Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വായനമുറി: ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ എട്ടാംകിട പൗരന്മാരോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2026, 12:55 pm IST
in Varadyam

വായനമുറി/പ്രദീപ് കൃഷ്ണൻ


ഡോ. ആനന്ദ് രംഗനാഥന്റെ ‘ഹിന്ദു രാഷ്‌ട്രത്തിലെ ഹിന്ദുക്കൾ- എട്ടാംകിട പൗരന്മാരും ഭരണകൂട വർണ്ണവിവേചനത്തിന്റെ ഇരകളും’ എന്ന പുസ്തകം, ഭാരതത്തിലെ ഹിന്ദുക്കളെ ചിന്തിക്കാൻ ഏറെ പ്രേരിപ്പിക്കുന്നു. തൽപ്പരകഷികൾ, ഹിന്ദുസമൂഹത്തെ കൂടുതൽ കൂടുതൽ വിഘടിപ്പിക്കാൻ ശ്രമിക്കുകയും, ‘ക്രൂരമായ’ ഭരണകക്ഷി ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നു എന്ന തെറ്റായ ആഖ്യാനo പ്രചരിപ്പിക്കുകയും ചെയ്യുന്ന ഈ കാലത്ത്, ഈ കപട വാദമുഖങ്ങളെ ഫലപ്രദമായി വെല്ലുവിളിക്കുകയും അവ എത്രമാത്രം അസംബന്ധങ്ങളാണെന്നു ഈ പുസ്തകം തെളിയിക്കുന്നു. വ്യക്തവും വിശദവുമായ എട്ട് അധ്യായങ്ങളിലൂടെ നമ്മൾ ഒരു ഉട്ടോപ്പ്യൻ ‘ഹിന്ദു’ രാഷ്‌ട്രത്തിലല്ല, മറിച്ച് ഹിന്ദുക്കൾ കടുത്ത അവഗണന നേരിടുന്ന ഒരു മത നിരപേക്ഷ രാജ്യത്തിലാണ് ജീവിക്കുന്നതെന്ന് ഗ്രന്ഥകാരൻ കാര്യകാരണങ്ങൾ നിരത്തി സമർഥിക്കുന്നു.

ഒരു നിരീശ്വരവാദിയായ രചയിതാവ് ഹിന്ദുക്കളോടുള്ള ഭരണകൂടങ്ങളുടെ പെരുമാറ്റത്താൽ വല്ലാതെ അസ്വസ്ഥനാകാൻ കാരണം അദ്ദേഹത്തിന്റെ ആശങ്ക ഹിന്ദുമതത്തെക്കുറിച്ചല്ല, മറിച്ച് മഹത്തായ ഹിന്ദുസംസ്‌കാരത്തിന്റെയും നാഗരികതയുടെയും നിലനിൽപ്പിനെക്കുറിച്ചായാതിനാലാണ്. ‘ഭൂരിപക്ഷം ന്യൂനപക്ഷത്തെ അടിച്ചമർത്തുന്ന’ സാഹചര്യം ഭാരതത്തിൽ ഒരിക്കലും ഇല്ലാതിരുന്നിട്ടും ഇടതുലിബറൽ ബുദ്ധിജീവികൾ ഹിന്ദുക്കളെ വേട്ടക്കാരായി ച്ത്രീകരിക്കുന്നത് ഗ്രന്ഥകാരനെ വല്ലാതെ ചൊടിപ്പിക്കുന്നു.

ഒരു സാധാരണ ഹിന്ദു, തന്റെ ദൈനംദിന ജീവിതത്തെ ബാധിക്കാത്തതെന്നു കരുതി ഇത്തരം ആരോപണങ്ങളെ വസ്തുതാപരമായി പരിശോധിക്കാനോ വിശകലനം ചെയ്യാനോ, ചരിത്രം പഠിക്കാനോ മിനക്കെടാതെ നിസ്സംഗ മനോഭാവം പുലർത്തുന്നതായി ഗ്രന്ഥകാരൻ പരിതപിക്കുന്നു. അതിനാൽത്തന്നെ ആരെങ്കിലും ഹിന്ദുക്കളെയും ആർഎസ്സസഎസ്, ബിജെപി- ബിജെപി സംഘടനകളേയും കുറ്റപ്പെടുത്തുമ്പോളും ‘സംഘി’ പട്ടം ചാർത്തി അധിക്ഷേപിക്കുമ്പോഴും സ്വന്തം അറിവില്ലായ്‌മയാലും അപകർഷതാബോധത്താലും ഇത്തരം കപടവാദങ്ങൾക്കെതിരെ പ്രതികരിക്കാൻപോലും ഒരു ഹിന്ദു വിമുഖനാണ്.

