Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

വനിതാ ഹോക്കി ലോകകപ്പ് 2026: ആദ്യ ജയം തേടി ഭാരതം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2026, 09:41 am IST
inHockey

ആംസ്റ്റല്‍വീന്‍ (നെതര്‍ലന്‍ഡ്‌സ്): എഫ്.ഐ.എച്ച് വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം പൂള്‍ ഡി മത്സരത്തില്‍ ഭാരത വനിതാ ടീം ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. നെതര്‍ലന്‍ഡ്‌സിലെ പ്രശസ്തമായ വാഗര്‍ ഹോക്കി സ്‌റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.

ഉദ്ഘാടന മത്സരത്തില്‍ ലോക നാലാം റാങ്കുകാരും ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാക്കളുമായ ചൈനയെ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സലിമ ടെറ്റെയുടെ നേതൃത്വത്തിലുള്ള ഭാരത സംഘം ഇറങ്ങുന്നത്. പൂള്‍ ഡിയിലെ ആദ്യ മത്സരത്തില്‍ ചൈനയ്‌ക്കെതിരെ രണ്ട് തവണ മുന്നിലെത്തിയ ശേഷം 2-2 എന്ന നിലയിലാണ് ഭാരതം സമനില വഴങ്ങിയത്. ഭാരതത്തിനായി നവനീത് കൗറും ദീപികയും മികച്ച ഫീല്‍ഡ് ഗോളുകള്‍ നേടി. ശക്തരായ ചൈനയ്‌ക്കെതിരെ പൊരുതി നേടിയ ഈ സമനില ഇന്ത്യക്ക് വലിയ ഊര്‍ജ്ജമാണ് നല്‍കിയിരിക്കുന്നത്. പൂള്‍ ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്നിലെത്തി അടുത്ത ഘട്ടത്തിലേക്ക് മുന്നേറാന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള വിജയം ഭാരതത്തിന് അനിവാര്യമാണ്.

മറുഭാഗത്ത്, തങ്ങളുടെ ആദ്യ മത്സരത്തില്‍ ശക്തരായ ഇംഗ്ലണ്ടിനോട് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് (4-0) പരാജയപ്പെട്ടാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. അതിനാല്‍ ടൂര്‍ണമെന്റിലേക്ക് തിരിച്ചുവരാന്‍ അവര്‍ക്കും വിജയം അത്യന്താപേക്ഷിതമാണ്.

പരിചയസമ്പത്തും യുവത്വവും ഒത്തുചേര്‍ന്ന സന്തുലിതമായ ടീമുമായാണ് ഭാരത ലോകകപ്പ് പോരാട്ടത്തിനിറങ്ങിയിട്ടുള്ളത്. 313ലധികം അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിച്ച പരിചയസമ്പന്നയായ ഗോള്‍കീപ്പര്‍ സവിത പുനിയയാണ് പ്രതിരോധനിരയുടെ നട്ടെല്ല്. 200ലധികം മത്സരങ്ങള്‍ കളിച്ച അഞ്ച് താരങ്ങള്‍ ടീമിലുണ്ട്. ചൈനയ്‌ക്കെതിരായ മത്സരത്തില്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച താരങ്ങള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ മത്സരത്തിലെ സമനില ഭാവിയിലേക്കുള്ള മികച്ച സൂചനയാണെങ്കിലും, അമിത ആത്മവിശ്വാസം ടീമിന് ദോഷം ചെയ്യുമെന്ന് മുഖ്യ പരിശീലകന്‍ ഷോര്‍ഡ് മാരിന്‍ മുന്നറിയിപ്പ് നല്‍കി. ദക്ഷിണാഫ്രിക്കയെ നിസ്സാരരായി കാണാതെ, തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച് ആദ്യ വിജയം സ്വന്തമാക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്നും പരിശീലകന്‍ ഷോര്‍ഡ് മാരി വ്യക്തമാക്കി.

Tags: India v/s South AfricaWomen's Hockey World Cup 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: സൂപ്പര്‍ 8ല്‍ ഭാരതം ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ എയ്‌ദെന്‍ മാര്‍ക്രം
Cricket

ദക്ഷിണാഫ്രിക്കയ്‌ക്ക് വിജയം; പരമ്പര ഒപ്പത്തിനൊപ്പം

Cricket

രണ്ടാം ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്‌ക്ക് ഭേദപ്പെട്ട തുടക്കം

ഭാരത സ്പിന്നര്‍ രവീന്ദ്ര ജഡേജ സഹതാരങ്ങള്‍ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ വിക്കിറ്റ് വീഴ്ത്തിയത് ആഘോഷിക്കുന്നു
Cricket

ബൗളിങ് ഗാര്‍ഡന്‍സ്: രണ്ടാം ദിനം വീണത് 16 വിക്കറ്റുകള്‍; ഭാരതത്തിന് നേരിയ ഒന്നാം ഇന്നിങ്‌സ് ലീഡ്

Cricket

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ഭാരത പര്യടനം; ആദ്യ ടെസ്റ്റ് നാളെ

പുതിയ വാര്‍ത്തകള്‍

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

അട്ടിമറിച്ച് ആയുഷ്; ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് ഒന്നാം സീഡ് താരത്തെ

തകര്‍പ്പന്‍ ജയത്തോടെ പി.വി. സിന്ധു

വനിതാ ഹോക്കി ലോകകപ്പ് 2026: ആദ്യ ജയം തേടി ഭാരതം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതേ മാതൃക അമേരിക്കയും പിന്തുടരണമെന്ന് ആഹ്വാനം

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

രാമക്ഷേത്രം സംഭാവന അഴിമതി : മുൻ ഉന്നത ഉദ്യോഗസ്ഥൻ ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

ബിജെപി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു

ബിജെപി സംസ്ഥാനതല പ്രശിക്ഷണ്‍ മഹാഭിയാന്‍ സംഘടിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.