് നടക്കുന്ന കവിയരങ്ങ് പ്രശസ്ത കവിയും വിവര്‍ത്തകനുമായ ദേശമംഗലം രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കവിയും ഗാനരചയിതാവുമായ ഐ.എസ്. കുണ്ടൂര്‍ അധ്യക്ഷത വഹിക്കും. പ്രമുഖ കവികളായ കല്ലറ അജയന്‍, വേണു വി. ദേശം, വി.കെ. സുധാകരന്‍, ഡോ. രാധ മീര, ശിവന്‍ മുപ്പത്തടം തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിക്കും. സുബ്ബു ചൊവ്വര നന്ദി പറയും.

ജൂണ്‍ 6 രാവിലെ 9.30ന് നടക്കുന്ന സ്മൃതി സദസില്‍ തപസ്യ, സംസ്ഥാന രക്ഷാധികാരിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ പി.കെ. രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. കെടിയു മുന്‍ വിസി ഡോ. കെ. ശിവപ്രസാദ് മുഖ്യാതിഥിയാകും. എം.വി. ദേവന്‍, എന്‍.കെ. ദേശം, എം.കെ. സാനു, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, എസ്. രമേശന്‍ നായര്‍, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എന്നിവരെ യഥാക്രമം വേണു വി. ദേശം, എം.ടി. ജോസഫ്, ബിനുരാജ് കലാപീഠം, എം. സതീശന്‍, വിദ്യാസാഗരന്‍ ബി., വെണ്ണല മോഹന്‍ എന്നിവര്‍ അനുസ്മരിക്കും. പി.കെ. വിജയരാഘവന്‍ സ്വാഗതവും വി.കെ. ബിജു നന്ദിയും പറയും.

തുടര്‍ന്ന് നടക്കുന്ന എഴുത്തുകാരുടെ സംഗമം പ്രശസ്ത നിരൂപകന്‍ ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരന്‍ എം. ശ്രീഹര്‍ഷന്‍ അധ്യക്ഷത വഹിക്കും. പ്രശസ്ത നാടകകൃത്ത് ശ്രീമൂലനഗരം മോഹന്‍, സാഹിത്യകാരന്‍ ശ്രീജിത്ത് മൂത്തേടത്ത്, നര്‍ത്തകി ഡോ. മേഘ ജോബി എന്നിവര്‍ ആശംസയര്‍പ്പിക്കും. നാടകകൃത്ത് ശ്രീമൂലനഗരം മോഹന്‍, പ്രമുഖ ഗാനരചയിതാവ് ഐ.എസ്. കുണ്ടൂര്‍, നോവലിസ്റ്റും വിവര്‍ത്തകനുമായ വേണു വി. ദേശം, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീമന്‍ നാരായണന്‍, മാധ്യമപ്രവര്‍ത്തകന്‍ എം. രാജശേഖര പണിക്കര്‍, ശ്രീജിത്ത് മൂത്തേടത്ത് തുടങ്ങിയവരെ ആദരിക്കും. കെ.കെ. സുധാകരന്‍ സ്വാഗതവും ജിതേന്ദ്രന്‍ എസ്. മംഗലത്ത് നന്ദിയും പറയും.

വൈകിട്ട് 2.30ന് തുടങ്ങുന്ന സമാപന സമ്മേളനത്തില്‍ തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ മുരളി പാറപ്പുറം അധ്യക്ഷത വഹിക്കും. പ്രമുഖ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര മുഖ്യാതിഥിയാകും. പ്രൊഫ. പി.ജി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. കെ. ലക്ഷ്മിനാരായണന്‍, തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി സി. രജിത്കുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും.

സമാപന സമ്മേളനത്തില്‍ സിനിമാതാരം പൗളി വില്‍സന്‍, എടനാട് രാജന്‍ നമ്പ്യാര്‍ (ചാക്യാര്‍കൂത്ത്), ഡോ. ലക്ഷ്മി എസ്. മേനോന്‍ (സംഗീതം), കലാമണ്ഡലം ശങ്കര വാര്യര്‍ (മദ്ദളം), വെച്ചൂര്‍ രമാദേവി (കുറത്തിയാട്ടം), രഞ്ജിനി സുരേഷ് (കഥകളി), ഗോപീകൃഷ്ണന്‍ തമ്പുരാന്‍ (ചെണ്ട), പ്രൊഫ. പി. അംബുജാക്ഷി ടീച്ചര്‍ (തിരുവാതിര), ഡോ. ശാന്തകുമാരി (തിരുവാതിര) തുടങ്ങിയവരെ ആദരിക്കും. തപസ്യ സംസ്ഥാന സമിതിയംഗം കെ. സതീശ് ബാബു സ്വാഗതവും അക്ഷരോത്സവം ജനറല്‍ കണ്‍വീനര്‍ രാജീവ് കെ.വി. നന്ദിയും പറയും.

രണ്ട് ദിവസങ്ങളിലായുള്ള അക്ഷരോത്സവത്തില്‍ കാവ്യകേളി, സോപാനസംഗീതം, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയവയുണ്ടാകും.

 

Tags: തപസ്യ കലാസാഹിത്യവേദി സുവര്‍ണ ജൂബിലിTapasya Kalasahityavedi Golden JubileeTapasya Akshorotsavamതപസ്യ അക്ഷരോത്സവം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം
Kerala

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം
Kerala

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

Kerala

തപസ്യ അക്ഷരോത്സവം ഇന്നും നാളെയും ആലുവ വൈഎംസിഎയില്‍

തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് തൃശൂരില്‍ സംഘടിപ്പിച്ച കലാസാധകസംഗമത്തില്‍ സംഗീത പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് സംഗീത
സംവിധായകന്‍ ഔസേപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കലാതപസ് എല്ലാവര്‍ക്കും ആനന്ദത്തിന്: ഔസേപ്പച്ചന്‍

പുതിയ വാര്‍ത്തകള്‍

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

അമേരിക്ക നടത്തിയ ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ടെഹ്‌റാൻ : ഇറാനെതിരായ ആക്രമണത്തിന്റെ വീഡിയോ യുഎസ് പുറത്തുവിട്ടു

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

തലസ്ഥാനത്തെ സിപിഎം ഫാസിസം

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.