ഡോ. ആനന്ദ്‌

ഹിന്ദു സംസ്‌കാരത്തിനെതിരെ ഉന്നയിക്കുന്ന അടിസ്ഥാനരഹിത ആരോപണങ്ങളെ ഗൗരവമായി പഠിച്ചാൽ അവ എത്രമാത്രം അസംബന്ധങ്ങളാണെന്നു ബോധ്യപ്പെടുമെന്നു മാത്രമല്ല ഒരു ഹിന്ദുവിന് തന്റെ സാംസ്‌കാരിക ഔന്ന്യത്യത്തിൽ അഭിമാനവും ഉണ്ടാകുമെന്ന് ആനന്ദ് നിരീക്ഷിക്കുന്നു. ആശയകുഴപ്പത്തില്ലാണ്ട, എവിടെനിന്നു പഠിച്ചു തുടങ്ങണമെന്നോ എങ്ങനെ പഠിക്കണമെന്നോ നിഛയമില്ലാത്ത, ഒരു തുടക്കക്കാരനായ ഹിന്ദുവിന് വായിച്ചു തുടങ്ങാൻ പറ്റിയ പുസ്തകമാണ് ‘ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ,’ കാരണം:
പുസ്തകം, വിവിധ കോടതികളിലെ വ്യവഹാരങ്ങൾ ഉദ്ധരിച്ച് ഇന്ത്യൻ നിയമങ്ങളുടെ ന്യൂനപക്ഷങ്ങളോടുള്ള പക്ഷപാതിത്വം തെളിയിക്കുന്നു. ഓരോ സംഭവങ്ങളുടെയും പിന്നിലെ ചരിത്രം,, കാരണങ്ങൾ ഇവയൊക്കെ മനസ്സിലാക്കാനുതകുന്ന വിധത്തിൽ ലിങ്കുകൾ പുസ്തകത്തിന്റെ അനുബന്ധത്തിൽ നൽകിയിരിക്കുന്നു.
പുസ്തകത്തിലെ ഓരോ പ്രസ്താവനയും ഭാരത ഭരണഘടനയിലെ സൂചികകളും ലിങ്കുകൾ ഉപയോഗിച്ച് എളുപ്പത്തിൽ പരിശോധിക്കാൻ കഴിയും. ഒരു കാര്യത്തെക്കുറിച്ചും രചയിതാവ് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയോ അനാവശ്യ അഭിപ്രായം പറയുകയോ ചെയ്യുന്നില്ല.

ലളിതവും ആകർഷകവുമായ ഭാഷ വായനക്കാരനെ വിഷയത്തിൽ താൽപ്പര്യമുള്ളവനാക്കി നിർത്തുന്നു. ആനന്ദിന്റെ രചനാശൈലി അദ്ദേഹം ടെലിവിഷനിലും സാമൂഹ്യമാധ്യമങ്ങളിലും നടത്തിവരുന്ന പ്രഭാഷണങ്ങളുടെ ലളിതശൈലി തന്നെയാണ്. ആരോപണങ്ങളെ ഒന്നൊന്നായി വസ്തുതകൾ നിരത്തി പൊളിച്ചടുക്കുന്നു.
ഭരണഘടനയിലും നിരവധി കോടതി വിധികളിലും വിവരിച്ചിരിക്കുന്ന വസ്തുതകളെ രാഷ്‌ട്രീയ പക്ഷപാതമില്ലാതെ അവതരിപ്പിക്കുന്നു.

