Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കെടാന്‍ നേരം കരിന്തിരി കത്തും

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
May 24, 2026, 10:19 am IST
inArticle

ചൊല്ല് പഴഞ്ചനാണ്. എന്നാലും എന്നും പ്രസക്തമാണെന്ന് തോന്നുന്നു. പതിമൂന്നാം നമ്പര്‍ തന്നെയാണ് വിഷയം. ആര്‍ക്കും താല്പര്യമില്ലാത്ത 13-ാം നമ്പര്‍ കാര്‍ ലീഗ് മന്ത്രി കെ.എം. ഷാജി ചോദിച്ചുവാങ്ങിയിരിക്കുന്നു. പതിമൂന്നാം നമ്പര്‍ കാറില്‍ ഭൂതവുമില്ല, പ്രേതവുമില്ല. കെടാന്‍ നേരം കരിന്തിരികത്തും എന്നു കേട്ടിട്ടില്ലേ? അതുപോലെ. താനൊരു അന്ധവിശ്വാസത്തെയും ഭയക്കുന്നില്ലെന്നും 13 ഒരു പാവം നമ്പര്‍ മാത്രമാണെന്നുമാണ് ഷാജിയുടെ ന്യായം. ഒന്‍പതാം നമ്പറായിരുന്നു ഷാജിക്ക് ആദ്യം നല്‍കിയത്. അത് രമേശ് ചെന്നിത്തല ചോദിച്ചുവാങ്ങി. ഇനിയുള്ളത് 13-ാം നമ്പരാണ്. എന്നാല്‍ തനിക്കത് തന്നെ മതിയെന്ന് ഷാജിക്ക് വാശി. ഇതൊരു വിപ്ലവമായി കാണുന്നില്ലെന്നും ആ നമ്പര്‍ തന്നെ മതിയെന്നും നിലപാടെടുത്തു.

13-ാം നമ്പര്‍ ശകുനം പിടിച്ചതാണെന്നാണ് പണ്ടേക്ക് പണ്ടേയുള്ള വിശ്വാസം. ഈശ്വര വിശ്വാസികള്‍ക്ക് മാത്രമല്ല നിരീശ്വരവാദികള്‍ക്കും ഈ നമ്പറിനോട് അപ്രിയമാണെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഏതാണ്ട് 40 വര്‍ഷം മുമ്പ് കോടിയേരി ബാലകൃഷ്ണന്‍ തന്നെ ഇത് സംബന്ധിച്ച് ഒരു സബ്മിഷന്‍ നിയമസഭയില്‍ ഉന്നയിച്ചതാണ്. ഗതാഗതവകുപ്പിന്റെ നമ്പറിടുന്നതാണ് വിഷയം. തിരുവനന്തപുരത്തിന് കെ.എല്‍-01, കൊല്ലം കെ.എല്‍.-02 അങ്ങിനെ വരുമ്പോള്‍ കണ്ണൂരെത്തുമ്പോള്‍ കെ.എല്‍.13. അതുപറ്റില്ലെന്നായിരുന്നു കോടിയേരിയുടെ ആവശ്യം. 13 ദുശ്ശകുനമാണെന്നും ഈ നമ്പരിടാന്‍ പലരും വിമുഖരാണെന്നുമായിരുന്നുവാദം. പക്ഷേ അത് അംഗീകരിച്ചില്ല. കണ്ണൂരിന് 13 തന്നെ ഇട്ടു. ഏതായാലും ഷാജി ടൂറിസം വകുപ്പിനും പൊതുഭരണവകുപ്പിനും അപേക്ഷയും നല്‍കി. തനിക്ക് 13 തന്നെ മതി എന്നായിരുന്നു ഇത്. 13-ാം നമ്പറിന്റെ ആവശ്യം ചെട്ടികെട്ടാല്‍ പട്ടുടുക്കും എന്ന ചൊല്ലുപോലെയാകുമോ എന്ന ശങ്കയാണ് പരക്കെ. ഏതായാലും കാലം പിഴയ്‌ക്കുമോ? കാലം പിഴച്ചാല്‍ എല്ലാം പിഴയ്‌ക്കുമെന്നുണ്ടല്ലോ. മതമാണ് മതമാണ് മതമാണ് പ്രശ്‌നമെന്ന മുദ്രാവാക്യം മുഴക്കി സകലരുടെയും അപ്രിയം നേടിയ ഷാജിക്ക് വിനയാകാന്‍ 13-ാം നമ്പര്‍ വഴിവയ്‌ക്കുമോ എന്തോ?

