തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ആദ്യസമ്മേളനം ഇന്ന് ആരംഭിക്കും. രാവിലെ ഒന്‍പതിന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. പ്രൊടെം സ്പീക്കറായി ജി. സുധാകരന്‍ ചുമതലയേറ്റു. ലോക്ഭവനിലെ ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി.ഡി. സതീശന്‍, മറ്റ് മന്ത്രിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നാളെ രാവിലെ ഒന്‍പതിന് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. 23 മുതല്‍ 28 വരെ നിയമസഭ ചേരില്ല. 29ന് നയപ്രഖ്യാപനം. ജൂണ്‍ 1, 2, 3 തീയതികളില്‍ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തല്‍ ചര്‍ച്ച.
