ഗ്രന്ഥം പ്രധാനമായും താഴെപ്പറയുന്ന എട്ട് വിഷയങ്ങളിലെ ഹിന്ദുക്കളോടുള്ള ഭരണകൂട വിവേചനം ചൂണ്ടിക്കാട്ടുന്നു:
– ഹിന്ദു ക്ഷേത്രങ്ങളുടെമേൽ മാത്രമുള്ള സർക്കാർ നിയന്ത്രണം.
– കശ്മീരിലെ ഹിന്ദുക്കളോടു കാട്ടിയ അനീതി.
– 1995 ലെ വഖഫ് നിയമം.
– 2009 ലെ വിദ്യാഭാസ അവകാശ നിയമം.
– അഹിന്ദുക്കളെ പ്രീണിപ്പിക്കുന്നതും, ഹിന്ദുക്കളെ മാത്രം ലക്ഷ്യം വയ്‌ക്കുന്നതുമായ നിയമനിർമ്മാണങ്ങൾ.
– ഹിന്ദുമതത്തെമാത്രം പൂർണ്ണമായും പരിഷ്‌കരിക്കാൻ ശ്രമിക്കുന്ന നീതിന്യായ വ്യവസ്ഥ.
– ദശലക്ഷക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കുകയും മതം മാറ്റുകയും ചെയ്തവരെ പ്രകീർത്തിക്കുന്നത്.
– 1991 ലെ ആരാധനാലയ നിയമം.
-നമ്മുടെ രാജ്യത്ത് മനപൂർവ്വം കുത്തിവയ്‌പ്പിക്കപ്പെട്ട ഈ സാംക്രമിക രോഗങ്ങൾ ഹിന്ദുക്കളെ ഭാരതത്തിൽ എട്ടാം കിട പൗരന്മാരാക്കി മാറ്റുകയും അവരെ ഭരണകൂട വർണ്ണവിവേചനത്തിന്റെ ഇരകളാക്കിയെന്നും ആനന്ദ് വാദിക്കുന്നു.

