കണ്ണൂര്‍: തളിപ്പറമ്പ് പട്ടുവത്ത് പള്ളിക്കുളത്തില്‍ വീണ് ബാലന്‍ മരിച്ചു. കല്ലടത്ത് പട്ടുവം വളപ്പില്‍ അഷ്‌റഫ് – റാഹിമ ദമ്പതികളുടെ മകന്‍ അമാനാണ് (9)മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയടെയാണ് അപകടം.
കുളി കഴിഞ്ഞ്കാല്‍ കഴുകവെ കുട്ടി അബദ്ധത്തില്‍ കുളത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരമായിട്ടും കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്്.
പട്ടുവം കടവ് ഗവ. എല്‍പി സ്‌കുളിലെ മൂന്നാം ക്ളാസ് വിദ്യാത്ഥിയാണ് അമാന്‍. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. റിഷാല്‍ , സിനാന്‍ എന്നിവരാണ് സഹോദരങ്ങള്‍.
















