കൊല്ലം:ശക്തമായ മഴയിലും കാറ്റിലും ഹൗസ് ബോട്ട് മുങ്ങി. ഹൗസ് ബോട്ട് ഭാഗികമായാണ് മുങ്ങിയത്.മണ്‍റോതുരുത്തില്‍ ആണ് സംഭവം.
ബോട്ട് മുങ്ങുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന വള്ളക്കാരും നാട്ടുകാരും സംയുക്തമായി ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി. ബോട്ടിലുള്ള യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.
ബോട്ടിന്റെ താഴ്ഭാഗത്തുനിന്ന് വെള്ളം ഉള്ളിലേക്ക് കയറിയതാകാം അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.
