സത്യവും നീതിയും ഏകപക്ഷീയവും പക്ഷപാതപരവുമാകുമ്പോൾ സാധാരണ ജനങ്ങൾ നീതി തേടി എവിടെ പോകുമെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു.
”ഹിന്ദുക്കളെ വെറുക്കുന്ന ഭാരതത്തിലെ ഇടതുപക്ഷ-ലിബറൽ ആവാസവ്യവസ്ഥയുടെ ഈയിടെയായുള്ള മറ്റൊരു ആക്ഷേപം 2014 മുതലുള്ള ‘ജനാധിപത്യത്തിന്റെ കൊലപാതകം’ ആണ്. അത്ഭുതകരമെന്നു പറയട്ടെ ഈ ആരോപണം ഉന്നയിക്കുന്നവരുടെ ആശയസംഹിതകളിലൊന്നിലും ജനാധിപത്യ മൂല്യങ്ങൾക്ക് പ്രസക്തിയേയില്ലാത്തവയാണെന്ന് ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നു
തന്റെ ഹിന്ദുവേരുകളിൽ അഭിമാനിക്കുന്ന ആനന്ദ് രംഗനാഥൻ, ‘ദി ആർ.ടി.ഇ. ആക്റ്റ്’ എന്ന അദ്ധ്യായത്തിൽ ധൈര്യത്തോടെ ഇങ്ങനെ എഴുതുന്നു, ‘ഹിന്ദു ക്ഷേത്രങ്ങളുടെ മേലുള്ള സർക്കാർ നിയന്ത്രണങ്ങളെക്കാൾ ക്രൂരമായ ഒരു കാര്യം ഉണ്ടെങ്കിൽ, അത് ഹിന്ദുക്കൾക്ക് സർക്കാർ ഇടപെടലും നിയന്ത്രണവും ഇല്ലാതെ സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നടത്താൻ അനുവദിക്കാത്തതാണ്. ഈ രണ്ട് ക്രൂരതകളും ഹിന്ദുക്കളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്നു, അതും ഒരു ഹിന്ദുരാഷ്‌ട്രത്തിൽ! ‘
”നീതിക്കും സത്യത്തിനും വേണ്ടിയുള്ള ഹിന്ദുക്കളുടെ പോരാട്ടത്തെ പിന്തുണയ്‌ക്കാതിരിക്കാൻ” കഴിയില്ലെന്ന് വ്യക്തമായി പ്രസ്താവിച്ച് ഹിന്ദുവിരുദ്ധ നിയമങ്ങളും വിധിന്യായങ്ങളും കൃത്യമായി അടിവരയിടുന്നത് ഈ രാജ്യത്തെ ഹിന്ദുക്കൾ ആത്മപരിശോധനയ്‌ക്ക് തയ്യാറാവേണ്ട സമയം അതിക്രമിച്ചുവെന്നാണെന്ന് രചയിതാവ് ഓർമ്മിപ്പിക്കുന്നു.
അദ്ദേഹം പറയുന്നത് ”അയോധ്യയുടെയും കാശിയുടെയും മഥുരയുടെയും കാര്യത്തിൽ നീതിതേടി കോടതിയിൽ വാദിച്ചതിനും വാദിച്ചുകൊണ്ടിരിക്കുന്നതിനുo ഹിന്ദുക്കളോട് നന്ദിപറയണമെന്നാണ്. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ അവരുടെ മതത്തിന്റെ ഏറ്റവും പുണ്യമായ ആരാധനാലയങ്ങൾ പൊളിച്ചുമാറ്റിയിരുന്നെങ്കിൽ, ആ രാജ്യം ഒരു ആഭ്യന്തര യുദ്ധത്തിന് സാക്ഷ്യം വഹിക്കുമായിരുന്നു. അരാജകത്വത്തെ പുൽകാതെ നീതിയുടെ കരങ്ങളോടെ ചരിത്രം എഴുതുന്ന കോടിക്കണക്കിന് ഹിന്ദുക്കളോട് ഈ നിരീശ്വരവാദിക്ക് നന്ദിയുണ്ട്, എന്നു രചയിതാവ് കുറിക്കുന്നു.
