ന്യൂദല്‍ഹി: 2025-26 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ചാമ്പ്യന്മാരായി ഈസ്റ്റ് ബംഗാള്‍.ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഐ എസ് എല്‍ കിരീടമാണിത്.
മോഹന്‍ ബഗാനെ മറികടന്നാണ് കിരീട നേട്ടം. ഗോള്‍ ശരാശരിയിലാണ് മോഹന്‍ ബഗാനെ ഈസ്റ്റ് ബംഗാള്‍ മറികടന്നത്.
ഈസ്റ്റ് ബംഗാളിനും മോഹന്‍ ബഗാനും 26 പോയിന്റ് വീതമാണുളളത്. അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ 2-1ന് ഇന്റര്‍ കാശിയെയും മോഹന്‍ ബഗാന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ് ദല്‍ഹിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും തോല്‍പ്പിച്ചു.
















