Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഐഎസ്എല്ലിന് ഇന്ന് ഗംഭീര ഫിനിഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2026, 06:16 am IST
inFootball

കൊല്‍ക്കത്ത: വിവിധ വേദികളിലായി രാത്രി 7.30ന് നടക്കുന്ന നാല് മത്സരങ്ങളോടെ ഇത്തവണത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന് തിരശീല വീഴും. ആവേശകരമായ ഫിനിഷിങ് ലൈനിലെത്തിനില്‍ക്കുമ്പോള്‍ ആഞ്ച് ടീമുകളാണ് ഇന്ന് കിരീട സ്വപ്‌നവുമായ കളത്തിലിറങ്ങുന്നത്. അഞ്ച് ടീമുകള്‍ക്കും കിരീടം നേടാനുള്ള സാധ്യതയോടെയാണ് ഇത്തവണത്തെ അവസാന ലീഗ് ദിനം വന്നെത്തിനില്‍ക്കുന്നത്.

നിലവില്‍ 23 വീതം പോയിന്റ് നേടി മൂന്ന് ടീമുകളാണ് പട്ടികയിലുള്ളത്. അതില്‍ ഗോള്‍ വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്തായിപ്പോയ ബെംഗളൂരുവിന് മാത്രം ഇന്ന് കളിയില്ല. മുന്നിലുള്ളത് ഈസ്റ്റ് ബംഗാളും തൊട്ടുപിന്നില്‍ മോഹന്‍ ബഗാനുമാണ്. ഈ രണ്ട് ടീമുകളും ഇന്ന് വ്യത്യസ്ത പോരാട്ടങ്ങളില്‍ സ്വന്തം നാട്ടില്‍ പന്ത് തട്ടാനിറങ്ങും. ഇരു ടീമുകളും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും ഇവര്‍ സമനില പാലിക്കുകയോ തോല്‍ക്കുകയോ ചെയ്താല്‍ കൂടുതല്‍ കടുപ്പമാകും. ഇങ്ങനെയൊരു ഫലത്തിലേക്ക് കണ്ണുവച്ചാണ് 22 വീതം പോയിന്റുമായി നാലാം സ്ഥാനക്കാരായ പഞ്ചാബും അഞ്ചാം സ്ഥാനത്തുള്ള മുംബൈ സിറ്റിയും ഗോഹട്ടിയില്‍ നേര്‍ക്കുനേര്‍ പൊരുതാനിറങ്ങുന്നത്.

ഈ രണ്ട് ടീമുകളെ കൂടാതെ 21 പോയിന്റുമായി ആറാം സ്ഥാനത്തുള്ള ജംഷെഡ്പുര്‍ എഫ്‌സിയും സാധ്യത തേടി ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. ഒഡീഷയ്‌ക്കെതിരെ കളിക്കുന്ന ഇവര്‍ ജയിക്കുമ്പോള്‍ മോഹന്‍ ബാഗനും ഈസ്റ്റ് ബംഗാളും തോറ്റാല്‍ മാത്രം പോര പഞ്ചാബ് മുംബൈ മത്സരം സമനിലയില്‍ കലാശിക്കുകയും വേണം.

മുന്നില്‍ നില്‍ക്കുന്ന ടീമുകളായ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും തമ്മിലാണ് ഇന്നത്തെ വലിയ യുദ്ധം. താരതമ്യേന ദുര്‍ബലരായ ടീമുകളാണ് ഇവരുടെ ഇന്നത്തെ എതിരാളികള്‍. രണ്ടും കൊല്‍ക്കത്ത ടീമുകളുടെ ഹോം മത്സരമാണ്. ഈസ്റ്റ് ബംഗാള്‍ കൊല്‍ക്കത്തയിലെ മുകുന്ദപുര്‍ സ്റ്റേഡിയത്തില്‍ ഇന്റര്‍ കാശിക്കെതിരെയാണ് കളിക്കുന്നത്. ഇതുവരെ മൂന്ന് മത്സരങ്ങള്‍ മാത്രം ജയിച്ച് പത്താം സ്ഥാനത്തുള്ള ടീം ആണ് ഇന്റര്‍ കാശി. ഇവര്‍ക്കെതിരെ ആതിഥേയരായ ഈസ്റ്റ് ബംഗാള്‍ സുനിശ്ചിതമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മോഹന്‍ ബഗാനുമായുള്ള ഗോള്‍ വ്യത്യാസം അഞ്ച് എന്ന മേല്‍കൈയ്യോടെയാണ് പട്ടികയില്‍ ഈസ്റ്റ് ബംഗാള്‍ മുന്നില്‍ തുടരുന്നത്.

വിഖ്യാതമായ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ കളിക്കുന്ന മോഹന്‍ ബഗാന്റെ ഇന്നത്തെ എതിരാളികള്‍ സീസണില്‍ രണ്ടേ രണ്ട് ജയം മാത്രം നേടിയിട്ടുള്ള സ്‌പോര്‍ട്ടിങ് ക്ലബ്ബ് ദല്‍ഹി ആണ്. താരതമ്യേന ദുര്‍ബലരായ ഇവര്‍ക്കെതിരെ മോഹന്‍ ബഗാന് ഇന്ന് വെറുതെ ജയിച്ചാല്‍ മതിയാവില്ല. പരമാവധി ലീഡ് നേടി ഈസ്റ്റ് ബംഗാളിനെ മറികടക്കാനായെങ്കിലെ കിരീടം നേടാനാകു. ഇന്ത്യന്‍ ഫുട്‌ബോള്‍ പൂരത്തിലെ ഇന്നത്തെ മത്സരങ്ങള്‍ എന്ത് അത്ഭുതമാണ് കരുതിവച്ചിരിക്കുന്നതെന്ന് കണ്ടു തന്നെ അറിയണം.

ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ലീഗ് അടിസ്ഥാനത്തില്‍ കിരീട ജേതാക്കള നിര്‍ണയിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ലീഗ് ജേതാക്കള്‍ക്ക് കമ്മ്യൂണിറ്റി ഷീല്‍ഡും പിന്നീടുള്ള പ്ലേഓഫും കടന്ന് ഫൈനലില്‍ ജയിക്കുന്നവര്‍ക്ക് ജേതാക്കള്‍ക്കുള്ള കിരീടവും നല്‍കിപ്പോന്നിരുന്നു.

Tags: east bengalMohun BaganIndian Super League (ISL)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഐഎസ്എല്‍ തിരിച്ചു വരുന്നു, പഴയ രീതിയില്‍

Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

കേരള ബ്ലാസ്റ്റേഴ്‌സ്-മുഹമ്മദന്‍സ് ഐഎസ്എല്‍ പോരാട്ടത്തില്‍ നിന്ന്‌
Football

ബ്ലാസ്‌റ്റേഴ്‌സ് കുതിപ്പ്

ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനത്തിനിറങ്ങിയപ്പോള്‍. കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിനെയും കാണാം
Football

ഐഎസ്എല്‍: ജയം തുടരാന്‍ ബ്ലാസ്റ്റേഴ്‌സ്

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന എഫ്‌സി ഗോവ താരങ്ങള്‍
Football

ഗോവയ്്ക്ക് ജയം, രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു

പുതിയ വാര്‍ത്തകള്‍

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.