ആദ്യ പേജ് മുതൽ അവസാന പേജ് വരെ പുസ്തകം മികച്ച വായനാനുഭവം നൽകുന്നു. സുപ്രീം കോടതിയിലെ യുവ അഭിഭാഷകൻ ജെ സായ് ദീപക്കിന്റെ മുഖവുരയും ചരിത്രകാരൻ ഡോ. വിക്രo സമ്പത്തിന്റെ ആമുഖവും 135 പേജുകളുള്ള പുസ്തകത്തെ സമ്പന്നമാക്കുന്നു. ‘ഹിന്ദു രാഷ്‌ട്ര’ മായ ഭാരതത്തിലെ ഹിന്ദുക്കളെ അവരുടെ ജന്മനാട്ടിൽ ഇരകളാക്കുകയും, ‘ഫാഷിസ്റ്റുകൾ’ എന്നു ചിത്രീകരിക്കുന്നതിനെയും പുസ്തകം തുറന്നു കാണിക്കുന്നു. പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന ഹിന്ദുക്കളുടെ അവസ്ഥ ചിന്തിക്കുന്ന വായനക്കാരനെ, ‘എന്റെ ഹിന്ദു രാഷ്‌ട്രത്തിൽ എനിക്ക് ലഭിക്കുന്നത്, ലഭിക്കേണ്ടത് ഇതാണോ?” എന്നു ചോദിക്കാൻ പ്രേരിപ്പിക്കുന്നു.
മതാടിസ്ഥാനത്തിൽ രാജ്യ വിഭജനത്തിലൂടെ 1947 ആഗസ്ത് 15 നു സ്വാതന്ത്ര്യം നേടിയപ്പോൾ, ഭാരതം ഒരു ബഹുസ്വര വീക്ഷണം സ്വീകരിച്ചുവെങ്കിലും നമ്മുടെ സ്വാതന്ത്ര്യം വെറും ഭൗതിക പരമാധികാരത്തിൽ മാത്രമായി ഒതുങ്ങി. അന്നത്തെ ഭാരത ഭരണാധികാരികൾക്ക് ഭാരതീയ സംസ്‌കാരത്തോട് പുച്ഛമായിരുന്നതിനാൽ ജനങ്ങളുടെ മാനസിക ഭാവങ്ങളിൽ മാറ്റമുണ്ടാക്കാൻ ഒരു ശ്രമവും നടത്തിയതേയില്ല. എന്നാൽ അവർ അനവധി ദുഷ്ടശക്തികളെ പ്രീണിപ്പിക്കുകയും അവർക്ക് അധികാരത്തിൽ നുഴഞ്ഞുകയറാൻ വാതിലുകൾ മലർക്കെ തുറന്നിടുകയും ചെയ്തു. ഇത്തരം പ്രതിലോമ ശക്തികളുടെ പ്രവർത്തനരീതികൾ വളരെ ലളിതമാണ്: തങ്ങൾ പീഡിതരാണെന്ന് ഉച്ചത്തിൽ പറഞ്ഞുകൊണ്ടേയിരിക്കുക, ബഹിഷ്‌കൃതരാണെന്ന് സ്ഥാപിക്കുക, ഭരണത്തിൽ നുഴഞ്ഞുകയറുക, അധികാരം നേടുക, നിയമങ്ങൾ മാറ്റുക. ഓരോ തവണയും കാലുറപ്പിക്കുമ്പോൾ, അതിശയോക്തി കലർന്നതും സാങ്കൽപ്പികവുമായ ആരോപണങ്ങളിലൂടെ ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുകയൊക്കെ ഇക്കൂട്ടർക്ക് അനിവാര്യമായിരുന്നു. അങ്ങനെ, ഹിന്ദു വളർച്ചാനിരക്ക്, പശു സംരക്ഷണം, ദുഷ്ടരായ ബ്രാഹ്മണർ, തുടങ്ങിയ പ്രയോഗങ്ങൾ നമുക്ക് ഉണ്ടായി. ചരിത്രത്തിൽനിന്ന് സ്വയം പഠിക്കാത്ത ഹിന്ദു, മറ്റുള്ളവരെക്കുറിച്ചുള്ള ശരിയായ ധാരണയില്ലതിരുന്നതിനാൽ ഈ ആരോപണങ്ങളെ ആത്മവിശ്വാസത്തോടെയും വസ്തുതാപരമായും നേരിടാൻ ഒരിക്കലും സജ്ജരായേയില്ല.