2006-ലെ വി.എസ്. മന്ത്രിസഭയില്‍ എം.എ. ബേബിയാണ് ഇതുപോലെ വാശിയോടെ 13-ാം നമ്പര്‍ കാര്‍ ചോദിച്ച് വാങ്ങിയത്. പിന്നീട് അദ്ദേഹം മന്ത്രിയായിട്ടില്ല. അതിന് മുമ്പാരും ഈ നമ്പര്‍ കാര്‍ ഉപയോഗിച്ചിട്ടില്ല. പിണറായിയുടെ ഒന്നാം സര്‍ക്കാരില്‍ തോമസ് ഐസക്ക് ഈ നമ്പര്‍ കാര്‍ ഉപയോഗിച്ചു. ആ വഴിക്കു പോയതാണ്. പിന്നീട് വന്നിട്ടേയില്ല. ആദ്യം ആരും ഈ നമ്പര്‍ എടുക്കാതിരുന്നത് ചര്‍ച്ചയായതാണ്.

കണ്ടാല്‍ പഠിക്കാത്തവന്‍ കൊണ്ടാല്‍ പഠിക്കണമെന്നുണ്ടല്ലൊ. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരെ എന്തുപറയാന്‍!

അതുപോലെയാണ് മന്ത്രിമന്ദിരത്തിന്റെ കഥയും. കവടിയാറിലെ മന്‍മോഹന്‍ ബംഗ്ലാവ് ആരും താമസിക്കാത്തതാണ്. ഒരിക്കല്‍ കോടിയേരി ബാലകൃഷ്ണന്‍ മന്ത്രിയായപ്പോള്‍ ഇവിടെ താമസിച്ചതാണ്. അതുപേക്ഷിച്ച് വാടക വീട്ടിലേക്ക് മാറി. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടേയില്ല. മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിച്ചാല്‍ അധികകാലം വാഴില്ല എന്നാണ് വിശ്വാസം. അത് വിശ്വസിച്ചാലും ഇല്ലെങ്കിലും കാഴ്ച അതാണ്. പേരൊക്കെ അടിപൊളിയാണ്. പക്ഷേ താമസിക്കാന്‍ കൊള്ളില്ലത്രേ. എന്നാല്‍ ഇതിനടുത്ത് തന്നെയാണ് ഗവര്‍ണറുടെ വസതിയായ ലോക്ഭവന്‍. അവിടെ താമസക്കാര്‍ക്ക് ഒരു ശല്യവുമുള്ളതായി കേട്ടിട്ടില്ല. വിശ്വാസം അതല്ലെ എല്ലാം. സല്‍കീര്‍ത്തി ഇഴയും, ദുഷ്‌കീര്‍ത്തി പായും എന്നല്ലെ ചൊല്ല്. ഏതായാലും ഒന്‍പതരക്കൊല്ലം നഷ്ടപ്പെട്ട ഭരണത്തിന്റെ സ്വാദും സ്വാധീനവും വീണ്ടെടുക്കാനാകണം. ഭരണം എന്ന വീറും വാശിയും ഷാജിക്ക് 13-ാം നമ്പര്‍ കാറിന്റെ ‘സ്വാധീനം’ കൊണ്ട് നേടാന്‍ കഴിയുമോ കഴിയാതിരിക്കുമോ? കാത്തിരുന്ന് കാണാം.

Tags: km shajiManmohan banglow
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

Kerala

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

പുതിയ വാര്‍ത്തകള്‍

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.