2014ൽ കേന്ദ്രത്തിലെ ഭരണമാറ്റത്തോടെ പുതിയൊരു ആരോപണം ഹിന്ദുക്കളുടെ മേൽ ചുമത്തപ്പെട്ടിരിക്കുന്നതായി ആനന്ദ് നിരീക്ഷിക്കുന്നു. തങ്ങളുടെ ദേശീയ ന്യൂനപക്ഷങ്ങളെ ക്രൂരമായി ഇല്ലാതാക്കാൻ ശ്രമിച്ച പഴയ യൂറോപ്പിലെ ഫാഷിസ്റ്റ്, നാസി രാഷ്‌ട്രങ്ങളുടെ ഒരു പ്രതിഫലനമാണ് ‘ഹിന്ദു രാഷ്‌ട്രം’ എന്ന് ഇടതു ”ബുദ്ധിജീവികൾ” അലമുറയിട്ടുകൊണ്ടേയിരിക്കുന്നു. ഹിന്ദുക്കളെ മേധാവിത്വവാദികളായും രാജ്യത്തിന്റെ വിഭവങ്ങളിൽ പൂർണ്ണമായ ആധിപത്യമുള്ളവരായും ചിത്രീകരിച്ച്, നിസ്സഹായരായ ന്യൂനപക്ഷങ്ങളെ നിരന്തരം പീഡിപ്പിച്ചതിന്റെ/ പീഡിപ്പിക്കുന്നതിന്റെ കഥകൾ മെനയുന്നു. ഈ ആരോപണങ്ങളെയാണ് ഡോ. ആനന്ദ് രംഗനാഥൻ വിശദമായി തന്റെ ഗ്രന്ഥത്തിലൂടെ പൊളിച്ചടുക്കുന്നത്. നിരവധി ഉദാഹരണങ്ങളാൽ ഹിന്ദുക്കൾ സ്വന്തം രാജ്യത്ത് എട്ടാംക്ലാസ് പൗരന്മാരായി തരംതാഴ്‌ത്തപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ഭംഗിയായി തെളിയിക്കുന്നു.
ഹിന്ദുത്വത്തെ അപഹസിക്കുന്നവരോട് അദ്ദേഹം ചോദിക്കുന്നു, ”ഏത് മാതാധിപത്യ രാഷ്‌ട്രത്തിലാണ് മതഭ്രാന്തന്മാർ തങ്ങളുടെ ആരാധനാലയം വീണ്ടെടുക്കാൻ അര സഹസ്രാബ്ദം കാത്തിരിക്കുക? മറ്റ് എതെങ്കിലും രാജ്യത്ത് 1 ബില്യൺ ജനങ്ങൾ അവരുടെ ആവശ്യത്തിന്റെയും, ആഗ്രഹത്തിന്റെയും, ആത്മ സമർപ്പണത്തിന്റെയും വിധി കോടതിക്കു തീരുമാനിക്കാൻ വിട്ടുകൊടുക്കുമായിരുന്നോ?”
സാമ്രാജ്യത്വ പ്രത്യയശാസ്ത്രങ്ങൾ ഭരണകൂടങ്ങളെ കൈയാളുന്നതെങ്ങനെയെന്നും ഇരകളെ അടിച്ചമർത്തുന്നതെങ്ങനെ എന്നും ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നു. വളരെക്കാലമായി, സ്വാതന്ത്ര്യത്തിനു മുമ്പു മുതൽ തന്നെ നിസ്സംഗരായ ഹിന്ദുക്കൾ വർണ്ണവിവേചനത്തിന് തുല്യമായ വിവേചനo അനുഭവിച്ചുവരുന്നത് ഹിന്ദു സമൂഹത്തിന്റെ നിലനിൽപ്പിന് തന്നെ ഹാനികരമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഹിന്ദു ക്ഷേത്രങ്ങളുടെമേൽ മാത്രമുള്ള സർക്കാർ നിയന്ത്രണങ്ങൾ, വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പക്ഷപാതപരമായ വകുപ്പുകൾ, കശ്മീർ വംശഹത്യയുടെ ഇരകൾക്ക് നീതി നൽകുന്നതിൽ വിമുഘത കാണിക്കുകയും ഹിന്ദു ആചാരങ്ങളിൽ മാത്രം ഇടപെടുന്ന ജുഡീഷ്യറി, ഇങ്ങനെ ഭരണകൂടത്തിന്റെ ഹിന്ദു വിരുദ്ധതക്ക് നിരവധി ഉദാഹരണങ്ങൾ പുസ്തകത്തിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം നടപടികളിൾ ഹിന്ദു സമൂഹത്തോടുള്ള അന്ധമായ അവജ്ഞ മാത്രമല്ല, മറിച്ച് ആധുനിക ഹിന്ദുവിന്റെ മനസ്സിലുള്ള സ്വത്വബോധത്തെയും അഭിമാനത്തെയും വ്യവസ്ഥാപിതമായി ഇല്ലാതാനുമാണെന്ന് രചയിതാവ് ചൂണ്ടിക്കാണിക്കുന്നു. ഹിന്ദു ക്ഷേത്രങ്ങളുടെ മേലുള്ള അനാവശ്യ സർക്കാർ നിയന്ത്രണങ്ങൾക്കിടയിലും ആർടിഇ ആക്റ്റ്, സൗജന്യ വിദ്യാഭ്യാസം നൽകാനുള്ള സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം ഹിന്ദു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേൽ മാത്രം കെട്ടിവയ്‌ക്കുന്നതും 1991 ലെ ആരാധനാലയ നിയമത്തിലൂടെ, വിദേശ ആക്രമണകാരികൾ നശിപ്പിച്ച ഏതൊരു പുണ്യസ്ഥലത്തിന്റെയും പുനർനിർമ്മാണത്തെ തടയുന്നത് ചരിത്രബോധമുള്ള ഹിന്ദുവിനെ ആശാങ്കാകുലനാക്കുന്നതായി പുസ്തകം നിരീക്ഷിക്കുന്നു. നിര്ഭാഗ്യവശാൽ, ഹിന്ദുഹത്യനടത്തിയ പലരും ഇന്ന് ഭാരത സ്വാതന്ത്ര്യ സമര സേനാനികളായി പുനർനാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ വിചിത്രമായി വഖഫ് ബോർഡിന് വഖഫിന്റേതാണെന്ന് അവർ കരുതുന്ന ഏതൊരു ഭൂമിയിലും അവകാശവാദം ഉന്നയിക്കാൻ അനുവദിക്കുന്ന വഖഫ് നിയമപ്രകാരം വഖഫ് ട്രൈബ്യൂണലിനു മുൻപിൽ തന്റെ അവകാശവാദം തെളിയിക്കാനുള്ള ഉത്തരവാദിത്തം ഭൂവുടമയുടെ മേൽ ചുമത്തിയിരിക്കുന്നു.
ഇവയെല്ലാം ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കളുടെ മേൽ അടിച്ചേൽപ്പിക്കുകയും അതിന്റെ പേരിൽ അവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. അറിവ് നേടുക എന്നാൽ ശാക്തീകരിക്കപ്പെടുക എന്നതാണെന്നും എല്ലാ ഭാഗത്തുനിന്നും ആക്രമണങ്ങൾ നേരിടുന്ന ഒരു സമൂഹo സംഭവങ്ങളുടെ നിജസ്ഥിതിയെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് അത്യാവശ്യമാണെന്നും ആനന്ദ് ചൂണ്ടിക്കാട്ടുന്നു.
നസ്സ്സ്സിം തലേബ് തന്റെ വിഖ്യാതമായ ‘ സ്‌കിൻ ഇൻ ദി ഗെയിം’ എന്ന പുസ്തകത്തിൽ തീവ്രഅസഹിഷ്ണുക്കളായ ന്യൂനപക്ഷങ്ങൾ എന്തുകൊണ്ട് വിജയിക്കുന്നുവെന്നും അവർക്ക് ജനാധിപത്യ സoവിധാനങ്ങളെ എങ്ങനെ നിയന്ത്രിക്കാനും നശിപ്പിക്കാനും കഴിയുന്നു എന്നതിനെക്കുറിച്ചും വിശദീകരിക്കുന്നതായി രചയിതാവ് എഴുതുന്നു. അതിനാൽ, വസ്തുതകളെ തുറന്ന മനസ്സോടെ വിലയിരുത്തി ആത്മപരിശോധന നടത്തേണ്ടത് സഹിഷ്ണുതയുള്ള ഭൂരിപക്ഷത്തിന്റെ കടമയാണ് എന്നു അദ്ദേഹം വാദിക്കുന്നു. ഏതൊരു ഹിന്ദുവിലും ശാശ്വത സ്വാധീനം ചെലുത്തുന്ന ഒരു പ്രധാന പഠനമാണ് രംഗനാഥന്റെ ഈ പുസ്തകം. വായനക്കാർക്ക് വസ്തുതകൾ വ്യക്തമായി മനസ്സിലാക്കാനും സ്വാംശികരിക്കാനും കഴിയുന്ന തരത്തിൽ വിശദമായി വിവരങ്ങൾ നൽകുന്ന, ഏറെ ചിന്തിപ്പിക്കുന്ന, ഭാരതത്തിന്റെ ദുരവസ്ഥയെ ഭംഗിയായി പകർത്തുന്ന ഒരു പുസ്തകമാണ് ഇത്.
ഹിന്ദുക്കൾ ജാഗരൂകരായിരുന്നില്ലെങ്കിൽ വരും കാലങ്ങളിൽ വിഘടനവാദികൾ ഹിന്ദുക്കളുടെ സ്വത്വതെ ആക്രമിച്ച് അവരെ കീഴ്‌പ്പെടുത്തലിലേക്കും, അപമാനത്തിലേക്കും, ഒടുവിൽ മതപരിവർത്തനത്തിലേക്കും തള്ളിവിടാൻ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമായി സൂചിപ്പിക്കുന്നു. സമത്വം, സാമൂഹികവും ചരിത്രപരവുമായ നീതി, സ്വാതന്ത്ര്യം, സ്വത്വം എന്നിവയെക്കുറിച്ചുള്ള വ്യവഹാരങ്ങളിൽ, ഹിന്ദു രാഷ്‌ട്രത്തെക്കുറിച്ചുള്ള തെറ്റായ വിവരണങ്ങളെ ആളുകൾക്ക് പരിചയപ്പെടുത്തുന്നതിനും, ഹിന്ദു മനസ്സിനെ ശത്രുബോധത്തെക്കുറിച്ചുള്ള അറിവിലൂടെ മൂർച്ച കൂട്ടുന്നതിനും, ആഴത്തിലുള്ള ഗവേഷണത്തിനും പ്രചാരണത്തിനുമുള്ള ഒരു ആമുഖമായും ഈ പുസ്തകം തീർച്ചയായും പ്രവർത്തിക്കും.

ആനന്ദ് രംഗനാഥന്റെ ഈ മഹത്തായ പുസ്തകം നിർബന്ധമായും എല്ലാ ഹിന്ദുക്കളും വായിച്ചിരിക്കണം.

—————————————————————————————————————–

(പ്രദീപ് കൃഷ്ണൻ: കോമേഴ്സ്, നിയമ ബിരുദവും പത്രപ്രവർത്തനത്തിൽ പി.ജി. ഡിപ്ലോമയും നേടിയ അദ്ദേഹം 36 വർഷത്തോളം ഒരു കേന്ദ്ര സർക്കാർ വകുപ്പിൽ സേവനമനുഷ്ഠിച്ചിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലെ നിരവധി പ്രശസ്ത ആനുകാലികങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും ലേഖനങ്ങൾ എഴുതിവരുന്നു. രണ്ട് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്: ലീവിങ് ചർച്യാനിറ്റി: കൺവർസേഷൻ വിത് എക്‌സ് ക്രിസ്ത്യൻസ് സീക്കിങ് റിഡംപ്ഷൻ ഈ സനാതനധർമ്മ, അറിവിന്റെ അഭിമുഖങ്ങൾ (ഇന്റർവ്യൂസ് ഓഫ് വിസ്ഡം) 35 പ്രമുഖ വ്യക്തികളുമായുള്ള സംഭാഷണങ്ങളുടെ സമാഹാരം. മൊബൈൽ: 9349881530)

 

 

Tags: #REadinGRoom#VayanaMuri#Dr.AnandRanganathan#HindusInHindurastra#PradeepKrishnamHinduism#BookReview
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗൗതമബുദ്ധനും വിവേകാനന്ദസ്വാമികളും-2: ലോകത്തെ സ്വാധീനിച്ച ആശയങ്ങള്‍

Samskriti

ദശാവതാരവും മനുഷ്യനും

Varadyam

ഹൈന്ദവത നഷ്ടപ്പെട്ടാല്‍

Samskriti

ഷോഡശ സംസ്‌കാരവും പെണ്‍കുട്ടികളും -2

India

ഹിന്ദുമതം ഒരു ജീവിതരീതി; ക്ഷേത്രത്തിൽ പോകണമെന്നോ ആചാരം അനുഷ്ഠിക്കണമെന്നോ നിർബന്ധമില്ലെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

വിഷു ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം VB135452 എന്ന നമ്പറിന്

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

ക്ഷേത്രഭൂമികൾക്ക് വരെ അവകാശമുന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി ; യുപിയിൽ 31,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കി

വായനമുറി: ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ എട്ടാംകിട പൗരന്മാരോ?

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ; ശുപാർശ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, പിന്നിൽ നിയമപ്രശ്നം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.